For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്പിന്നിനെതിരേ ഒരാള്‍ കിടു!! അതു രോഹിത്തോ, കോലിയോ? ഇനി സംശയം വേണ്ട, അറിയാം

ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസങ്ങളന്നു വിശേഷിപ്പിക്കപ്പെടുന്നവരാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോലിയും. ലോകത്തിന്റെ ഏതു ഭാഗത്തും അനായാസം റണ്‍സ് അടിച്ചെടുക്കാനുള്ള കഴിവാണ് ഇരുവരെയും സ്‌പെഷ്യലാക്കി മാറ്റുന്നത്. പേസ്, സ്പിന്‍ വ്യത്യാസമില്ലാതെ ഏതു ലോകോത്തര ബൗളിങ് ആക്രമണത്തെയും നിര്‍വീര്യമാക്കാന്‍ രോഹിത്തിനും കോലിക്കും സാധിക്കും.

എന്നാല്‍ സ്പിന്നര്‍മാരെ നേരിടുന്നതില്‍ രണ്ടു പേരില്‍ ഒരാളാണ് കൂടുതല്‍ മികച്ചു നില്‍ക്കുന്നതെന്നു കണക്കുകള്‍ പറയുന്നു. ഏകദിനനത്തില്‍ സ്പിന്നര്‍മാര്‍ക്കെതിരേയുള്ള പ്രകടനം താരതമ്യം ചെയ്യുമ്പോള്‍ ആരാണ് കേമനെന്നു നമുക്കു പരിശോധിക്കാം

ROHIT SHARMA
.

രോഹിത്തിന്റെ പ്രകടനം

2007ലാണ് ഇന്ത്യക്കു വേണ്ടി ഏകദിന ക്രിക്കറ്റില്‍ രോഹിത് ശര്‍മ അരങ്ങേറിയത്. അന്നു മുതല്‍ ഇതുവരെ ഏകദിനത്തില്‍ സ്പിന്നര്‍മാര്‍ക്കെതിരേയുള്ള പ്രകടനമെടുത്താല്‍ അദ്ദേഹത്തിന്റെ ശരാശരിയില്‍ വലിയ രീതിയിലുള്ള ഇടിവ് സംഭവിച്ചിട്ടില്ലെന്നു കാണാം. മാത്രമല്ല പല വര്‍ഷങ്ങളിലും അതിശയിപ്പിക്കുന്ന ശരാശരിയും സ്പിന്നര്‍മാര്‍ക്കെതിരേ രോഹിത്തിനുണ്ട്.

നാലു വര്‍ഷങ്ങളില്‍ 100ന് മുകളിലായിരുന്നു സ്പിന്നര്‍മാര്‍ക്കെതിരേയുള്ള അദ്ദേഹത്തിന്റെ ശരാശരി. നാലു തവണ 50ന് മുകളിലും ശരാശരി രോഹിത്തിനുണ്ടായിരുന്നു. 2007, 08 വര്‍ഷങ്ങളില്‍ 28, 24.12 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി.

2009ല്‍ ഏകദിനം കളിച്ചിട്ടിട്ടില്ലാത്ത ഹിറ്റ്മാന്റെ ശരാശരി 2010ല്‍ ഒറ്റയടിക്കു 61.8 ലേക്കു കുതിക്കുകയും ചെയ്തു. 2011ലെ ശരാശരി 43.25 ആയിരുന്നു. 2012ല്‍ രോഹിത്തിന് ഏകദിനത്തില്‍ അവസരങ്ങളൊന്നും ലഭിച്ചില്ല.

തുടര്‍ന്നുള്ള മൂന്നു വര്‍ഷങ്ങളില്‍ 88, 56.66, 101 എന്നി ഗംഭീര ശരാശരിയാണ് അദ്ദേഹത്തിനു ഏകദിനത്തിലുള്ളത്. 2016ല്‍ പക്ഷെ ഒരു ഏകദിനം പോലും രോഹിത് കളിച്ചില്ല. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 103.75, 135.33, 122, 28.50, 2, 35, 58.48, 34.33 എന്നിങ്ങനെയും ഹിറ്റ്മാന് ശരാശരിയുണ്ട്. ഈ വര്‍ഷം ഇതുവരെയുള്ള പ്രകടനമെടുത്താല്‍ 38 ആണ് താരത്തിന്റെ ബാറ്റിങ് ശരാശരി.

VIRAT KOHLI

കോലിയുടെ ശരാശരി

രോഹിത് ശര്‍മയുമായി താരതമ്യം ചെയ്യുമ്പോള്‍ 2009ല്‍ അരങ്ങേറിയ ശേഷം ഇതുവരെ ഒരു വര്‍ഷം പോലും ഏകദിനത്തില്‍ വിരാട് കോലി കളിക്കാതിരുന്നിട്ടില്ല. സ്പിന്നര്‍മാര്‍ക്കെതിരേ സമീപകാലത്തു അദ്ദേഹം ബാറ്റിങ് ശരിക്കും പതറുന്നതായി കാണാം. എന്നാല്‍ നേരത്തേ സ്പിന്നര്‍മാര്‍ക്കെതിരേ വളരെ മികച്ച രീതിയില്‍ നേരിടാന്‍ കോലിക്കായിട്ടുണ്ടെന്നു കാണാം.

മുന്നു വര്‍ഷങ്ങളില്‍ സ്പിന്‍ ബൗളങിനെതിരേ 150ന് മുകളില്‍ ബാറ്റിങ് ശരാശരി അദ്ദേഹത്തിനുണ്ടായിരുന്നു. മറുഭാഗത്തു രോഹിത്തിനു ഒരിക്കല്‍പ്പോലും സാധിച്ചിട്ടില്ലാത്ത കാര്യമാണിത്. ഇതു മാത്രമല്ല, ഏഴു വര്‍ഷങ്ങളില്‍ 50ന് മുതളില്‍ ശരാശരിയിലും സ്പിന്നര്‍മാര്‍ക്കെതിരേ കോലിക്കുണ്ടായിരുന്നു. എന്നാല്‍ രോഹിത്തിനു നാലു വര്‍ഷങ്ങളില്‍ മാത്രമേ 50 പ്ലസ് ശരാശരിയുണ്ടായിട്ടുള്ളൂ.

അതുകൊണ്ടു തന്നെ സ്പിന്‍ ബൗളിങിനെതിരേ രോഹിത്തിനേക്കാള്‍ ഒരുപടി മുകളില്‍ കോലി തന്നെയാണെന്നും നമിക്കു ഉറപ്പിച്ചു പറയാം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ മാത്രമാണ് സ്പിന്നര്‍മാര്‍ക്കെതിരേയുള്ള അദ്ദേഹത്തിന്റെ പ്രകടനത്തില്‍ ഇടിവുണ്ടായിട്ടുള്ളത്.

2009 മുതല്‍ കഴിഞ്ഞ വര്‍ഷം വരെയുള്ള ശരാശരിയെടുത്താല്‍ അതു 24.75, 70.33, 41.38, 161.50, 78.60, 93.20, 46.40, 62.33, 167.67, 85.80, 159.67, 62, 41, 25, 89.17, 13.33 എന്നിങ്ങനെയാണ്. ഈ വര്‍ഷം ഇതുവരെയുള്ള പ്രകടനമെടുത്താല്‍ ശരാശരി 17 മാത്രമാണ്.

Story first published: Friday, February 21, 2025, 13:03 [IST]
Other articles published on Feb 21, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+