യുവരാജ് സിംഹിന് സൂപ്പർനാച്ചുറൽ ശക്തിയും ഉണ്ടോ.. വിരാട് കോലി റെക്കോർഡ് ചെയ്ത ഈ വീഡിയോ കണ്ടുനോക്കൂ!!
ഓഫ് സ്റ്റംപിന് പുറത്ത് ഓവർപിച്ച് ചെയ്താൽ ഫ്രണ്ട് ഫൂട്ടിൽ കിടിലൻ ഒരു ഡ്രൈവ്. ഗുഡ് ലെംഗ്തിന് അൽപമൊന്ന് ഷോർട്ട് ആയിപ്പോയാൽ ബാക്ക് ഫുട്ടിൽ ഒരു പുൾ - പ്രതാപകാലത്ത് യുവരാജ് സിംഗിന്റെ ബാറ്റിംഗ് കണ്ട ആർക്കും തോന്നിക്കാണും യുവിക്ക് വല്ല അമാനുഷിക ശക്തിയും ഉണ്ടോ എന്ന്. ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡിനോടൊക്കെ ചോദിച്ചാൽ ഇക്കാര്യം പ്രത്യേകം പറയാൻ പറ്റും.
ഇത് ക്രിക്കറ്റിലെ കാര്യം, എന്നാൽ ക്രിക്കറ്റിന് പുറത്ത് യുവരാജിന് വല്ല അമാനുഷിക ശക്തിയും ഉണ്ടോ. കാൻസറിനെ പോലും ജയിച്ചുവന്ന പോരാളിയാണ് യുവി. അസാധ്യമായ മനസുറപ്പുണ്ട് എന്ന കാര്യം ഉറപ്പ്. എന്നാൽ ഈ വീഡിയോയിൽ കാണുന്നത് അതും അല്ല. ശരിക്കും യുവരാജിന്റെ സൂപ്പർനാച്ചുറൽ ശക്തി തന്നെയാണോ, ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയാണ് യുവിയുടെ ഈ വീഡിയോ പകർത്തിയത്.

വിരാട് കോലി പകർത്തിയ ഈ വീഡിയോ യുവി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ബംഗ്ലാദശിനെതിരായ സെമിഫൈനൽ കളിക്കാൻ എത്തിയ യുവരാജ് ഓവൽ സ്റ്റേഡിയത്തിന്റെ വാതിൽ കൈവീശി തുറക്കുന്നതാണ് വീഡിയോയിൽ. അഞ്ച് ലക്ഷത്തോളം പേരാണ് ഈ വീഡിയോ ലൈക്ക് ചെയ്തത്. മാജിക്കൽ എന്നാണ് ഫാൻസ് ഈ വീഡിയോയെ വിളിക്കുന്നത്. കണ്ടുനോക്കൂ..
When u think u have super powers 💥! 🤣🤣 video courtesy @virat.kohli
A post shared by Yuvraj Singh (@yuvisofficial) on
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications