For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy: ചാമ്പ്യന്‍സ് ട്രോഫി ടീമിലില്ല, പക്ഷെ സഞ്ജു ഹാപ്പി? ആ കപ്പ് തൂക്കുമെന്നുറപ്പ്

മുംബൈ: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജു സാംസണെ തഴഞ്ഞതില്‍ ആരാധകര്‍ കടുത്ത നിരാശയിലാണ്. ഇന്ത്യ 15 അംഗ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ വിക്കറ്റ് കീപ്പര്‍മാരായി ടീമിലിടം നേടിയത് കെ എല്‍ രാഹുലും റിഷഭ് പന്തുമായിരുന്നു. 56ന് മുകളില്‍ ശരാശരിയുണ്ടായിട്ടും സഞ്ജുവിനെ ഇന്ത്യ ടീമില്‍ നിന്ന് തഴഞ്ഞു. അവസാന ടി20 ലോകകപ്പില്‍ സഞ്ജു ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. ഈ ടീം കപ്പ് നേടുകയും ചെയ്തു.

എന്നാല്‍ ഇത്തവണ മലയാളി താരമില്ലാതെ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കിറങ്ങുകയാണ്. മലയാളി താരങ്ങള്‍ ഇന്ത്യയുടെ ഐസിസി ടൂര്‍ണമെന്റിലെ ഭാഗ്യമാണെന്നിരിക്കെ സഞ്ജുവിനെ തഴഞ്ഞതില്‍ വിമര്‍ശനം ശക്തമാണ്. സഞ്ജുവിനെ അനുകൂലിച്ച് നിരവധി പോസ്റ്റുകള്‍ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാല്‍ സഞ്ജുവിനെ ഇന്ത്യ ഏകദിന ഫോര്‍മാറ്റില്‍ നിര്‍ണ്ണായക താരമായി കാണുന്നില്ലെന്നതാണ് വസ്തുത. സഞ്ജുവിനെ തഴഞ്ഞതില്‍ ആരാധകര്‍ക്ക് കടുത്ത നിരാശയുണ്ടെങ്കിലും ഇന്ത്യയുടെ തീരുമാനം മറ്റൊരു തരത്തില്‍ സഞ്ജുവിന് ഗുണം ചെയ്യും. എങ്ങനെയെന്ന് അറിയാം.

ഐപിഎല്ലിനായി നന്നായി തയ്യാറെടുക്കാം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജു സാംസണിന് ആവശ്യത്തിന് മുന്നൊരുക്കം നടത്താനുള്ള അവസരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്ക് ശേഷം സഞ്ജുവിന് മറ്റ് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഉത്തരവാദിത്തങ്ങളില്ല. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമിലും സഞ്ജു ഉള്‍പ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ സഞ്ജുവിന് ഐപിഎല്ലിനായി നന്നായി മുന്നൊരുക്കം നടത്താനുള്ള അവസരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

മെഗാ ലേലത്തിന് ശേഷം ടീമിനെ കെട്ടിപ്പടുക്കാന്‍ നായകനെന്ന നിലയില്‍ സഞ്ജുവിന് ആവശ്യത്തിന് അവസരമാണ് ലഭിച്ചിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ പുതിയ പരിശീലകനായ രാഹുല്‍ ദ്രാവിഡിനൊപ്പം ടീമിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും തന്ത്രങ്ങള്‍ മെനയാനുമുള്ള അവസരമാണ് സഞ്ജുവിന് ലഭിച്ചിരിക്കുന്നത്. രാജസ്ഥാനെ കന്നി കിരീടത്തിലേക്കെത്തിക്കാനുള്ള മുന്നൊരുക്കത്തിന് ആവശ്യത്തിലധികം സമയം സഞ്ജുവിന് ഇപ്പോള്‍ ലഭിക്കുന്നുണ്ട്.

sanju samson

ആവശ്യത്തിന് വിശ്രമം ലഭിക്കും

ഐപിഎല്ലിന് മുമ്പായി മാനസികമായും ശാരീരികമായും മുന്നൊരുക്കം നടത്താന്‍ ആവശ്യത്തിന് സമയം ഇപ്പോള്‍ സഞ്ജു സാംസണിന് ലഭിച്ചിരിക്കുകയാണ്. സമീപകാലത്തായി സഞ്ജു സാംസണ്‍ തുടര്‍ച്ചയായി മത്സരങ്ങള്‍ കളിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്ക് ശേഷം രണ്ട് മാസത്തോളം വിശ്രമം സഞ്ജുവിന് ഐപിഎല്ലിന് മുന്നോടിയായി ലഭിക്കും. അതുകൊണ്ടുതന്നെ ഫിറ്റ്‌നസ് മെച്ചപ്പെടുത്താനും ഐപിഎല്ലിന് മുമ്പ് കുടുംബത്തോടൊപ്പം ഇടവേള ആഘോഷിക്കാനും സഞ്ജുവിന് സാധിക്കും.

മാനസികമായി ഇത് സഞ്ജുവിന് ഗുണം ചെയ്യും. പ്രകടനം മെച്ചപ്പെടുത്താനും ഫിറ്റ്‌നസ് നിലവാരം ഉയര്‍ത്താനും സഞ്ജുവിന് സാധിക്കുമെന്ന് തന്നെ പറയാം. ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരങ്ങള്‍ക്ക് 20 ദിവസത്തോളമെ ഐപിഎല്ലിനായുള്ള മുന്നൊരുക്കത്തിന് അവസരം ലഭിക്കൂ. എന്നാല്‍ സഞ്ജുവിന് ഇപ്പോള്‍ രണ്ട് മാസത്തോളം ഇടവേള ലഭിക്കുന്നത് രാജസ്ഥാന്റെ കിരീട സാധ്യതകള്‍ ഉയര്‍ത്തുന്നതാണെന്ന് പറയാം.

സഞ്ജു ഈ തഴയല്‍ നേരത്തെ മനസിലാക്കി

ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ തനിക്ക് സീറ്റുണ്ടാവില്ലെന്ന് സഞ്ജു സാംസണ്‍ നേരത്തെ തിരിച്ചറിഞ്ഞുവെന്ന് തന്നെ പറയാം. അതുകൊണ്ടാണ് വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് സഞ്ജു സാംസണ്‍ വിട്ടുനിന്നത്. ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ വിജയ് ഹസാരെ ട്രോഫി കളിക്കേണ്ടത് അത്യാവശ്യമായിരുന്നു. എന്നാല്‍ സഞ്ജു തന്റെ സ്വന്തം ഇഷ്ടപ്രകാരം ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. ഇതില്‍ നിന്ന് തന്നെ ചാമ്പ്യന്‍സ് ട്രോഫി ടീമിലിടമെന്നത് സഞ്ജു നോട്ടമിട്ടിരുന്നില്ലെന്ന് വ്യക്തം.

ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്.

Story first published: Saturday, January 18, 2025, 16:51 [IST]
Other articles published on Jan 18, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+