Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി: മുംബൈയ്ക്കു ഉത്തരം കിട്ടി!! കണ്ണുതള്ളി റോയല്‍സും സഞ്ജുവും, ഈ കാരണം

കറാച്ചി: ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഗ്രൂപ്പ് ബിയിലെ സൗത്താഫ്രിക്ക- അഫ്ഗാനിസ്താന്‍ പോരാട്ടത്തിനു ശേഷം ഏറ്റവുമധികം സന്തോഷിക്കുക ഐപിഎല്ലിലെ ഒരു ടീമായിരിക്കും. അതു മറ്റാരുമല്ല അഞ്ചു തവണ ചാംപ്യന്‍മാരായിട്ടുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സാണ്.

എന്നാല്‍ പ്രഥമ എഡിഷനിലെ ജേതാക്കളും സഞ്ജു സാംസണ്‍ നയിക്കുന്ന ടീമുമായ രാജസ്ഥാന്‍ റോയല്‍സിനെ ഈ മല്‍സരം നിരാശപ്പെടുത്തുകയും ചെയ്യും. ഇതിനു ചില കാരണങ്ങള്‍ കൂടിയുണ്ട്. ഇതു എന്തൊണെന്നു നമുക്കു നോക്കാം.

RYAN RICKELTON

മുംബൈയെ സന്തോഷിപ്പിക്കുന്നതെന്ത്?

ഐപിഎല്ലിന്റെ 18ാം സീസണ്‍ അടുത്ത മാസം 22നു ആരംഭിക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് ഏറ്റവുമധികം സന്തോഷിപ്പിക്കുന്ന കാര്യം അവര്‍ക്കു പ്രധാനപ്പെട്ട ഒരു ചോദ്യത്തിന് ഉത്തരം ലഭിച്ചുവെന്നതാണ്. യുവ വിക്കറ്റ് കീപ്പറും ഓപ്പണറുമായ ഇഷാന്‍ കിഷനെ കൈവിട്ട ശേഷം അടുത്ത സീസണില്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് പങ്കാളായായി ആരെ കളിപ്പിക്കുമെന്നതായിരുന്നു മുംബൈയ്ക്കു മുന്നിലുള്ള പ്രധാനപ്പെട്ട ചോദ്യം.

സൗത്താഫ്രിക്കയും അഫ്ഗാനിസ്താനും തമ്മിലുള്ള ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തോടെ ഇതിന്റ ഉത്തരം മുംബൈയ്ക്കു ലഭിച്ചു. ഇതോടൊപ്പം ആരെ വിക്കറ്റ് കീപ്പറാക്കുമെന്നതിനും വ്യക്തത കൈവന്നിരിക്കുകയാണ്.

സൗത്താഫ്രിക്കന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ യുവതാരം റയാന്‍ റിക്കെല്‍റ്റനാണ് മുംബൈ കാത്തിരുന്ന ആ താരം. അവര്‍ക്കായി ഓപ്പണിങിനൊപ്പം വിക്കറ്റ് കീപ്പിങും ഏറ്റെടുക്കാന്‍ താനുണ്ടെന്നു അഫ്ഗാനെതിരേ അദ്ദേഹം തെളിയിച്ചു.

കന്നി ഏകദിന സെഞ്ച്വറിയോടെയാണ് ഈ മല്‍സരത്തില്‍ അദ്ദേഹം സൗത്താഫ്രിക്കയ്ക്കു വേണ്ടി കസറിയത്. 103 റണ്‍സ് നേടിയാണ് റിക്കെല്‍റ്റണ്‍ ക്രീസ് വിട്ടത്. 106 ബോള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ ഏഴു ഫോറും ഒരു സിക്‌സറുമുണ്ടായിരുന്നു. കഴിഞ്ഞ ഐപിഎല്‍ മെഗാ ലേലത്തിലാണ് 28 കാരനായ റിക്കെല്‍റ്റണിനെ മുംബൈ സ്വന്തമാക്കിയത്. അദ്ദേഹം ഐപിഎല്ലിന്റെ ഭാഗമാവുന്നതും ഇതാദ്യമായിട്ടാണ്.

അഫ്ഗാനെതിര ചാംപ്യന്‍സ് ട്രോഫിയില്‍ കുറിച്ച സെഞ്ച്വറിയോടെ മുംബൈ ടീമിന്റെയും ആശങ്കകള്‍ റിക്കെല്‍റ്റണ്‍ അവസാനിപ്പിച്ചു കഴിഞ്ഞു. രോഹിത്തിനൊപ്പം പുതിയ സീസണില്‍ അദ്ദേഹം മുംബൈയ്ക്കായി ഓപ്പണിങില്‍ കളിക്കാനിറങ്ങുമെന്നു ഉറപപ്പായിരിക്കുകയാണ്. ടീമിനായി വിക്കറ്റ് കാക്കുന്നതും സൗത്താഫ്രിക്കന്‍ താരമായിരിക്കും.

റോയല്‍സിന്റെ നിരാശയ്ക്കു കാരണം

സൗത്താഫ്രിക്കും അഫ്ഗാനിസ്താനുമായുള്ള മല്‍സരശേഷം രാജസ്ഥാന്‍ റോയല്‍സ് നിരാശരാവാറുള്ള കാരണം അവരുടെ ഒരു താരത്തിന്റെ മോശം പ്രകടനമാണ്. പുതിയ ഐപിഎല്‍ സീസണില്‍ അവര്‍ക്കായി കളിക്കാനൊരുങ്ങുന്ന അഫ്ഗാന്റെ യുവ ഫാസ്റ്റ് ബൗളറാണ് ഈ കളിയിലെ തല്ലുകൊള്ളിയായി മാറിയത്.

FAZAL

ഫസല്‍ഹഖ് ഫാറൂഖിയാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ നന്നായി തല്ലുവാങ്ങിയത്. എട്ടോവറുകളാണ് അദ്ദേഹം പന്തെറിഞ്ഞത്. 7.4 ഇക്കോണമി റേറ്റില്‍ 59 റണ്‍സാണ് ഫാറൂഖി വിട്ടുകൊടുത്തത്. നേടാനായത് ഒരേയൊരു വിക്കറ്റ് മാത്രമാണ്. അഫ്ഗാന്‍ ബൗളിങ് നിരയില്‍ ഏറ്റവും മോശം ഇക്കോണമി റേറ്റില്‍ പന്തെറിഞ്ഞതും ഫാറൂഖി തന്നെയാണ്.

ഈ പ്രകടനത്തോടെ ഐപിഎല്ലില്‍ റോയല്‍സിന്റെ പ്ലെയിങ് ഇലവനില്‍ അദ്ദേഹത്തിനു അവസരം ലഭിക്കുമോയെന്ന കാര്യവും സംശയത്തിലായിരിക്കുകയാണ്. ഫാറൂഖിയെക്കൂടാതെ ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചര്‍, സൗത്താഫ്രിക്കയുടെ ക്വന മഫാക്ക എന്നിവരാണ് റോയല്‍സ് നിരയിലെ മറ്റു വിദേശ ഫാസ്റ്റ് ബൗളര്‍മാര്‍.

ഇവരില്‍ ആര്‍ച്ചര്‍ക്കാവും പ്രഥമ പരിഗണന ലഭിക്കുകയെന്നാണ് വിവരം. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇനിയുള്ള മല്‍സരങ്ങളില്‍ കസറിയാല്‍ ആര്‍ച്ചറെ ഓവര്‍ടേക്ക് ചെയ്യാന്‍ ഫാറൂഖിക്കു സാധിച്ചേക്കുകയും ചെയ്യും.

Story first published: Friday, February 21, 2025, 22:08 [IST]
Other articles published on Feb 21, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+