Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy:ഏകദിനത്തിലെ ഹീറോ; എന്നിട്ടും സിറാജ് ടീമിലില്ല! രോഹിത്തിന്റെ കാരണം വിചിത്രം

മുംബൈ: ചാമ്പ്യന്‍സ് ട്രോഫി, ഇംഗ്ലണ്ട് ഏകദിന പരമ്പര എന്നിവയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. നായകന്‍ രോഹിത് ശര്‍മയും മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറും ചേര്‍ന്നാണ് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചത്. വലിയ സര്‍പ്രൈസുകളൊന്നുമില്ലാത്ത ടീമിനെയാണ് ഇന്ത്യ തിരഞ്ഞെടുത്തത്. യശ്വസി ജയ്‌സ്വാളും അര്‍ഷ്ദീപ് സിങ്ങും ടീമിലിടം നേടിയിട്ടുണ്ട്. പരിക്കിന്റെ ഇടവേളക്ക് ശേഷം മുഹമ്മദ് ഷമി ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

ഫിറ്റ്‌നസ് വീണ്ടെടുത്ത ഷമി ബുംറക്കൊപ്പം ന്യൂബോളില്‍ കസറാനുണ്ടാവും. അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ എന്നീ മൂന്ന് സ്പിന്‍ ഓള്‍റൗണ്ടര്‍മാര്‍ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീമിലുണ്ട്. നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലുള്ള ബുംറക്കും ടീമില്‍ ഇടം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ടവരിലെ പ്രധാനിയാണ് മുഹമ്മദ് സിറാജ്. ഇന്ത്യയുടെ സൂപ്പര്‍ പേസറായ സിറാജിനെ എന്തിനാണ് തഴഞ്ഞതെന്ന ചോദ്യമാണ് ഇപ്പോള്‍ സജീവമായി ഉയരുന്നത്.

ന്യൂബോളില്‍ മികവില്ലെന്ന് രോഹിത്

ഇന്ത്യയുടെ സൂപ്പര്‍ പേസറായിത്തന്നെ മുഹമ്മദ് സിറാജിനെ വിശേഷിപ്പിക്കാം. സമീപകാലത്തെ പ്രകടനം അല്‍പ്പം മോശമാണെങ്കിലും ഇപ്പോഴും ഗംഭീര പ്രകടനം കാഴ്ചവെക്കാനുള്ള കഴിവ് മുഹമ്മദ് സിറാജിനുണ്ട്. ഇന്ത്യ ജസ്പ്രീത് ബുംറക്കും മുഹമ്മദ് ഷമിക്കുമൊപ്പം അര്‍ഷ്ദീപ് സിങ്ങിനെയാണ് മൂന്നാം പേസറായി പരിഗണിച്ചത്. ഇതിന് പിന്നില്‍ ഇടം കൈയന്‍ പേസറെന്ന നിലയിലുള്ള പരിഗണന മാത്രമല്ലെന്നാണ് നായകന്‍ രോഹിത് ശര്‍മ പറയുന്നത്. ഇതാണ് ആരാധകരെ പ്രകോപിച്ചത്.

'ബുംറ ടീമിലുണ്ടെങ്കിലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഉറപ്പ് പറയാനാവില്ല. അതുകൊണ്ടുതന്നെ ബുംറ കളിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതുകൊണ്ടുതന്നെ ന്യൂബോളില്‍ പന്തെറിയാന്‍ സാധിക്കുന്ന ബൗളറെയാണ് ഞങ്ങള്‍ക്ക് വേണ്ടത്. അതുകൊണ്ടാണ് അര്‍ഷ്ദീപ് സിങ്ങിനെ പരിഗണിച്ചത്. ഷമിക്കും ന്യൂബോളില്‍ തിളങ്ങാനാവും. എന്നാല്‍ സിറാജിന് ന്യൂബോളില്‍ പ്രതീക്ഷിച്ച ഫലം സൃഷ്ടിക്കാന്‍ സിറാജിന് സാധിക്കുന്നില്ല. സിറാജിന് സ്ഥാനമില്ലാത്തത് ദൗര്‍ഭാഗ്യകരമായ കാര്യമാണ്.

എന്നാല്‍ ഞങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ല. ന്യൂബോളിലും മധ്യ ഓവറുകളിലും പന്തെറിയാന്‍ സാധിക്കുന്ന താരത്തെ വേണമെന്നത് ടീമിന്റെ ആവശ്യമാണ്. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം' രോഹിത് ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ രോഹിത്തിന്റെ വിശദീകരണം ബാലിശമാണെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

2022 മുതല്‍ വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്ത്

ഇന്ത്യ ഇപ്പോള്‍ തഴഞ്ഞിരിക്കുന്ന മുഹമ്മദ് സിറാജാണ് 2022 മുതല്‍ ഇതുവരെയുള്ള കണക്ക് പ്രകാരം ഏകദിന വിക്കറ്റ് വേട്ടക്കാരില്‍ തലപ്പത്തുള്ളത്. 71 വിക്കറ്റുകളാണ് ഇക്കാലയളവില്‍ ബുംറ നേടിയിട്ടുള്ളത്. 21 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് സിറാജിന്റെ മികച്ച പ്രകടനം. 68 വിക്കറ്റ് നേടിയ ഒമാന്റെ ബിലാല്‍ ഖാനാണ് രണ്ടാം സ്ഥാനത്ത്. 47 വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്ത്.

mohammed siraj

ഇത്തരത്തില്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നിട്ട് നില്‍ക്കുന്ന പേസറെയാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീം തഴഞ്ഞിരിക്കുന്നത്. ജസ്പ്രീത് ബുംറ പരിക്കിന് ശേഷം മടങ്ങി വരുമ്പോള്‍ പ്രകടനം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. മുഹമ്മദ് ഷമിയും പരിക്കിന്റെ വലിയ ഇടവേളക്ക് ശേഷമാണ് എത്തുന്നത്. അതുകൊണ്ടുതന്നെ രണ്ട് പേരുടേയും പ്രകടനം കണ്ടറിയണം. ഈ സാഹചര്യത്തില്‍ ഇന്ത്യ മുഹമ്മദ് സിറാജിനെ തഴഞ്ഞത് മണ്ടന്‍ തീരുമാനമാണെന്ന് പറയാം.

ഇംഗ്ലണ്ട് പരമ്പരയില്‍ കളിപ്പിക്കണമായിരുന്നു

മുഹമ്മദ് സിറാജിനെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര കളിപ്പിക്കണമായിരുന്നു. ഇതിലെ പ്രകടനം വിലയിരുത്തിയ ശേഷം അന്തിമ തീരുമാനത്തിലേക്കെത്തുന്നതായിരുന്നു നല്ലത്. എന്നാല്‍ ഇപ്പോള്‍ തിടുക്കപ്പെട്ട് ഇന്ത്യ സിറാജിനെ തഴയുകയായിരുന്നു. ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവും മികച്ച ഫോമില്‍ പന്തെറിയുന്ന ബൗളറാണ് മുഹമ്മദ് സിറാജ്. അതുകൊണ്ടുതന്നെ സിറാജിനെ മാറ്റിനിര്‍ത്തിയത് ശരിയായ തീരുമാനമായെന്ന് പറയാനാവില്ല.

ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്.

Story first published: Saturday, January 18, 2025, 19:28 [IST]
Other articles published on Jan 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+