Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: ഇന്ത്യയുടെ വേദി ദുബായ്, സഞ്ജു സാംസണ്‍ ടീമില്‍ വേണം; കാരണങ്ങളിതാ

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഷെഡ്യൂള്‍ ഐസിസി പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി 19ന് ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയുടെ ഫൈനല്‍ മാര്‍ച്ച് 9നാണ് നടക്കുന്നത്. പാകിസ്താന്‍ വേദിയാകുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഹൈബ്രിഡ് മോഡലില്‍ ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായില്‍ നടക്കുമ്പോള്‍ മറ്റ് മത്സരങ്ങള്‍ക്ക് പാകിസ്താനാണ് വേദിയാകുന്നത്.

ഇന്ത്യ പാകിസ്താനില്‍ കളിക്കാനില്ലെന്ന നിലപാടെടുത്തതോടെയാണ് ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലിലേക്ക് മാറ്റിയത്. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാകുമെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നതിനാല്‍ ഇന്ത്യയുടെ ടീം ഏങ്ങനെയാവുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യ സഞ്ജു സാംസണെ തഴയുമെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. ഏകദിന ഫോര്‍മാറ്റിലാണ് ചാമ്പ്യന്‍സ് ട്രോഫി. സഞ്ജു സാംസണ്‍ വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.

അതുകൊണ്ടുതന്നെ സഞ്ജു സാംസണ്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെടാനാണ് സാധ്യത കൂടുതല്‍. എന്നാല്‍ സഞ്ജുവിനെ ഇന്ത്യ തീര്‍ച്ചയായും ടീമില്‍ ഉള്‍പ്പെടുത്തണം. ഇത് പറയാന്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

സ്പിന്നിനെ നേരിടാനുള്ള കഴിവ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ നിലവിലെ പ്രമുഖരായ പല താരങ്ങളേയും പരിഗണിച്ചാല്‍ പ്രധാനമായുള്ള ദൗര്‍ബല്യം സ്പിന്നിനെ നേരിടാനുള്ള പ്രയാസമാണ്. വിരാട് കോലി, രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍ തുടങ്ങി ഇന്ത്യ പ്രതീക്ഷ അര്‍പ്പിക്കുന്ന പല താരങ്ങളുടേയും പ്രധാന പ്രശ്‌നം സ്പിന്നിനെ നേരിടാനുള്ള പ്രയാസമാണ്. എന്നാല്‍ ഇന്ത്യ സഞ്ജു സാംസണിനെ പരിഗണിച്ചാല്‍ ഈ പ്രശ്‌നത്തിന് ഏറെക്കുറെ പരിഹാരം കാണാനാവുമെന്നതാണ് വസ്തുത.

നിലവില്‍ സ്പിന്നിനെ നന്നായി നേരിടുന്ന താരങ്ങളിലെ മുന്‍ നിരക്കാരനാണ് സഞ്ജു സാംസണ്‍. സ്പിന്നര്‍മാരെ കടന്നാക്രമിച്ച് കളിക്കാന്‍ സഞ്ജുവിന് അസാധ്യമായ മികവാണുള്ളത്. ഐപിഎല്ലില്‍ 2020ന് ശേഷം സ്പിന്നിനെതിരേ ഏറ്റവും ആക്രമണോത്സകതയോടെ കളിക്കുന്ന താരങ്ങളിലൊരാള്‍ സഞ്ജുവാണ്. ബംഗ്ലാദേശിനെതിരേ സ്പിന്നര്‍ക്കെതിരേ ഒരോവറിലെ അഞ്ച് പന്തുകളും സിക്‌സര്‍ പറത്തി കരുത്തുകാട്ടാന്‍ സഞ്ജുവിന് സാധിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ സഞ്ജുവിനെ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്ക് പരിഗണിക്കണം. ദുബായില്‍ സ്പിന്നര്‍മാര്‍ക്ക് നിര്‍ണ്ണായക റോളുള്ളതിനാല്‍ സഞ്ജുവിന് വിളി നല്‍കുന്നത് ടീമിന് കൂടുതല്‍ ഗുണം ചെയ്യുമെന്ന കാര്യം ഉറപ്പാണ്.

sanju samson

സമീപകാല പ്രകടനങ്ങള്‍ ഗംഭീരം

സഞ്ജു സാംസണിന്റെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ടി20യെക്കാള്‍ മികവ് കാട്ടുന്നത് ഏകദിനത്തിലാണെന്ന് കാണാനാവും. 56ന് മുകളിലാണ് സഞ്ജുവിന്റെ ഏകദിനത്തിലെ ശരാശരി. സഞ്ജുവിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ പ്രകടനങ്ങള്‍ നോക്കുമ്പോള്‍ ഗംഭീരമെന്ന് മാത്രമെ പറയാനാവൂ. ടി20യില്‍ മൂന്ന് സെഞ്ച്വറികളോടെ ഞെട്ടിക്കുന്ന ബാറ്റിങ് പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. ഇതില്‍ രണ്ട് സെഞ്ച്വറി ദക്ഷിണാഫ്രിക്കയിലാണെന്നതാണ് എടുത്തു പറയേണ്ടത്.

സ്പിന്നിനേയും പേസിനേയും ഒരുപോലെ നേരിടാന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണ് സഞ്ജു സാംസണ്‍. രോഹിത് ശര്‍മക്ക് ശേഷം ഇന്ത്യന്‍ താരങ്ങളില്‍ ഏറ്റവും നന്നായി പുള്‍ഷോട്ട് കളിക്കാന്‍ കഴിവുള്ള ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണാണ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പേസ് കരുത്ത് എല്ലാ ടീമുകള്‍ക്കുമുണ്ട്. ദുബായിലെ പിച്ചില്‍ നല്ല വേഗവും ബൗണ്‍സും പ്രതീക്ഷിക്കാം. ഈ സാഹചര്യത്തില്‍ സഞ്ജു ടീമിലുണ്ടാകുന്നത് ഇന്ത്യക്ക് കരുത്ത് പകരുമെന്നുറപ്പാണ്.

ശ്രേയസും ഇഷാനും റുതുരാജും മിന്നിക്കുന്നു

സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലേക്ക് വിളി പ്രതീക്ഷിക്കുമ്പോഴും നിലവിലെ സാഹചര്യത്തില്‍ സഞ്ജുവിന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. സഞ്ജുവിനെ ടി20യിലേക്ക് മാത്രമാണ് നിലവില്‍ പരിഗണിക്കുന്നത്. കൂടാതെ ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക് വാദ് എന്നിവരെല്ലാം വിജയ് ഹസാരെ ട്രോഫിയില്‍ മിന്നിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യ സഞ്ജുവിനെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് തഴഞ്ഞാലും അത്ഭുതപ്പെടാനാവില്ല.

Story first published: Tuesday, December 24, 2024, 21:48 [IST]
Other articles published on Dec 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+