Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: രഞ്ജിയില്‍ കുറ്റി തെറിച്ചു, കോലി ചാമ്പ്യന്‍സ് ട്രോഫിക്ക് വേണോ? പരിശോധിക്കാം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇതിഹാസമാണ് വിരാട് കോലിയെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. കരുത്തുറ്റ ബാറ്റിങ് പ്രകടനവുമായി ഒരു കാലഘട്ടത്തെയാകെ അടക്കിഭരിച്ച താരമാണ് കോലി. ഓഫ് സൈഡിലും ലെഗ് സൈഡിലും കോലിയുടെ ബാറ്റിലൂടെ പിറന്ന വമ്പന്‍ ഷോട്ടുകള്‍ എന്നെന്നും ആരാധക ഹൃദയങ്ങളില്‍ അടയാളപ്പെടുത്തുന്നതാണ്. എന്നാല്‍ സമീപകാലത്തായി കോലിക്ക് പഴയ മികവ് കാട്ടാന്‍ സാധിക്കുന്നില്ല. ഓഫ് സൈഡ് പന്തുകളില്‍ തുടര്‍ച്ചയായി കോലി പുറത്താവുകയാണ്.

കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളായുള്ള കോലിയുടെ കണക്കുകള്‍ നോക്കുമ്പോള്‍ ഓഫ് സൈഡിലെ വീഴ്ചയാണ് എടുത്തു പറയേണ്ടത്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിലടക്കം കോലിക്ക് ഇന്ത്യ ഇടം നല്‍കിയിട്ടുണ്ട്. സീനിയര്‍ താരമെന്ന നിലയില്‍ കോലിയെ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്തെടുത്തിയതിനെ തെറ്റ് പറയാനാവില്ല. എന്നാല്‍ ഫോം വിലയിരുത്തുമ്പോള്‍ കോലിയെ ടീമില്‍ എന്തിന് ഉള്‍പ്പെടുത്തിയെന്ന ചോദ്യം പ്രസക്തമാണ്.

കോലിയുടെ ഐസിസി ടൂര്‍ണമെന്റുകളിലെ കണക്കുകള്‍ ഗംഭീരമാണ്. എന്നാല്‍ ഇപ്പോഴത്തെ ഫോമില്‍ കളിപ്പിച്ചാല്‍ കോലി ഇന്ത്യക്ക് ബാധ്യതയായി മാറാനാണ് സാധ്യത. ഇത് പറയാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

രഞ്ജി ട്രോഫിയിലും ഫ്‌ളോപ്പ്

വിരാട് കോലിയുടെ സമീപകാലത്തെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഫോം നിരാശപ്പെടുത്തുന്നതാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര വരാനിരിക്കെ ഫോം കണ്ടെത്താനായാണ് കോലി രഞ്ജി ട്രോഫി കളിക്കാന്‍ പോയത്. കോലി ഡല്‍ഹിക്കായി കളിക്കുന്നത് കാണാന്‍ വലിയ ആരാധകരും സ്‌റ്റേഡിയത്തിലേക്കെത്തി. എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കോലി കാഴ്ചവെച്ചത്. വെറും 6 റണ്‍സ് മാത്രമാണ് കോലി നേടിയത്.

virat kohli

ഓഫ് സൈഡ് കെണിയില്‍ വീണില്ലെന്നത് ഭാഗ്യമായെങ്കിലും സ്റ്റംപ് തെറിച്ചാണ് പുറത്തായത്. കോലിയുടെ സ്റ്റംപ് തെറിക്കുന്ന വീഡിയോയും ചിത്രങ്ങളും ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. രഞ്ജി ട്രോഫിയില്‍ പോലും ഫോം കണ്ടെത്താന്‍ സാധിക്കാത്ത കോലിയെ ഇന്ത്യ ഇനി എന്തിനാണ് വിശ്വസിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ കോലിക്ക് പകരം യുവ താരങ്ങളെ കളിപ്പിക്കുന്നതാവും ഇന്ത്യക്ക് ഗുണം ചെയ്യുകയെന്ന് നിസംശയം പറയാം.

കോലിയെ പ്രായം തളര്‍ത്തുന്നു

വിരാട് കോലിയുടെ സമീപകാല പ്രകടനങ്ങള്‍ നോക്കുമ്പോള്‍ കോലിയെ പിന്നോട്ടടിക്കുന്ന പ്രധാന കാരണം പ്രായമാണെന്ന് പറയാം. ഫിറ്റ്‌നസ് നിലവാരം മികച്ചതാണെങ്കിലും കോലിക്ക് പഴയതുപോലെ തിളങ്ങാന്‍ പ്രായം പ്രശ്‌നമാവുന്നുണ്ടെന്ന് തന്നെ പറയാം. കാഴ്ചയുടെ പ്രശ്‌നങ്ങള്‍ കോലിയെ ബാധിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനിടെ പുറത്തുവന്നിരുന്നു. കാഴ്ചയിലെ പ്രശ്‌നം കരിയറിന്റെ അവസാന ഘട്ടത്തില്‍ പല താരങ്ങളേയും ബാധിച്ചിരുന്നു.

വീരേന്ദര്‍ സെവാഗും രാഹുല്‍ ദ്രാവിഡുമെല്ലാം ഈ പ്രശ്‌നം നേരിട്ടവരാണ്. സെവാഗ് അവസാന സമയങ്ങളില്‍ ഐപിഎല്‍ കളിച്ചത് കണ്ണട ഉപയോഗിച്ചാണ്. സെവാഗ് നിരന്തരം ക്ലീന്‍ബൗള്‍ഡായതിന്റെ പിന്നിലെ കാരണം കാഴ്ചയുടെ പ്രശ്‌നമായിരുന്നു. ഇന്ത്യയുടെ വന്മതിലായ രാഹുല്‍ ദ്രാവിഡ് കരിയറിന്റെ അവസാന സമയങ്ങളില്‍ തുടര്‍ച്ചയായി ക്ലീന്‍ബൗള്‍ഡായാണ് പുറത്തായത്. ഇതിന് കാരണം കാഴ്ചയിലെ പ്രശ്‌നങ്ങളായിരുന്നു. ഇതേ പ്രശ്‌നമാണ് ഇപ്പോള്‍ കോലിയേയും ബാധിക്കുന്നത്.

ടീമിനെയാകെ സമ്മര്‍ദ്ദത്തിലാക്കുന്നു

വിരാട് കോലിയുടെ സമീപകാല പ്രകടനം ഇന്ത്യന്‍ ടീമിലെ സഹതാരങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ്. രോഹിത് ശര്‍മയും കോലിയും മോശം ഫോമിലാണ്. രണ്ട് പേരും ചെറിയ സ്‌കോറില്‍ തുടക്കത്തിലേ മടങ്ങിയാല്‍ പിന്നാലെ എത്തുന്ന ഇന്ത്യന്‍ താരങ്ങള്‍ സമ്മര്‍ദ്ദത്തിലാവും.

നിര്‍ണ്ണായകമായ മൂന്നാം നമ്പറിലാണ് കോലി കളിക്കാന്‍ ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ കോലിയുടെ മോശം പ്രകടനം ടീമിനെയാകെ ബാധിക്കും. അതുകൊണ്ടുതന്നെ കോലിയുടെ ബാക്കപ്പിനെ ഇന്ത്യ ടീമിലേക്ക് കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് തന്നെ പറയാം. കോലി ആദ്യ മത്സരങ്ങളില്‍ ഫ്‌ളോപ്പായാല്‍ പുറത്തിരുത്താന്‍ ഇന്ത്യ ധൈര്യം കാട്ടേണ്ടതായുണ്ട്.

Story first published: Friday, January 31, 2025, 16:27 [IST]
Other articles published on Jan 31, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+