Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: സഞ്ജുവിനെ ഒഴിവാക്കിയോ? ഇന്ത്യ ചാമ്പ്യന്‍ ട്രോഫി നേടില്ല! ചരിത്രം ആവര്‍ത്തിക്കും

മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരുകയാണ്. പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് മാത്രം ദുബായിയാണ് വേദിയാവുന്നത്. ശക്തമായ ടീം കരുത്തോടെയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്ക് ഇറങ്ങുന്നത്. രോഹിത് ശര്‍മ ക്യാപ്റ്റനായുള്ള ഇന്ത്യന്‍ ടീമില്‍ ശുബ്മാന്‍ ഗില്ലാണ് വൈസ് ക്യാപ്റ്റന്‍. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കിറങ്ങുന്നത്.

ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പിന്നാലെ പാകിസ്താനെതിരായ ചിരവൈരി പോരാട്ടവും ഇന്ത്യയെ കാത്തിരിക്കുകയാണ്. ഇത്തവണ ഇന്ത്യയെ കപ്പിലേക്കെത്തിക്കേണ്ടത് പരിശീലകനെന്ന നിലയില്‍ ഗൗതം ഗംഭീറിനും ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മക്കും വളരെ പ്രധാനപ്പെട്ടതാണ്. അല്ലാത്ത പക്ഷം ഇരുവരുടേയും സീറ്റ് തെറിക്കുമെന്നുറപ്പാണ്. ഇത്തവണ കിരീട സാധ്യതയില്‍ വളരെ മുന്നിട്ട് നില്‍ക്കുന്ന ടീമാണ് ഇന്ത്യ.

എന്നാല്‍ ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ നേടില്ല. ഇതിന് പിന്നില്‍ ചില വിചിത്രമെന്ന് തോന്നാവുന്ന വസ്തുതയുണ്ട്. അത് എന്താണെന്ന് പരിശോധിക്കാം.

സഞ്ജു സാംസണെ തഴഞ്ഞതോടെ മലയാളി ടീമിലില്ല

ഇന്ത്യയുടെ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുള്ള ഐസിസി ട്രോഫികള്‍ പരിശോധിക്കുമ്പോള്‍ കപ്പ് നേടിയ ടൂര്‍ണമെന്റുകളിലെല്ലാം മലയാളി താരം ടീമിലുണ്ടായിരുന്നു. 2007ലെ ടി20 ലോകകപ്പില്‍ എംഎസ് ധോണിക്ക് കീഴില്‍ ഇന്ത്യ കപ്പടിച്ചപ്പോള്‍ ടീമില്‍ മലയാളി താരം ശ്രീശാന്തായുണ്ടായിരുന്നു. 2011ല്‍ ഇന്ത്യ ഏകദിന ലോകകപ്പ് കിരീടം നേടുമ്പോഴും ശ്രീശാന്ത് ടീമിലുണ്ടായിരുന്നു. അവസാനമായി ഇന്ത്യ കപ്പ് നേടിയ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനൊപ്പം സഞ്ജു സാംസണുണ്ടായിരുന്നു.

2013ല്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി നേടുമ്പോള്‍ ടീമില്‍ മലയാളി താരങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ മറ്റ് ഐസിസി കിരീട നേട്ടങ്ങള്‍ നോക്കുമ്പോള്‍ കൂടുതലും കിരീടത്തിലേക്കെത്താന്‍ മലയാളികളുടെ സാന്നിധ്യം ഭാഗ്യമായി ടീമിലുണ്ടായിരുന്നു. ഇത്തവണ സഞ്ജു സാംസണിന്റെ അഭാവത്തോടെ മലയാളി താരങ്ങളുടെ അഭാവമാണ് ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരിക്കുന്നത്. മലയാളി താരങ്ങള്‍ ഇന്ത്യന്‍ ടീമിലില്ലാത്തത് ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

sanju samson

സഞ്ജുവിനെ ഒഴിവാക്കിയത് രോഹിത്

സഞ്ജു സാംസണ്‍ ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള ടീമില്‍ നിന്ന് തഴയാനുള്ള കാരണം നായകന്‍ രോഹിത് ശര്‍മയാണ്. സഞ്ജു സാംസണെ വിക്കറ്റ് കീപ്പര്‍ റോളില്‍ ടീമില്‍ വേണമെന്നാണ് പരിശീലകന്‍ ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇടം കൈയനായ റിഷഭ് പന്തിനെ മതിയെന്ന് രോഹിത് ശര്‍മ നിലപാടടെടുക്കുകയായിരുന്നു. ഇതോടെ സഞ്ജു സാംസണിന് ടീമില്‍ സ്ഥാനം ലഭിക്കാതെ പോയി. സഞ്ജു സാംസണ്‍ ടീമിലുണ്ടായിരുന്നെങ്കിലും കളിക്കാന്‍ സാധിക്കില്ലായിരുന്നു.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കിടെ സഞ്ജു സാംസണിന് കൈക്ക് പരിക്കേറ്റു. കൈവിരലിന് പൊട്ടലേറ്റ സഞ്ജു നിലവില്‍ വിശ്രമത്തിലാണുള്ളത്. ആറ് ആഴ്ചത്തെ വിശ്രമം അദ്ദേഹത്തിന് നിര്‍ദേശിച്ചിട്ടുണ്ട്. സഞ്ജുവിനെ ടീമില്‍ എടുത്തിരുന്നെങ്കില്‍ പരിക്കേറ്റ സാഹചര്യത്തില്‍ പകരക്കാരനെ കൊണ്ടുവരാന്‍ ഇന്ത്യ നിര്‍ബന്ധിതരാവുമായിരുന്നു. ഇന്ത്യന്‍ ടീമില്‍ മലയാളി താരമുണ്ടാവുന്നത് ഭാഗ്യമാണെന്നാണ് മുന്‍ ചരിത്രം സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ സഞ്ജു ടീമിലുണ്ടായിരുന്നെങ്കില്‍ അത് അനുകൂല ഘടകമായി മാറിയേനെ.

ഇന്ത്യക്ക് ഇത്തവണ അനുകൂല സാഹചര്യം

ഇന്ത്യക്ക് ഇത്തവണ കപ്പിലേക്കെത്താന്‍ എല്ലാ തരത്തിലും അനുകൂല സാഹചര്യമാണെന്ന് പറയാം. നായകന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ഫോമിലേക്കെത്തിയതോടെ ഇന്ത്യക്ക് കൂടുതല്‍ ആത്മവിശ്വാസം ലഭിച്ചിട്ടുണ്ട്. ശുബ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും ഫോമിലാണ്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പരിക്കാണ് ഇന്ത്യക്ക് മുന്നിലെ വലിയ തലവേദന. യുവ പേസര്‍മാരും സ്പിന്നര്‍മാരും മികവ് കാട്ടുന്ന സാഹചര്യത്തില്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യ നേടുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Friday, February 14, 2025, 15:54 [IST]
Other articles published on Feb 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+