Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: ഏത് ടീമിനാണ് ഏറ്റവും ശക്തമായ ഫിനിഷര്‍മാര്‍? ഇന്ത്യ തലപ്പത്തോ? പരിശോധിക്കാം

മുംബൈ: ചാമ്പ്യന്‍സ് ട്രോഫിയുടെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കടക്കാന്‍ പോവുകയാണ്. ഈ മാസം 19നാണ് പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് മാത്രം ദുബായിയാണ് വേദിയാവുന്നത്. ഇന്ത്യ, ഇംഗ്ലണ്ട്, പാകിസ്താന്‍, ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ് എന്നിവരെല്ലാം കരുത്തരുടെ നിരയായാണ് എത്തുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ പോരാട്ടം കടുക്കുമെന്നുറപ്പാണ്.

ആതിഥേയരെന്ന നിലയില്‍ പാകിസ്താന് ഇത്തവണ വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാന്‍ സാധിക്കും. എന്നാല്‍ ഇന്ത്യയുള്‍പ്പെടെയുള്ള മറ്റ് ടീമുകള്‍ ഏത് സാഹചര്യത്തിലും മികവ് കാട്ടുന്നവരായതിനാല്‍ കപ്പിലേക്കെത്തുക ആര്‍ക്കും എളുപ്പമാവില്ലെന്നുറപ്പാണ്. എല്ലാ ടീമിനും ഫിനിഷിങ് മികവ് വളരെ പ്രധാനപ്പെട്ടതാണ്. ചാമ്പ്യന്‍സ് ട്രോഫിയിലെ ടീമുകളുടെ ഫിനിഷിങ് കരുത്ത് പരിശോധിച്ചാല്‍ ആരാണ് തലപ്പത്തുള്ളത്?. പരിശോധിക്കാം.

ഇന്ത്യയാണ് ഏറ്റവും ശക്തര്‍

ഫിനിഷിങ് മികവ് പരിഗണിക്കുമ്പോള്‍ ഏറ്റവും ശക്തം ഇന്ത്യയാണെന്ന് പറയാം. ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ തുറുപ്പുചീട്ട്. പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക് ഐസിസി ട്രോഫിയില്‍ ഗംഭീര റെക്കോഡുള്ള താരമാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ ശേഷിയുള്ള താരമാണ് ഹാര്‍ദിക്. ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ കിരീട സാധ്യത തീരുമാനിക്കുന്നതില്‍ ഹാര്‍ദിക് പാണ്ഡ്യക്ക് നിര്‍ണ്ണായക റോളാണുള്ളത്.

ഹാര്‍ദിക്കിനെപ്പോലൊരു ഫിനിഷറെ അധികം ടീമിനും അവകാശപ്പെടാന്‍ സാധിക്കില്ല. ഹാര്‍ദിക്കിന് പിന്നാലെ ഇന്ത്യക്കായി ഇറങ്ങാനുള്ള രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍/ വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരാണ്. ഇവരെല്ലാം നന്നായി ബാറ്റ് ചെയ്യാന്‍ കഴിവുള്ളവരാണ് ഇവരെല്ലാം. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ഫിനിഷര്‍മാരുടെ മികവ് മറ്റുള്ളവരെക്കാള്‍ ഒരുപടി മുകളിലാണെന്ന് പറയാം. ഇന്ത്യയുടെ ഫിനിഷിങ് മികവ് ഇത്തവണത്തെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായകമാണെന്ന് തന്നെ വിലയിരുത്താം.

glenn maxwell

ഓസ്‌ട്രേലിയക്ക് രണ്ടാം സ്ഥാനം

ഫിനിഷിങ് മികവ് പരിശോധിക്കുമ്പോള്‍ രണ്ടാം സ്ഥാനം ഓസ്‌ട്രേലിയക്ക് നല്‍കാം. ഗ്ലെന്‍ മാക്‌സ് വെല്ലാണ് ഓസീസിന്റെ തുറുപ്പുചീട്ട്. സമ്മര്‍ദ്ദമുള്ള സാഹചര്യത്തില്‍ ടീമിനെ ജയിപ്പിക്കാന്‍ മാക്‌സ് വെല്ലിന് അപാരമായ കഴിവാണുള്ളത്. സ്പിന്‍ ഓള്‍റൗണ്ടറായ മാക്‌സ് വെല്‍ ഫോമിലേക്കെത്തിയാല്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരമാണ്. സ്പിന്നിനേയും പേസിനേയും ഒരുപോലെ കടന്നാക്രമിക്കാന്‍ മാക്‌സ് വെല്ലിന് കഴിവുണ്ട്.

മാര്‍ക്കസ് സ്‌റ്റോയിണിസാണ് ഓസീസിന്റെ ഫിനിഷിങ് നിരയിലെ മറ്റൊരാള്‍. സ്റ്റോയിണിസും കടന്നാക്രമിച്ച് കളിക്കുന്ന താരമാണ്. പാറ്റ് കമ്മിന്‍സും ബാറ്റുകൊണ്ട് നിര്‍ണ്ണായകമായ സംഭാവന ചെയ്യാന്‍ കഴിവുള്ളവനാണ്. ഓസീസിന്റെ ബൗളിങ് നിരയിലെ താരങ്ങളെല്ലാം ബാറ്റുകൊണ്ടും ഭേദപ്പെട്ട പ്രകടനം നടത്താന്‍ ശേഷിയുള്ളവരാണ്. അതുകൊണ്ടുതന്നെ ഓസീസിനെ ഇത്തവണ എല്ലാവരും ഭയപ്പെടുന്നു. വലിയ ടൂര്‍ണമെന്റുകളില്‍ തിളങ്ങാന്‍ ഓസീസിന് പ്രത്യേക കഴിവാണുള്ളത്.

ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്ത്

ഫിനിഷര്‍മാരുടെ കരുത്തില്‍ ഇംഗ്ലണ്ടിന് മൂന്നാം സ്ഥാനം നല്‍കാം. ഇംഗ്ലണ്ടിന്റെ ഫിനിഷര്‍മാരില്‍ ഏറ്റവും ഭയപ്പെടേണ്ടത് ലിയാം ലിവിങ്സ്റ്റണെയാണ്. സ്പിന്‍ ഓള്‍റൗണ്ടറായ താരം അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്നവനാണ്. വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കാന്‍ ലിവിങ്‌സ്റ്റണ് കഴിവുണ്ട്. ജോസ് ബട്‌ലര്‍ മധ്യനിരയില്‍ കളിക്കുന്നത് ഇംഗ്ലണ്ടിന് കൂടുതല്‍ കരുത്ത് നല്‍കുന്ന കാര്യമാണ്. ഇംഗ്ലണ്ടിന്റെ ടീമില്‍ ഏകദിനത്തില്‍ ശോഭിക്കാന്‍ സാധിക്കുന്ന നിരവധി താരങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിന് ഇത്തവണ ഉയര്‍ന്ന കിരീട സാധ്യതയാണുള്ളത്.

ന്യൂസീലന്‍ഡിന് ഇത്തവണ ശക്തമായ ടീമുണ്ടെങ്കിലും കപ്പിലേക്കെത്താന്‍ വലിയ സാധ്യതകളില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്താല്‍. പാകിസ്താന്‍ ഇത്തവണ കിരീടത്തിലേക്കെത്താന്‍ കൂടുതല്‍ സാധ്യതയുണ്ട്. സമീപകാലത്തെ ടീമിന്റെ പ്രകടനങ്ങളെല്ലാം മികച്ചതാണ്. ഒത്തൊരുമയോടെ കളിക്കാന്‍ ടീമിനാവുന്നു. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍ എന്നിവരുടെ ഫോം പാകിസ്താനെ സംബന്ധിച്ച് ഇത്തവണ നിര്‍ണ്ണായകമാവും. എന്തായാലും വാശിയേറിയ പോരാട്ടം ഇത്തവണ പ്രതീക്ഷിക്കാം.

Story first published: Wednesday, February 5, 2025, 12:21 [IST]
Other articles published on Feb 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+