For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy: പാകിസ്താനല്ല, ഇന്ത്യയുടെ ശത്രുക്കള്‍ ബംഗ്ലാദേശ്! പഴയ സംഭവങ്ങള്‍ മറക്കരുത്

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ പോരാട്ടം നാളെ ആരംഭിക്കുകയാണ്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍. പാകിസ്താനെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യയെ കാത്തിരിക്കുന്നത് ബംഗ്ലാദേശിനെതിരായ പോരാട്ടമാണ്. ഈ മത്സരത്തിലൂടെ പാകിസ്താനുള്ള മുന്നറിയിപ്പ് നല്‍കാമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍. ഇന്ത്യയുമായുള്ള നേര്‍ക്കുനേര്‍ കണക്ക് നോക്കുമ്പോള്‍ ബംഗ്ലാദേശിനെ അതി ശക്തരെന്ന് പറയാനാവില്ല.

ഇന്ത്യക്ക് അനായാസ ജയമാണ് പ്രവചിക്കപ്പെടുന്നത്. ഇന്ത്യ അനായാസം ജയിക്കുമെന്ന് പറയുമ്പോഴും തങ്ങളുടേതായ ദിവസം ഏത് വമ്പന്മാരേയും അട്ടിമറിക്കാന്‍ പാക് നിരക്ക് കഴിവുണ്ട്. അത് ഇതിന് മുമ്പ് ബംഗ്ലാദേശ് തെളിയിച്ചിട്ടുള്ളതുമാണ്. ഇന്ത്യ-പാകിസ്താന്‍ മത്സരം എല്ലാവരും ഉറ്റുനോക്കുന്നതുപോലെ തന്നെ ബംഗ്ലാദേശിനെ നാണംകെടുത്തേണ്ടതും ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. ഇതിന് കാരണം ബംഗ്ലാദേശിന്റെ മുന്‍ കാലങ്ങളിലെ അതിരുവിട്ട പ്രകോപനങ്ങളാണ്.

പാകിസ്താനെ ഇന്ത്യ തോല്‍പ്പിക്കുമ്പോള്‍ കിട്ടുന്ന അതേ ആവേശം ബംഗ്ലാദേശിനെ ഇന്ത്യ തോല്‍പ്പിക്കുമ്പോഴും ആരാധകര്‍ക്ക് ലഭിക്കുന്നു. ഇതിന് കാരണമായ ബംഗ്ലാദേശിന്റെ പ്രകോപനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ധോണിയുടെ തലവെട്ടിയുള്ള പോസ്റ്റര്‍

എംഎസ് ധോണി ഇന്ത്യയുടെ എക്കാലത്തേയും മികച്ച നായകന്മാരിലൊരാളാണ്. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടം നേടിക്കൊടുത്ത ധോണിയെ ഒരു തവണ ബംഗ്ലാദേശ് അപമാനിച്ചത് ഇന്ത്യന്‍ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാവാത്തതാണ്. 2016ലെ ഏഷ്യാ കപ്പ് ഫൈനലിന് മുമ്പ് എംഎസ് ധോണിയുടെ തല കൈയില്‍ പിടിച്ച് നില്‍ക്കുന്ന ടസ്‌കിന്‍ അഹമ്മദിന്റെ ചിത്രം വളരെ വൈറലായിരുന്നു. ബംഗ്ലാദേശ് മാധ്യമങ്ങളും ആരാധകരുടെ സാമൂഹ്യ മാധ്യമങ്ങളിലും ഈ ചിത്രം വളരെയധികം പ്രചരിക്കപ്പെട്ടു.

ഫോട്ടോ ഷോപ്പിലൂടെ നിര്‍മ്മിച്ച ഈ ചിത്രത്തിനെതിരേ ഇന്ത്യന്‍ ആരാധകരുടെ ഭാഗത്ത് നിന്നും ക്രിക്കറ്റിലെ പ്രമുഖരുടെ ഭാഗത്ത് നിന്നും വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നു. ധോണിയെ അപമാനിച്ച ബംഗ്ലാദേശിനെ ഫൈനലില്‍ എട്ട് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ ഏഷ്യാ കപ്പും നേടിയിരുന്നു. അന്ന് ആറ് പന്തില്‍ 20 റണ്‍സോടെ ധോണി പുറത്താവാതെ നില്‍ക്കുകയും ചെയ്തു. ടസ്‌കിന്‍ അഹമ്മദ് മൂന്ന് ഓവറില്‍ 14 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി.

ഇന്ത്യന്‍ ആരാധകരെ വല്ലാതെ ചൊടിപ്പിച്ച പ്രകോപനമായിരുന്നു ഇത്. ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ജയം അന്ന് ആരാധകര്‍ വലിയ ആഘോഷമാക്കുകയും ചെയ്തു.

bangladesh

ഇന്ത്യന്‍ താരങ്ങളുടെ പാതി മുടി വടിച്ച ചിത്രം നല്‍കി

ഇന്ത്യന്‍ താരങ്ങളെ വ്യക്തിപരമായി അപമാനിക്കുന്ന തരത്തിലാണ് ബംഗ്ലാദേശ് പ്രതികരിച്ചിരുന്നത്. വിരാട് കോലി, എംഎസ് ധോണി, ആര്‍ അശ്വിന്‍, അജിന്‍ക്യ രഹാനെ, ശിഖര്‍ ധവാന്‍, രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ എന്നിവരെല്ലാം പാതി തലമുടി വടിച്ച തരത്തിലുള്ള ചിത്രം ഉള്‍പ്പെടുത്തി ബംഗ്ലാദേശ് പത്രത്തില്‍ പരസ്യം നല്‍കുകയുണ്ടായി. ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാന്റെ ചിത്രം ഉള്‍പ്പെടുന്ന പരസ്യത്തിലൂടെ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെയെല്ലാം അപമാനിക്കുന്ന നീക്കമാണ് ബംഗ്ലാദേശ് നടത്തിയത്.

ഇതോടെ ഈ ചിത്രവും വലിയ തോതില്‍ ചര്‍ച്ചക്ക് വിധേയമായി. ബംഗ്ലാദേശിനെതിരേ ഇന്ത്യന്‍ ആരാധകര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. സാമൂഹ്യ മാധ്യമങ്ങളില്‍ ഇത്തരത്തില്‍ വ്യാജ ചിത്രങ്ങളടക്കം പ്രചരിപ്പിച്ച് ഇന്ത്യന്‍ താരങ്ങളെ പ്രകോപിപ്പിക്കാന്‍ പല തവണ ബംഗ്ലാദേശ് ശ്രമിച്ചിട്ടുണ്ട്. ഇതെല്ലാം ഇന്ത്യക്ക് ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ വലിയ ജയം നേടാന്‍ പ്രചോദനമായി മാറുകയാണ് ചെയ്തത്. ഇത്തവണയും ബംഗ്ലാദേശ് താരങ്ങള്‍ വെല്ലുവിളികള്‍ നടത്തിയാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് ഇറങ്ങുന്നത്.

നാഗ നൃത്തത്തിലൂടെ അപമാനിച്ചു

ബംഗ്ലാദേശ് ടീമിനോട് മിക്ക ടീമുകള്‍ക്കും ശത്രുത തോന്നാനുള്ള കാരണങ്ങളിലൊന്ന് അവരുടെ നാഗ നൃത്ത ആഘോഷമാണ്. വിക്കറ്റ് നേടുമ്പോഴും മത്സരം ജയിക്കുമ്പോഴുമെല്ലാം നാഗ നൃത്തം ചെയ്താണ് ബംഗ്ലാദേശ് താരങ്ങള്‍ ഒരു സമയത്ത് ആഘോഷിച്ചിരുന്നത്. ഇത് വലിയ രീതിയില്‍ എതിരാളികളെ പ്രകോപിപ്പിച്ചിരുന്നു. ഇന്ത്യയുടെ ജൂനിയര്‍ ടീമിനോടും മോശമായി പെരുമാറിയ ചരിത്രം ബംഗ്ലാദേശിനുണ്ട്. ഇതെല്ലാം ബംഗ്ലാദേശിനെ നാണംകെടുത്തി തോല്‍പ്പിക്കാന്‍ ഇന്ത്യക്ക് കൂടുതല്‍ ആവേശം നല്‍കുന്ന കാര്യമാണ്.

Story first published: Wednesday, February 19, 2025, 15:19 [IST]
Other articles published on Feb 19, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+