Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: സഞ്ജു കേമന്‍, പക്ഷെ റിഷഭിന് താഴെ! കാരണം ഗവാസ്‌ക്കര്‍ പറയുന്നു

മുംബൈ: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് സഞ്ജു സാംസണെ തഴഞ്ഞതുമായി ബന്ധപ്പെട്ടുള്ള വിവാദം കത്തുകയാണ്. സമീപകാലത്തായി മികച്ച ഫോമില്‍ കളിക്കുന്ന സഞ്ജുവിന്റെ ഏകദിനത്തിലെ ശരാശരി 56ന് മുകളിലാണ്. എന്നിട്ടും സഞ്ജുവിനെ തഴഞ്ഞ് കെ എല്‍ രാഹുലിനേയും റിഷഭ് പന്തിനേയുമാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്തിയത്. സഞ്ജു സാംസണ്‍ തഴയപ്പെടുകയും ചെയ്തു.

കേരള ക്രിക്കറ്റ് അസോസിയേഷനുമായുള്ള സഞ്ജുവിന്റെ ഉടക്കും ടീമിലെ സ്ഥാനം നഷ്ടമാകാന്‍ കാരണമായി. വിജയ് ഹസാരെ ട്രോഫി കളിക്കാന്‍ സഞ്ജു വിസമ്മതിച്ചതും അദ്ദേഹത്തെ തഴയുന്നതിനെ സ്വാധീനിച്ചിട്ടുണ്ട്. കെ എല്‍ രാഹുല്‍ ടീമില്‍ സ്ഥാനം അര്‍ഹിച്ചിരുന്നെങ്കിലും സഞ്ജു സാംസണെ മറികടന്ന് റിഷഭ് പന്ത് ടീമിലെത്തിയതാണ് ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനാവാത്തത്. ഇപ്പോഴിതാ സഞ്ജുവിനെ തഴയാനുള്ള തീരുമാനം ശരിവെക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌ക്കര്‍.

സഞ്ജുവിനെക്കാള്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നത് റിഷഭ് പന്താണെന്നും രണ്ട് കാര്യങ്ങളില്‍ റിഷഭിന് വ്യക്തമായ മുന്‍തൂക്കമുണ്ടെന്നും ഗവാസ്‌ക്കര്‍ പറയുന്നു.

സഞ്ജുവിനെക്കാള്‍ മികച്ച കീപ്പര്‍ റിഷഭ്

സഞ്ജു സാംസണിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. ടി20യില്‍ മൂന്ന് സെഞ്ച്വറികള്‍ നേടി റെക്കോഡ് കുറിക്കാനും സഞ്ജുവിന് സാധിച്ചു. ഓപ്പണറായും ടോപ് ഓഡറിലും അവസരം ലഭിച്ചാല്‍ മികവ് കാട്ടാന്‍ തനിക്കാവുമെന്ന് പ്രകടനം കൊണ്ട് തെളിയിക്കാന്‍ സഞ്ജു സാംസണിന് സാധിക്കുന്നുണ്ട്. എന്നാല്‍ സഞ്ജുവിനെക്കാള്‍ മികച്ച വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണെന്നും ഏകദിന ടീമില്‍ റിഷഭാണ് സ്ഥാനം അര്‍ഹിക്കുന്നതെന്നുമാണ് ഗവാസ്‌ക്കര്‍ പറയുന്നത്.

sanju samson

'സഞ്ജുവിനെ ഒഴിവാക്കുകയെന്നത് അല്‍പ്പം പ്രയാസമുള്ള തീരുമാനമാണ്. കാരണം കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്ഥിരതയോടെ കളിക്കാന്‍ സഞ്ജുവിന് സാധിക്കുന്നുണ്ട്. സഞ്ജുവിനെ പുറത്താക്കിയതിനെ ന്യായീകരിക്കുക പ്രയാസമാണ്. എന്നാല്‍ അവന്‍ മത്സരിക്കുന്നത് റിഷഭ് പന്തുമായാണ്. റിഷഭ് ഗെയിം ചെയിഞ്ചറും സഞ്ജുവിനെക്കാള്‍ മികച്ച വിക്കറ്റ് കീപ്പറുമാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനാണെന്നതും റിഷഭിന് മുന്‍തൂക്കം നല്‍കുന്നു. എന്നാല്‍ സഞ്ജുവിനെക്കാള്‍ മികച്ച ബാറ്റ്‌സ്മാനല്ല റിഷഭ്' സുനില്‍ ഗവാസ്‌ക്കര്‍ പറഞ്ഞു.

ഈ തഴയല്‍ സഞ്ജു ചോദിച്ചു വാങ്ങിയത്

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജുവിനെ തഴഞ്ഞത് ചോദിച്ചു വാങ്ങിയതാണെന്ന് പറയാം. വിജയ് ഹസാരെ ട്രോഫി കളിക്കാന്‍ സഞ്ജു തയ്യാറായിരുന്നില്ല. ഇതാണ് സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കാത്തതിന്റെ പ്രധാന കാരണം. കെസിഎയുമായി സഞ്ജുവിന് അഭിപ്രായ ഭിന്നതയുണ്ടായതും തിരിച്ചടിയായി. സഞ്ജു സാംസണും കെസിഎയും രണ്ട് തട്ടിലാണുള്ളത്. സമീപകാലത്തൊന്നും സഞ്ജു ഏകദിനം കളിച്ചിട്ടില്ല.

അതുകൊണ്ടുതന്നെ വിജയ് ഹസാരെ ട്രോഫി കളിച്ച് സഞ്ജു ഫോം തെളിയിച്ച് ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്കെത്തണമായിരുന്നു. സഞ്ജു ഇതിന് തയ്യാറാകാതെയിരുന്നതോടെയാണ് തഴയപ്പെട്ടത്. ഐപിഎല്ലിനാണ് സഞ്ജു കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് പറയാം. വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് മാറി നിന്ന സഞ്ജു രാജസ്ഥാന്റെ പരിശീലന ക്യാംപില്‍ പങ്കെടുത്തിരുന്നു. സഞ്ജു ചാമ്പ്യന്‍സ് ട്രോഫിക്ക് വലിയ പ്രാധാന്യം നല്‍കിയില്ലെന്ന് തന്നെ പറയാം.

രാഹുലാവും ഒന്നാം നമ്പര്‍ കീപ്പര്‍

ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ ഒന്നാം നമ്പര്‍ കീപ്പറായി പരിഗണിക്കപ്പെടുക കെ എല്‍ രാഹുലാവും. റിഷഭ് പന്ത് ബെഞ്ചിലിരിക്കാനാണ് കൂടുതല്‍ സാധ്യത. ശ്രേയസ് അയ്യരും കെ എല്‍ രാഹുലുമാവും മധ്യനിരയില്‍ കളിക്കുക. സഞ്ജു സാംസണെ ടീമിലെടുത്താലും എവിടെ കളിപ്പിക്കുമെന്നതാണ് പ്രധാന ചോദ്യം. മധ്യനിരയില്‍ സഞ്ജുവില്‍ നിന്ന് വലിയൊരു പ്രകടനം പ്രതീക്ഷിക്കാനാവില്ല. ടോപ് ഓഡറില്‍ സഞ്ജുവിനെ കളിപ്പിക്കുകയെന്നതും പ്രയാസമാണ്. അതുകൊണ്ടാണ് ഇന്ത്യ മധ്യനിരയില്‍ തിളങ്ങുന്ന റിഷഭിനേയും രാഹുലിനേയും ടീമിലേക്ക് കൊണ്ടുവന്നത്.

Story first published: Monday, January 20, 2025, 7:54 [IST]
Other articles published on Jan 20, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+