Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: ഏത് ബാറ്റിങ് പൊസിഷനാണ് ഇഷ്ടം? മൂന്നാം നമ്പറല്ല! തുറന്ന് പറഞ്ഞ് ശ്രേയസ്

മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനായുള്ള പടയൊരുക്കം ടീമുകള്‍ ആരംഭിച്ചിരിക്കുകയാണ്. ഇത്തവണ വാശിയേറിയ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് മാത്രം ദുബായിയാണ് വേദിയാവുന്നത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, പാകിസ്താന്‍ എന്നിവരെല്ലാം ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തി ടൂര്‍ണമെന്റിന് ഇറങ്ങുന്നുണ്ട്.

ഇന്ത്യയുടെ സമീപകാല പ്രകടനങ്ങളെല്ലാം മോശമായതിനാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ വലിയ പ്രതീക്ഷയില്ലെന്ന് തന്നെ പറയാം. നായകന്‍ രോഹിത് ശര്‍മയും സൂപ്പര്‍ താരം വിരാട് കോലിയുമടക്കം പല താരങ്ങളും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഈ സാഹചര്യത്തില്‍ ഇന്ത്യ ടീമിന് പുറത്തുള്ള ചില താരങ്ങളെ തിരികെ വിളിച്ചേക്കും. ഇത്തരത്തില്‍ ഇടവേളക്ക് ശേഷം മടങ്ങിയെത്താന്‍ തയ്യാറെടുക്കുന്ന താരമാണ് ശ്രേയസ് അയ്യര്‍.

ക്ലാസിക് ശൈലിയില്‍ റണ്‍സുയര്‍ത്തുന്ന ശ്രേയസ് ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്താണ്. ഇപ്പോഴിതാ ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ പോവുകയാണ് ശ്രേയസ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ശ്രേയസ് ഇന്ത്യന്‍ ടീമിലുണ്ടാവുമെന്നുറപ്പാണ്. ഇപ്പോഴിതാ മടങ്ങി വരവില്‍ തന്റെ ബാറ്റിങ് പൊസിഷനെക്കുറിച്ച് ശ്രേയസ് അയ്യര്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

ഏത് ബാറ്റിങ് പൊസിഷനില്‍ കളിക്കാനും തയ്യാര്‍

ഇന്ത്യക്കായി ഏത് ബാറ്റിങ് പൊസിഷനില്‍ കളിക്കാനും തയ്യാറാണെന്നും അതിനായി മാനസികമായി തയ്യാറെടുത്തുവെന്നുമാണ് ശ്രേയസ് പറയുന്നത്. ടീം മാനേജ്‌മെന്റ് ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ അനുസരിക്കാതിരുന്നതാണ് ശ്രേയസിനെ തഴയാനുള്ള കാരണം. എന്തായാലും ചാമ്പ്യന്‍സ് ട്രോഫിയിലൂടെ വമ്പന്‍ തിരിച്ചുവരവ് നടത്താന്‍ ശ്രേയസിന് സാധിക്കുമെന്ന് തന്നെ കരുതാം. 'ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ ഞാന്‍ തയ്യാറാണ്.

shreyas iyer cricket

ലോകകപ്പില്‍ ഞാനും രാഹുലുമാണ് മധ്യനിരയിലെ നിര്‍ണ്ണായക റോളില്‍ കളിച്ചത്. മികച്ച സീസണായിരുന്നു ഞങ്ങള്‍ക്ക്. ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരേ മാത്രം പ്രതീക്ഷിച്ച പോലെ പദ്ധതികള്‍ ആവിഷ്‌കരിക്കാനായില്ല. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കായി കളിക്കാന്‍ സാധിച്ചാല്‍ അതിനെ അഭിമാന നിമിഷമായാവും കാണുക' ശ്രേയസ് അയ്യര്‍ പറഞ്ഞു. ശ്രേയസ് ഏകദിനത്തില്‍ സ്ഥാനം അര്‍ഹിക്കുന്ന താരമാണ്. അതിവേഗം റണ്‍സുയര്‍ത്താനും കഴിവുള്ള ശ്രേയസിന് പുള്‍ഷോട്ട് കളിക്കാന്‍ അല്‍പ്പം പ്രയാസമുണ്ട്.

ലോകകപ്പില്‍ ശ്രേയസ് മിന്നിച്ചു

ഇന്ത്യക്കായി മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കവെയാണ് രാഹുല്‍ ടീമിന് പുറത്താവുന്നത്. 2023ലെ ലോകകപ്പില്‍ 530 റണ്‍സാണ് ശ്രേയസ് നേടിയത്. 66.25 ശരാശരിയിലായിരുന്നു ബാറ്റിങ്. നാലാം നമ്പറില്‍ ഇന്ത്യക്ക് ഏറ്റവും വിശ്വസിക്കാന്‍ സാധിക്കുന്ന താരമാണ് ശ്രേയസ് അയ്യര്‍. എന്നാല്‍ പുറം വേദനയെത്തുടര്‍ന്ന് ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നതാണ് ഇന്ത്യന്‍ ടീമിലെ സീറ്റ് തെറിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ ശ്രേയസ് സജീവമാണ്.

നായക റോളിലും കസറുന്ന ശ്രേയസ് പരിശീലകന്‍ ഗൗതം ഗംഭീറിന്റെ വിശ്വസ്തനുമാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കപ്പിലേക്കെത്തിച്ച ശ്രേയസ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയെ കിരീടത്തിലേക്കുമെത്തിച്ചു. ഷോര്‍ട്ട് ബോള്‍ ദൗര്‍ബല്യം മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയുടെ ഏറ്റവും ശക്തനായ, പ്രതിഭാശാലിയായ താരങ്ങളിലൊരാളാണ് ശ്രേയസ്. വൈകാതെ തന്നെ അദ്ദേഹത്തിന് മടങ്ങിവരവ് അവസരം ലഭിച്ചേക്കും.

കോലിക്ക് പകരം കളിപ്പിക്കാം

വിരാട് കോലി സൂപ്പര്‍ താരമാണ്. എന്നാല്‍ സമീപകാലത്തെ മത്സരങ്ങളിലെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഈ സാഹചര്യത്തില്‍ വിരാട് കോലിയെ ഇന്ത്യ പുറത്തിരുത്തിയാല്‍ മൂന്നാം നമ്പറില്‍ ശ്രേയസിനെ കളിപ്പിക്കാം. വിരാട് കോലിയുടെ അഭാവത്തില്‍ മൂന്നാം നമ്പറില്‍ കളിച്ച് കരുത്ത് തെളിയിക്കാന്‍ ശ്രേയസിന് സാധിച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യ ഇത്തരമൊരു കടുത്ത നീക്കം നടത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

Story first published: Wednesday, January 15, 2025, 14:07 [IST]
Other articles published on Jan 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+