Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: സഞ്ജുവിനെ ചതിച്ച് കെസിഎ! നിലപാട് മാറ്റി; ചാമ്പ്യന്‍സ് ട്രോഫി സീറ്റ് മറക്കാം

കൊച്ചി: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ സെലക്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്ന താരമാണ് സഞ്ജു സാംസണ്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു സാംസണിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. ടി20യില്‍ മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പെടെയാണ് സഞ്ജു മിന്നിച്ചത്. വെടിക്കെട്ട് ഫോമില്‍ തുടരുന്ന സഞ്ജുവിന്റെ ഏകദിനത്തിലെ ശരാശരി 56ന് മുകളിലാണ്. ഈ സാഹചര്യത്തില്‍ സഞ്ജുവിനെ ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്കെടുക്കണമെന്ന ആവശ്യം ശക്തമാണ്.

എന്നാല്‍ വിജയ് ഹസാരെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിനായി കളിക്കാന്‍ സഞ്ജു സാംസണ്‍ തയ്യാറായിരുന്നില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ നയിച്ച സഞ്ജു വിജയ് ഹസാരെ ട്രോഫി ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. സഞ്ജു ആഭ്യന്തര ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനിന്നതോടെ ചാമ്പ്യന്‍സ് ട്രോഫി ടീമിലെത്താനുള്ള സാധ്യതയും മങ്ങിയിരുന്നു. എന്നാല്‍ ഇപ്പോഴും ഇന്ത്യന്‍ സെലക്ടര്‍മാരുടെ പദ്ധതകളില്‍ സഞ്ജുവുണ്ട്.

എന്നാല്‍ ഇപ്പോഴിതാ സഞ്ജു സാംസണിന്റെ ചാമ്പ്യന്‍സ് ട്രോഫി മോഹങ്ങള്‍ക്ക് വലിയ തിരിച്ചടി നല്‍കി രംഗത്തെത്തിയിരിക്കുകയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് കുമാര്‍. സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

സഞ്ജു കാരണം പറയാതെ ക്യാംപില്‍ നിന്ന് മാറി

സഞ്ജു സാംസണ്‍ വിജയ് ഹസാരെ ട്രോഫി ടീം തിരഞ്ഞെടുപ്പിനായുള്ള കേരള ടീമിന്റെ ക്യാംപില്‍ പങ്കെടുത്തിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് സഞ്ജു സാംസണെ കേരളം ടീമിലെടുക്കാതിരുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ശരിയായ കാരണം ഇതല്ലെന്ന് കെസിഎ വൃത്തം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. 'സഞ്ജു സാംസണ്‍ കേരളത്തിന്റെ ടീം തിരഞ്ഞെടുപ്പ് ക്യാംപില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു. ഞാന്‍ ക്യാംപില്‍ പങ്കെടുക്കില്ലെന്ന് മാത്രമാണ് അവന്‍ മെയില്‍ ചെയ്തത്.

sanju samson

എന്തുകാരണം കൊണ്ടാണ് വിട്ടുനില്‍ക്കുന്നതെന്ന് വിശദീകരിച്ചില്ല. പരിക്കിനെത്തുടര്‍ന്ന് സച്ചിന്‍ ബേബിയും പങ്കെടുത്തിരുന്നില്ല. രണ്ട് സീനിയര്‍ താരങ്ങളെയാണ് കേരളത്തിന് നഷ്ടമായത്. അതുകൊണ്ടുതന്നെ ആ സ്ഥാനത്ത് യുവതാരങ്ങളെ പരിഗണിക്കാമെന്ന് കരുതുകയായിരുന്നു. ടീമിനെ പ്രഖ്യാപിച്ച ശേഷം സഞ്ജു കളിക്കാന്‍ താല്‍പര്യം കാട്ടിയിരുന്നു. എന്നാല്‍ യുവതാരങ്ങളെ ടീമിലെടുത്ത ശേഷം മാറ്റുന്നത് അവരോട് കാട്ടുന്ന അനീതിയാവും' കെസിഎ സെക്രട്ടറി വിനോദ് കുമാര്‍ ഓണ്‍മനോരമ യോട് പറഞ്ഞു.

സഞ്ജുവിന്റെ പ്രതീക്ഷ അവസാനിച്ചോ?

സഞ്ജു സാംസണെ കെസിഎ കൈവിട്ടതിനാല്‍ ചാമ്പ്യന്‍സ് ട്രോഫി ടീമിലെത്താനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്. എന്നാല്‍ സഞ്ജുവിന് മുന്നില്‍ വഴി പൂര്‍ണ്ണമായി അടഞ്ഞുവെന്ന് പറയാനാവില്ല. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഓപ്പണറായി സഞ്ജു സാംസണുണ്ട്. സമീപകാലത്തെ മിന്നും ഫോം ഇംഗ്ലണ്ടിനെതിരേയും ആവര്‍ത്തിക്കാന്‍ സഞ്ജുവിന് സാധിക്കേണ്ടതായുണ്ട്. അങ്ങനെ മികവ് കാട്ടിയാല്‍ സഞ്ജുവിന് ഇന്ത്യന്‍ ടീമിലേക്കെത്താന്‍ സാധിക്കും.

എന്തായാലും നിലവില്‍ കാര്യങ്ങള്‍ സഞ്ജുവിന് എതിരാണെന്ന് പറയാം. വലിയ സമ്മര്‍ദ്ദം സഞ്ജുവിന് മുന്നിലുണ്ട്. ഇതിനെ മറികടന്ന് വലിയ പ്രകടനം നടത്തി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലേക്കെത്താന്‍ സഞ്ജുവിന് സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയണം. എന്തായാലും കെസിഎ സഞ്ജുവിനൊപ്പം ഇല്ലെന്നതാണ് സെക്രട്ടറിയുടെ നിലപാട് വ്യക്തമാക്കുന്നത്. വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് സഞ്ജു വിട്ടുനിന്നത് വലിയ മണ്ടത്തരമാണെന്ന് പറയാം.

രാഹുലിനും റിഷഭിനും മുന്‍തൂക്കം

ഇന്ത്യ കെ എല്‍ രാഹുലിനും റിഷഭ് പന്തിനും ഇപ്പോള്‍ മുന്‍തൂക്കം നല്‍കുന്നുണ്ട്. ഏകദിനത്തില്‍ സഞ്ജുവിനെ പരിശീലകന്‍ ഗൗതം ഗംഭീറും പിന്തുണക്കുന്നില്ല. ഈ സാഹചര്യത്തില്‍ സഞ്ജു ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ സാധ്യതയില്ലെന്ന് തന്നെ പറയാം. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പവും സഞ്ജു ഉള്‍പ്പെട്ടേക്കില്ല. ഗൗതം ഗംഭീറിന്റെ തീരുമാനം ഇക്കാര്യത്തില്‍ വളരെ നിര്‍ണ്ണായകമാണെന്ന് തന്നെ പറയാം.

Story first published: Wednesday, January 15, 2025, 6:47 [IST]
Other articles published on Jan 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+