Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: ഫോമില്ലേ, പുറത്തിരിക്കൂ! ചാമ്പ്യന്‍സ് ട്രോഫിക്ക് ഈ യൂത്ത് 11 വരട്ടെ; പൊളിക്കും

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി തോല്‍വിയുടെ ക്ഷീണത്തില്‍ നിന്ന് തിരിച്ചുവരാന്‍ ഇംഗ്ലണ്ട് പരമ്പരക്ക് ഒരുങ്ങുകയാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരക്ക് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ചാമ്പ്യന്‍സ് ട്രോഫിയാണ്. ഇടവേളക്ക് ശേഷം ഐസിസി ട്രോഫിയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഒരുങ്ങുന്നത്. എന്നാല്‍ ഇത്തവണ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ലെന്ന് പറയാം. ടീമിന്റെ സമീപകാലത്തെ പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ കപ്പ് പ്രതീക്ഷിക്കാനാവില്ല.

ഇന്ത്യ വലിയ പ്രതീക്ഷയോടെ കാണുന്ന സീനിയര്‍ താരങ്ങളെല്ലാം നിരാശപ്പെടുത്തുകയാണ്. മോശം ഫോം ഇവരെ വേട്ടയാടുകയാണെന്ന് പറയാം. അതുകൊണ്ടുതന്നെ ചാമ്പ്യന്‍സ് ട്രോഫിയിലെ ടീം തിരഞ്ഞെടുപ്പ് യുക്തി പൂര്‍വ്വമായിരിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ഇന്ത്യയുടെ നിലവിലെ ടീമിന്റെ സാഹചര്യം വിലയിരുത്തുമ്പോള്‍ സീനിയര്‍ താരങ്ങളെ ടൂര്‍ണമെന്റിലേക്ക് പരിഗണിക്കാതിരിക്കുന്നതാണ് നല്ലത്.

ഇന്ത്യക്ക് ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച യൂത്ത് 11നെയാണ് ആവശ്യം. ദുബായിലാണ് ഇന്ത്യയുടെ മത്സരങ്ങളെന്നിരിക്കെ തല്ലിത്തകര്‍ക്കുന്ന യുവനിരയുമായി ഇന്ത്യക്ക് കളത്തിലിറങ്ങണം. ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ബെസ്റ്റ് 11 ആരൊക്കെയാണ് ഉള്‍പ്പെടുകയെന്ന് പരിശോധിക്കാം.

യശ്വസി ജയ്‌സ്വാള്‍-അഭിഷേക് ശര്‍മ ഓപ്പണിങ്

ഓപ്പണിങ്ങില്‍ ഇന്ത്യ യശ്വസി ജയ്‌സ്വാളിനേയും അഭിഷേക് ശര്‍മയേയുമാണ് ഉള്‍പ്പെടുത്തേണ്ടത്. രണ്ട് പേരും കടന്നാക്രമിച്ച് കളിക്കുന്നവരും വലിയ സ്‌കോര്‍ നേടാന്‍ ശേഷിയുള്ളവരുമാണ്. ജയ്‌സ്വാള്‍ സമീപകാലത്തായി മിന്നും ഫോമിലാണ്. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മിന്നിക്കാന്‍ ജയ്‌സ്വാളിന് സാധിക്കുന്നുണ്ട്. ഇത്തവണ ഓസ്‌ട്രേലിയയില്‍ ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം നടത്തിയ ഏക ബാറ്റ്‌സ്മാന്‍ ജയ്‌സ്വാളാണ്. ഇതുവരെ ഇന്ത്യ ഏകദിന അരങ്ങേറ്റത്തിന് ജയ്‌സ്വാളിന് അവസരം നല്‍കിയിട്ടില്ല. എന്നാല്‍ വരുന്ന ഇംഗ്ലണ്ട് പരമ്പരയിലൂടെ ഇത് സാധ്യമാക്കും. ചാമ്പ്യന്‍സ് ട്രോഫിയില്‍ വെടിക്കെട്ട് ഓപ്പണിങ് കൂട്ടുകെട്ടാണ് ഇന്ത്യക്കാവശ്യം.

Yashasvi Jaiswal

സഞ്ജു സാംസണ്‍, റിയാന്‍ പരാഗ്, റിഷഭ് പന്ത്

സഞ്ജു സാംസണ്‍ മൂന്നാം നമ്പറില്‍ കളിക്കണം. ടീമിന്റെ നായകനായും സഞ്ജു സാംസണെ പരിഗണിക്കാം. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു സാംസണ്‍. കടന്നാക്രമിച്ച് കളിക്കുന്ന സഞ്ജു സാംസണ്‍ ഇന്ത്യക്കായി സമീപകാലത്ത് കളിച്ച മത്സരങ്ങളിലെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. മികച്ച തുടക്കം ലഭിച്ചാല്‍ വലിയ സ്‌കോറിലേക്കുയരാന്‍ സഞ്ജുവിന് കഴിവുണ്ട്. ഇന്ത്യക്കായി ഏകദിനത്തില്‍ 56ന് മുകളില്‍ ശരാശരിയിലാണ് സഞ്ജു കളിക്കുന്നത്.

നാലാം നമ്പറില്‍ റിയാന്‍ പരാഗാണ് വേണ്ടത്. യുവതാരം ഇതിനോടകം ഇന്ത്യക്കായി ടി20യില്‍ മിന്നിച്ചിട്ടുണ്ട്. സ്പിന്‍ ഓള്‍റൗണ്ടറായ പരാഗിന് ദുബായിലെ സാഹചര്യത്തില്‍ പന്തുകൊണ്ടും ശോഭിക്കാന്‍ സാധിക്കും. ഇന്ത്യക്കായി മികച്ച പ്രകടനം നടത്താന്‍ കെല്‍പ്പുള്ള യുവതാരമാണ് പരാഗ്. അതുകൊണ്ടുതന്നെ പരാഗിനേയും ഇന്ത്യക്ക് പരിഗണിക്കാം.

അഞ്ചാം നമ്പറില്‍ റിഷഭ് പന്ത് വേണം. വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെ കളിപ്പിക്കാം. റിഷഭിനെക്കാള്‍ മികച്ച ഫീല്‍ഡറാണ് സഞ്ജു സാംസണ്‍. അതുകൊണ്ടുതന്നെ സഞ്ജുവിനെ ഫീല്‍ഡറാക്കി റിഷഭിനെ ഇന്ത്യക്ക് കീപ്പറാക്കാം. ഒറ്റക്ക് മത്സരഫലത്തെ മാറ്റാന്‍ ശേഷിയുള്ളവനാണ് റിഷഭ് പന്ത്.

നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍

ആറാമനായി നിതീഷ് കുമാര്‍ റെഡ്ഡിയെ കളിപ്പിക്കാം. മീഡിയം പേസ് ഓള്‍റൗണ്ടറായ നിതീഷ് കുമാര്‍ ഇതിനോടകം പ്രതിഭ തെളിയിച്ചവനാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും മികവ് കാട്ടുന്ന നിതീഷ് അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരവുമാണ്. സ്പിന്‍ ഓള്‍റൗണ്ടറര്‍മാരായി അക്ഷര്‍ പട്ടേലിനെയും വാഷിങ്ടണ്‍ സുന്ദറിനേയും പരിഗണിക്കാം. രണ്ട് പേര്‍ക്കും പന്തിനോടൊപ്പം ബാറ്റുകൊണ്ടും ടീമിന് ഉപകാരികളായി മാറാന്‍ സാധിക്കും.

മുകേഷ് കുമാര്‍, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ

പേസ് നിരയില്‍ മുകേഷ് കുമാറിനെ ഇന്ത്യ പരിഗണിക്കണം. മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ശേഷിയുള്ള താരമാണ് മുകേഷ് കുമാര്‍. എന്നാല്‍ സ്വിങ് പേസര്‍ക്ക് വേണ്ടത്ര അവസരം ലഭിക്കുന്നില്ല. 10ാം നമ്പറില്‍ അര്‍ഷ്ദീപ് സിങ്ങിനെ കളിപ്പിക്കണം. ഇടം കൈയന്‍ പേസറായ അര്‍ഷ്ദീപ് സിങ്ങിനെ ഇന്ത്യ കളിപ്പിക്കേണ്ടതാണ്. ഇടം കൈയന്‍ പേസറുടെ അഭാവം ഇന്ത്യന്‍ ടീമിനെ പിന്നോട്ടടിക്കുന്നുണ്ട്. 11ാമനായി ഹര്‍ഷിത് റാണയാണ് വേണ്ടത്. ബാറ്റുകൊണ്ടും ഭേദപ്പെട്ട പ്രകടനം നടത്താന്‍ ഹര്‍ഷിതിന് കഴിവുണ്ട്.

Story first published: Monday, January 6, 2025, 16:33 [IST]
Other articles published on Jan 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+