Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: സഞ്ജു നയിക്കും, ഒപ്പം ഇഷാനും റുതുരാജും; തഴയപ്പെട്ടവരുടെ ബെസ്റ്റ് 11 ഇതാ

മുംബൈ: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ശുബ്മാന്‍ ഗില്ലാണ്. ഇത്തവണ ശക്തമായ താരനിരയെത്തന്നെ ഇന്ത്യ കളത്തിലിറക്കാന്‍ പോകുന്നത്. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ ശക്തമാണ്. വലിയ സര്‍പ്രൈസുകളില്ലാതെയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ടീമിനെ ഇറക്കിയിരിക്കുന്നത്. അര്‍ഷ്ദീപ് സിങ്ങും യശ്വസി ജയ്‌സ്വാളും ഇന്ത്യന്‍ ടീമിലേക്ക് എത്തിയിട്ടുണ്ട്.

ഇടവേളക്ക് ശേഷം ശ്രേയസ് അയ്യര്‍ക്കും മുഹമ്മദ് ഷമിക്കും ഇന്ത്യ ടീമില്‍ ഇടം നല്‍കി. 2023ലെ ഏകദിന ലോകകപ്പിലെ ടീമില്‍ നിന്ന് ആറ് മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്ക് ഇറങ്ങുന്നത്. ഇന്ത്യന്‍ ടീം ശക്തമാണെങ്കിലും പ്രതീക്ഷിച്ച ചില താരങ്ങള്‍ക്ക് ടീമില്‍ ഇടം ലഭിച്ചിട്ടില്ല. ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ട താരങ്ങളെ പരിഗണിച്ചുള്ള ബെസ്റ്റ് പ്ലേയിങ് 11 പരിശോധിച്ചാല്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന് പരിശോധിക്കാം.

സഞ്ജു സാംസണ്‍-ഇഷാന്‍ കിഷന്‍

ഓപ്പണര്‍മാരായി സഞ്ജു സാംസണേയും ഇഷാന്‍ കിഷനേയും കളിപ്പിക്കാം. രണ്ട് പേരും വിക്കറ്റ് കീപ്പര്‍മാരാണ്. സഞ്ജു സാംസണ്‍ വലം കൈ ബാറ്റ്‌സ്മാനായി കസറുമ്പോള്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനായി കസറാന്‍ ഇഷാനുണ്ടാവും. രണ്ട് പേരും അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ളവരാണ്. സഞ്ജു സാംസണാണ് ഈ ടീമിന്റെ നായകന്‍. 56 ശരാശരി ഏകദിനത്തില്‍ സഞ്ജുവിനുണ്ട്. ഇന്ത്യക്കായി ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള ബാറ്റ്‌സ്മാനാണ് ഇഷാന്‍ കിഷന്‍. ഈ കൂട്ടുകെട്ട് ഓപ്പണിങ്ങില്‍ ഗംഭീരമായിരിക്കും.

റുതുരാജ് ഗെയ്ക്‌വാദ്, കരുണ്‍ നായര്‍, റിയാന്‍ പരാഗ്

മൂന്നാം നമ്പറില്‍ റുതുരാജ് ഗെയ്ക് വാദിനെ കളിപ്പിക്കാം. നിലവിലെ ഇന്ത്യന്‍ താരങ്ങളിലെ ഏറ്റവും ദൗര്‍ഭാഗ്യവാനാണ് റുതുരാജ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനായ റുതുരാജിന് ഇന്ത്യന്‍ ടീമില്‍ ആവശ്യത്തിന് അവസരം ലഭിക്കുന്നില്ല. വിജയ് ഹസാരെ ട്രോഫിയില്‍ ഭേദപ്പെട്ട പ്രകടനം നടത്താന്‍ റുതുരാജിന് സാധിച്ചിട്ടുണ്ട്. ഏകദിനത്തില്‍ വലിയ ഭാവിയുള്ള താരമാണ് റുതുരാജ്. എന്നാല്‍ അവസരം ലഭിക്കുന്നില്ല.

നാലാം നമ്പറില്‍ കരുണ്‍ നായരെ കളിപ്പിക്കാം. വിജയ് ഹസാരെ ട്രോഫിയില്‍ അഞ്ച് സെഞ്ച്വറി ഉള്‍പ്പെടെ റെക്കോഡ് പ്രകടനമാണ് കരുണ്‍ നായര്‍ കാഴ്ചവെച്ചത്. സമീപകാലത്തെ ഫോം വിലയിരുത്തി കരുണ്‍ നായരെ ഇന്ത്യ ടീമിലേക്ക് പരിഗണിക്കുമെന്നാണ് കരുതിയത്. എന്നാല്‍ കരുണിനെ ഇന്ത്യ പൂര്‍ണ്ണമായും തഴയുകയായിരുന്നു. ഈ പ്ലേയിങ് 11ല്‍ നാലാം സ്ഥാനം കരുണിന് നല്‍കാം.

karun nair

അഞ്ചാം നമ്പറില്‍ റിയാന്‍ പരാഗിനെ കളിപ്പിക്കാം. ഇന്ത്യ ടി20യില്‍ മാത്രം ഒതുക്കേണ്ട താരമല്ല റിയാന്‍ പരാഗ്. ബാറ്റ്‌സ്മാനെന്ന നിലയിലും സ്പിന്നറെന്ന നിലയിലും ടീമിന് മുതല്‍ക്കൂട്ടാവാന്‍ പരാഗിന് സാധിക്കും. മധ്യനിരയില്‍ ഭാവിയില്‍ ഹീറോയായി വളര്‍ന്നുവരാന്‍ ശേഷിയുള്ളവനാണ് റിയാന്‍ പരാഗെന്ന് പറയാം.

ശിവം ദുബെ, ദീപക് ചഹാര്‍, രവി ബിഷ്‌നോയ്

ആറാം നമ്പറില്‍ മീഡിയം പേസ് ഓള്‍റൗണ്ടറായി ശിവം ദുബെയെ കളിപ്പിക്കാം. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ അവസാന 10 ഓവറുകളില്‍ മത്സരഫലത്തെ മാറ്റാന്‍ കെല്‍പ്പുള്ളവനാണ്. തകര്‍ത്തടിച്ച് കളിക്കുന്ന ദുബെയുടെ ബൗളിങ്ങിലെ സ്ഥിരത പ്രശ്‌നമാണെങ്കിലും ഇന്ത്യക്ക് പരിഗണിക്കാവുന്ന താരമാണ്. ഏഴാമനായി പേസ് ഓള്‍റൗണ്ടര്‍ ദീപക് ചഹാറിനെ പരിഗണിക്കാം. ന്യൂബോളില്‍ മികച്ച സ്വിങ് കണ്ടെത്തുന്ന ദീപക് ചഹാര്‍ ബാറ്റുകൊണ്ടും നിര്‍ണ്ണായക സംഭാവന ചെയ്യാന്‍ കഴിവുള്ളവനാണ്. സ്പിന്‍ സ്‌പെഷ്യലിസ്റ്റായി രവി ബിഷ്‌നോയിയെ ഇന്ത്യക്ക് കളിപ്പിക്കാവുന്നതാണ്.

മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്

പേസ് നിരയെ മുഹമ്മദ് സിറാജ് നയിക്കും. 2022 മുതല്‍ ഇന്ത്യക്കായി ഏകദിനത്തില്‍ കൂടുതല്‍ വിക്കറ്റ് നേടിയത് മുഹമ്മദ് സിറാജാണ്. എന്നിട്ടും സിറാജിനെ ഇന്ത്യ തഴഞ്ഞു. ദുബായിലെ ബൗണ്‍സ് നിറഞ്ഞ പിച്ചില്‍ തിളങ്ങാന്‍ പ്രസിദ്ധിന് സാധിക്കും. ആകാശ് ദീപ് സ്വിങ് ബൗളറെന്ന നിലയില്‍ മികവ് കാട്ടുന്നവനാണ്. കൂടാതെ ബാറ്റുകൊണ്ടും നിര്‍ണ്ണായക സംഭാവന നല്‍കാന്‍ ആകാശ് ദീപിന് സാധിക്കും.

ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്.

Story first published: Sunday, January 19, 2025, 10:05 [IST]
Other articles published on Jan 19, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+