Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy 2025: ടി20യില്‍ സഞ്ജു, ഏകദിനത്തില്‍ രാഹുല്‍; തഴയുന്നതില്‍ ഗംഭീറിനോട് ഉടക്കി റിഷഭ്

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കുകയാണ്. 19ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന് പാകിസ്താനാണ് ആതിഥേയരാവുന്നത്. ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലും നടക്കും. 20ന് ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഫെബ്രുവരി 23നാണ്. ഇന്ത്യയെ സംബന്ധിച്ച് പാകിസ്താനെതിരായ മത്സരം അഭിമാന പ്രശ്‌നമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ഇന്ത്യയുടെ പ്ലേയിങ് 11 എങ്ങനെയാവുമെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാണ്. ഇംഗ്ലണ്ടിനെതിരേ ഇന്ത്യ മൂന്ന് മത്സര പരമ്പര തൂത്തുവാരിയായിരുന്നു. അതുകൊണ്ടുതന്നെ ഈ മത്സരത്തിലെ ഇന്ത്യയുടെ പ്ലേയിങ് 11 നിന്ന് വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാനാവില്ല. ഇന്ത്യക്ക് ചില ആശയക്കുഴപ്പം പ്ലേയിങ് 11 തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് കെ എല്‍ രാഹുല്‍ തന്നെ കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.

ഇക്കാര്യം ഇന്ത്യയുടെ പരിശീലകനായ ഗൗതം ഗംഭീര്‍ തന്നെ സ്ഥിരീകരിച്ചിട്ടുമുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയിലും രാഹുലിനാണ് ഇന്ത്യ മുഖ്യ പ്രാധാന്യം നല്‍കുക. ഇപ്പോഴിതാ തുടര്‍ച്ചയായി ബെഞ്ചിലിരിക്കുന്നതില്‍ റിഷഭ് പന്ത് അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയിരിക്കുകയാണ്. പരിശീലനത്തിനിടെ ഗംഭീറുമായി റിഷഭ് ഇക്കാര്യം സംസാരിച്ചുവെന്നാണ് പിടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അവസരം തരാത്തതില്‍ റിഷഭിന് നിരാശ

ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം റിഷഭ് പന്തിന് കാര്യമായ പിന്തുണ ലഭിക്കുന്നില്ല. സഞ്ജു സാംസണെ ടി20യില്‍ ഓപ്പണറായും വിക്കറ്റ് കീപ്പറായും കൊണ്ടുവന്നത് ഗംഭീര്‍ പരിശീലകനായ ശേഷമാണ്. ഏകദിനത്തില്‍ കെ എല്‍ രാഹുലിനെ വിക്കറ്റ് കീപ്പറായും കൊണ്ടുവന്നതോടെ റിഷഭ് പന്ത് ടെസ്റ്റില്‍ മാത്രമാണ് ഒതുക്കപ്പെടുകയാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള റിഷഭ് എക്‌സ് ഫാക്ടര്‍ താരമാണ്. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ ശേഷിയുണ്ട്.

ഇടം കൈയന്‍ ബാറ്റ്‌സ്മാനെ ഭയപ്പെടാത്ത ബൗളര്‍മാരില്ല. അവസാന ഓസ്‌ട്രേലിയന്‍ പര്യടനത്തിലും വെടിക്കെട്ട് പ്രകടനം നടത്താന്‍ റിഷഭ് പന്തിന് സാധിച്ചിരുന്നു. എന്നാല്‍ രാഹുലിനെയാണ് ഇന്ത്യ ഏകദിനത്തില്‍ കീപ്പറായി പരിഗണിക്കുന്നത്. രാഹുലിനെ ഫിനിഷര്‍ റോളിലാണ് ഇന്ത്യ ഏകദിനത്തില്‍ കളിപ്പിക്കുന്നത്. ഈ റോളില്‍ കളിപ്പിക്കാനാണെങ്കില്‍ റിഷഭ് രാഹുലിനെക്കാള്‍ കേമനാണെന്നതില്‍ സംശയമില്ല. എന്നാല്‍ ഗംഭീറിന് താല്‍പര്യം കെ എല്‍ രാഹുലിനെയാണ്.

virat kohli rishabh pant

തന്റെ സാധ്യതകളെക്കുറിച്ച് പരിശീലനത്തിനിടെ ഗംഭീറുമായി റിഷഭ് സംസാരിച്ചുവെന്നും ഗംഭീറിന്റെ മറുപടിയില്‍ അതൃപ്തിയോടെയാണ് റിഷഭിനെ പരിശീലനത്തില്‍ കാണപ്പെട്ടതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

രോഹിത്തിന്റെ പിന്തുണ റിഷഭിന്

നായകന്‍ രോഹിത് ശര്‍മയുടെ പിന്തുണ റിഷഭ് പന്തിനാണ്. ടീം തിരഞ്ഞെടുപ്പിന്റെ സമയത്ത് കെ എല്‍ രാഹുലിനേയും സഞ്ജു സാംസണിനേയുമാണ് പരിശീലകന്‍ ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നായകന്‍ രോഹിത് ശര്‍മയും മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറും റിഷഭിനെ പിന്തുണക്കുകയായിരുന്നു. റിഷഭ് പന്ത് ടീമിലുണ്ടെങ്കിലും കളിക്കാന്‍ അവസരം നല്‍കാതെ ഗംഭീര്‍ ബെഞ്ചിലിരുത്തുകയാണ്. മധ്യനിരയില്‍ ഇടം കൈയനില്ലാത്തതിനാല്‍ റിഷഭിനെ കളിപ്പിക്കണമെന്നാണ് രോഹിത്തിന്റെ നിലപാട്.

എന്നാല്‍ സ്പിന്‍ ഓള്‍റൗണ്ടറായ അക്ഷര്‍ പട്ടേലിനെ അഞ്ചാം നമ്പറില്‍ കളിപ്പിച്ച് ഗംഭീര്‍ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടു. ഗംഭീര്‍ പരിമിത ഓവറില്‍ നിന്ന് റിഷഭിനെ തുടര്‍ച്ചയായി തഴഞ്ഞാല്‍ ഐപിഎല്ലിലെ താരത്തിന്റെ താരമൂല്യത്തെയടക്കം അത് പ്രതികൂലമായി ബാധിച്ചേക്കും. റിഷഭിനെ ഇന്ത്യ ടി20 കളിപ്പിക്കാത്തതില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനും നിരാശയുണ്ടാവും. ടെസ്റ്റിലേക്ക് മാത്രമായി റിഷഭിനെ ഒതുക്കാനുള്ള സാധ്യത നിലവിലെ സാഹചര്യത്തില്‍ കൂടുതലാണ്.

റിഷഭിന് പരിക്കിന്റെ പണി

പരിശീലനത്തിനിടെ റിഷഭിന് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ റിഷഭ് പരിശീലനം തുടരുകയായിരുന്നു. നിലവില്‍ പൂര്‍ണ്ണ ഫിറ്റ്‌നസോടെയാണ് റിഷഭ് കളിക്കുന്നത്. എന്നാല്‍ റിഷഭിനെ പ്ലേയിങ് 11ലേക്ക് കൊണ്ടുവരാന്‍ സാധ്യതയില്ല. അക്ഷര്‍ പട്ടേല്‍ അഞ്ചാം നമ്പറില്‍ ശോഭിച്ചതോടെ റിഷഭിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചിരിക്കുകയാണ്. ഗംഭീറിന്റെ പിന്തുണ നേടിയെടുക്കുകയെന്നത് റിഷഭിനെ സംബന്ധിച്ച് പ്രയാസമായിരിക്കുമെന്നുറപ്പാണ്.

Story first published: Tuesday, February 18, 2025, 19:52 [IST]
Other articles published on Feb 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+