Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: സഞ്ജു വേണം, ജയ്‌സ്വാളിനും സീറ്റ്; ഇന്ത്യന്‍ ടീമിനെ നിര്‍ദേശിച്ച് ഗവാസ്‌ക്കര്‍

മുംബൈ: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള മുന്നൊരുക്കങ്ങള്‍ ടീമുകള്‍ ശക്തമാക്കിയിരിക്കുകയാണ്. പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ദുബായിയാണ് വേദിയാവുന്നത്. പാകിസ്താന്‍ മുന്‍ ഹോം ഗ്രൗണ്ടായ ദുബായില്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. അതുകൊണ്ടുതന്നെ ശക്തമായ ടീമിനെ ഇന്ത്യക്ക് കളത്തിലിറക്കേണ്ടതായുണ്ട്. ഇന്ത്യയെ സംബന്ധിച്ച് പല കാര്യത്തിലും വലിയ ആശയക്കുഴപ്പമാണുള്ളത്.

നായകനായി രോഹിത് ശര്‍മ വേണോ അതോ പുതിയ നായകനെ കൊണ്ടുവരണമോയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഇന്ത്യക്ക് ശക്തമായ ടീമിനെ കളത്തിലിറക്കേണ്ടതായുണ്ട്. എന്നാല്‍ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പല ആശയക്കുഴപ്പങ്ങളും സെലക്ടര്‍മാര്‍ക്ക് മുന്നിലുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീമിനെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും സൂപ്പര്‍ താരവുമായ സുനില്‍ ഗവാസ്‌ക്കര്‍. രോഹിത് ശര്‍മക്ക് കീഴിലുള്ള ടീമിനെയാണ് ഗവാസ്‌ക്കര്‍ നിര്‍ദേശിച്ചത്.

ശ്രേയസ് അയ്യര്‍ ടീമില്‍ വേണം

ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീമിന്റെ നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ വേണമെന്നാണ് ഗവാസ്‌ക്കര്‍ പറയുന്നത്. മികച്ച റെക്കോഡുള്ള താരമാണ് ശ്രേയസ്. നാലാം നമ്പറില്‍ കളിക്കാന്‍ ഏറ്റവും യോഗ്യന്‍ ശ്രേയസാണെന്നും ഗവാസ്‌ക്കര്‍ പറയുന്നു. നിലവില്‍ ടീം മാനേജ്‌മെന്റുമായുള്ള അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമിന് പുറത്താണ് ശ്രേയസുള്ളത്. സമീപകാലത്തായി നായകനായും ബാറ്റ്‌സ്മാനായും ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും അദ്ദേഹം തിളങ്ങുന്നുണ്ട്.

ഈ സാഹചര്യത്തില്‍ ശ്രേയസ് അയ്യരെ ഇന്ത്യക്ക് കണ്ടില്ലെന്ന് നടിക്കാനാവില്ല. ശ്രേയസ് അയ്യരെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തണമെന്നതാണ് ഗവാസ്‌ക്കര്‍ നിര്‍ദേശിക്കുന്നത്. ഇന്ത്യയുടെ മധ്യനിരയില്‍ ശ്രേയസ് ഇടം നേടാനാണ് സാധ്യത കൂടുതലെന്ന് തന്നെ പറയാം.

shreyas iyer

സഞ്ജു സാംസണെ തഴയാനാവില്ല

സഞ്ജു സാംസണ്‍ ഇന്ത്യയുടെ ടി20 ടീമിന്റെ ഓപ്പണറായി മിന്നിക്കുകയാണ്. മൂന്ന് സെഞ്ച്വറിയടക്കം നേടി കൈയടി നേടിയെടുക്കാന്‍ സഞ്ജു സാംസണിന് സാധിച്ചു. എന്നാല്‍ നിലവില്‍ ഏകദിന ടീമിന് പുറത്താണ് സഞ്ജുവുള്ളത്. 56ന് മുകളിലാണ് സഞ്ജുവിന്റെ ഏകദിന ശരാശരി. എന്നാല്‍ ഏകദിനത്തിലേക്ക് സഞ്ജുവിനെ സെലക്ടര്‍മാര്‍ ഇപ്പോള്‍ പരിഗണിക്കുന്നില്ല. സഞ്ജുവിന്റെ സമീപകാല ഫോം വിലയിരുത്തുമ്പോള്‍ സഞ്ജുവിനെ തള്ളിക്കളയാനാവില്ലെന്നാണ് ഗവാസ്‌ക്കര്‍ പറയുന്നത്.

വിക്കറ്റ് കീപ്പര്‍ റോളില്‍ റിഷഭ് പന്തും സഞ്ജു സാംസണും കളിക്കുമ്പോള്‍ കെ എല്‍ രാഹുല്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്റെ റോളില്‍ ടീമില്‍ വേണമെന്നാണ് ഗവാസ്‌ക്കര്‍ പറയുന്നത്. രാഹുലിനെ ഏകദിന ടീമില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സാധിക്കില്ലെന്നും ഗവാസ്‌ക്കര്‍ പറയുന്നു.

അക്ഷര്‍ പട്ടേലും അര്‍ഷ്ദീപും വേണ്ട

ഇന്ത്യയുടെ സ്പിന്‍ ബൗളിങ് നിരയില്‍ അക്ഷര്‍ പട്ടേല്‍ വേണ്ടെന്നാണ് ഗവാസ്‌ക്കര്‍ പറയുന്നത്. സീനിയര്‍ താരം രവീന്ദ്ര ജഡേജക്കൊപ്പം സ്പിന്‍ സ്‌പെഷ്യലിസ്റ്റായി കുല്‍ദീപ് യാദവ് കളിക്കണമെന്നാണ് ഗവാസ്‌ക്കര്‍ നിര്‍ദേശിച്ചത്. ഇടം കൈയന്‍ പേസറായി അര്‍ഷ്ദീപ് സിങ് വരുമെന്ന അഭ്യൂഹം ശക്തമാണ്. എന്നാല്‍ ഇന്ത്യയുടെ പേസ് നിരയില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ മതിയെന്നാണ് ഗവാസ്‌ക്കര്‍ പറയുന്നത്.

പേസ് ഓള്‍റൗണ്ടര്‍മാരായി ഹാര്‍ദിക് പാണ്ഡ്യയേയും നിതീഷ് കുമാര്‍ റെഡ്ഡിയേയുമാണ് ഗവാസ്‌ക്കര്‍ നിര്‍ദേശിച്ചിരിക്കുന്നത്. നിതീഷ് ഇതിനോടകം ടി20യിലും ടെസ്റ്റിലും മികവ് കാട്ടിയിട്ടുണ്ട്. ഏകദിനത്തിലും മിന്നിക്കാന്‍ നിതീഷിന് സാധിച്ചേക്കും. യശ്വസി ജയ്‌സ്വാളിന് ഏകദിന ടീമിലേക്ക് വിളി നല്‍കണമെന്നും ഗവാസ്‌ക്കര്‍ പറയുന്നു.

ഗവാസ്‌ക്കര്‍ തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ, യശ്വസി ജയ്‌സ്വാള്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ശുബ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍, മുഹമ്മദ് സിറാജ്, നിതീഷ് കുമാര്‍ റെഡ്ഡി

Story first published: Tuesday, January 14, 2025, 6:46 [IST]
Other articles published on Jan 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+