For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy: ടീം പ്രഖ്യാപനം നാളെ, രോഹിത് ശര്‍മ നയിക്കും; സഞ്ജുവും റിഷഭും പുറത്താവും?

മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനേയും ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനേയും നാളെ പ്രഖ്യാപിച്ചു. ഉച്ചക്ക് 12.30ന് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറും നായകന്‍ രോഹിത് ശര്‍മയും പങ്കെടുക്കും. ഇക്കാര്യം ഔദ്യോഗികമായിത്തന്നെ അറിയിച്ചിട്ടുള്ളതിനാല്‍ നായകനായി രോഹിത് ശര്‍മ തുടരുമെന്ന് ഉറപ്പായിരിക്കുകയാണ്. ഇനി ടീമില്‍ ആരൊക്കെയാവും ഉള്‍പ്പെടുകയെന്നാണ് അറിയേണ്ടത്.

ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില സര്‍പ്രൈസുകള്‍ ഉണ്ടായേക്കുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരിശീലകന്‍ ഗൗതം ഗംഭീറും നായകന്‍ രോഹിത് ശര്‍മയും മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറുമായും തമ്മില്‍ മുംബൈയില്‍ കൂടിക്കാഴ്ച നടത്തിയെന്നും ചില നിര്‍ണ്ണായക തീരുമാനങ്ങളെടുത്തുവെന്നുമാണ് റിപ്പോര്‍ട്ടുള്ളത്. ഇത് എന്തൊക്കെയാണ് പരിശോധിക്കാം.

ജസ്പ്രീത് ബുംറ ആദ്യ മത്സരങ്ങള്‍ക്കില്ല

ഇന്ത്യയുടെ സ്റ്റാര്‍ പേസറായ ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുണ്ടാവില്ലെന്നുറപ്പായിരിക്കുകയാണ്. പരിക്കിനെത്തുടര്‍ന്ന് ബുംറക്ക് വിശ്രമം നല്‍കുമെന്നാണ് വിവരം. ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരങ്ങളില്‍ ബുംറയുണ്ടാവില്ലെങ്കിലും പിന്നീടുള്ള മത്സരങ്ങള്‍ കളിക്കുമെന്നുമാണ് വിവരം. ബുംറ എല്ലാ മത്സരങ്ങളും കളിക്കില്ലെന്നുറപ്പായിരിക്കുകയാണ്. പാകിസ്താനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ ബുംറ ഇന്ത്യന്‍ ടീമിലുണ്ടായേക്കില്ല. ഇത് ഇന്ത്യയെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത കൂടുതല്‍.

അതേ സമയം സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമിയെ ടീമിലേക്ക് തിരിച്ചുവിളിക്കാനും ധാരണയായിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ ഷമി ഉള്‍പ്പെട്ടിട്ടുണ്ട്. ഏകദിന, ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ ഷമിക്ക് സീറ്റുണ്ടാവുമെന്നാണ് വിവരം. മുഹമ്മദ് സിറാജിനും ടീമില്‍ ഇടമുണ്ടാവും. ഇടം കൈയന്‍ പേസറായ അര്‍ഷ്ദീപ് സിങ് ടീമിലേക്കെത്തുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് പകരം അര്‍ഷ്ദീപിന് ടീമില്‍ ഇടമില്ല.

Yashasvi Jaiswal

സഞ്ജുവും റിഷഭും ടീമിലുണ്ടാവില്ല

ചില സര്‍പ്രൈസ് നീക്കം നടത്താന്‍ സെലക്ടര്‍മാര്‍ തീരുമാനിച്ചുവെന്നാണ് സൂചന. വിക്കറ്റ് കീപ്പര്‍മാരായി സഞ്ജു സാംസണും റിഷഭ് പന്തും ടീമിലുണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. രണ്ട് പേരേയും പുറത്തിരുത്തുമ്പോള്‍ കെ എല്‍ രാഹുലും ദ്രുവ് ജുറേലും ഇംഗ്ലണ്ടുമാവും ടീമിലേക്കെത്തുക. ഇവരുടെ ഇംഗ്ലണ്ട് പരമ്പരയിലെ പ്രകടനം വിലയിരുത്തിയാവും ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്തുകയെന്നാണ് പുറത്തുവരുന്ന വിവരം.

സഞ്ജു സാംസണ്‍ വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന് മാറി നിന്നതാണ് തിരിച്ചടിയായത്. ഈ തീരുമാനത്തില്‍ സെലക്ടര്‍മാര്‍ക്കും അതൃപ്തിയുണ്ടെന്നാണ് വിവരം. സഞ്ജുവിന്റെ ഏകദിനത്തിലെ കണക്കുകള്‍ വളരെ മികച്ചതാണ്. 56ന് മുകളിലാണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. എന്നാല്‍ ഇപ്പോള്‍ സഞ്ജുവിനെ ഏകദിനത്തിലേക്ക് പരിഗണിക്കേണ്ടെന്നാണ് പരിശീലകനായ ഗൗതം ഗംഭീറിന്റെ തീരുമാനം. അതുകൊണ്ടുതന്നെ സഞ്ജു സാംസണിന് സീറ്റുണ്ടാവില്ല.

യശ്വസി ജയ്‌സ്വാളിന് വിളിയെത്തും

നിലവില്‍ ഇന്ത്യക്കായി ടെസ്റ്റിലും ടി20യിലും മികച്ച പ്രകടനം നടത്തുന്ന താരമാണ് യശ്വസി ജയ്‌സ്വാള്‍. എന്നാല്‍ ഏകദിനത്തില്‍ ജയ്‌സ്വാളിന് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കുമെന്നാണ് വിവരം. എന്നാല്‍ ബാക്കപ്പ് ഓപ്പണറായിട്ടാവും പരിഗണിക്കുക. പുതുമുഖ താരങ്ങളൊന്നും ഉണ്ടായേക്കില്ല. കുല്‍ദീപ് യാദവിനേയും ഇന്ത്യ പരിഗണിച്ചേക്കില്ല. രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയായി ചാമ്പ്യന്‍സ് ട്രോഫി മാറും. ഇതിലെ പ്രകടനം വിലയിരുത്തിയാലും രോഹിത്തിന്റെ ഭാവി തീരുമാനിക്കുക.

വിരാട് കോലിക്കും ടീമില്‍ സ്ഥാനമുണ്ടാവും. ശുബ്മാന്‍ ഗില്ലും തുടരും. ശ്രേയസ് അയ്യര്‍ക്ക് തിരിച്ചുവരവിനുള്ള അവസരവും നല്‍കും. എന്നാല്‍ ഇഷാന്‍ കിഷന്‍ ടീമിന് പുറത്തായിരിക്കും. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ പ്രകടനം സെലക്ടര്‍മാര്‍ വീക്ഷിക്കും. അതുകൊണ്ടുതന്നെ താരങ്ങള്‍ക്കെല്ലാം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര നിര്‍ണ്ണായകമായിരിക്കും. ഗൗതം ഗംഭീറിന്റെ ഭാവിയും ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷമാവും തീരുമാനിക്കുക.

Story first published: Friday, January 17, 2025, 20:24 [IST]
Other articles published on Jan 17, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+