Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: രോഹിത്തിന് ഇത് അവസാന ഊഴം, പുതിയ ക്യാപ്റ്റന്മാരെ കൊണ്ടുവരും; റിപ്പോര്‍ട്ട്

മുംബൈ: ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള അവസാന ഘട്ട മുന്നൊരുക്കങ്ങളിലേക്ക് ടീമുകള്‍ കടന്നിരിക്കുകയാണ്. പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ പ്രതീക്ഷകള്‍ വാനോളമാണ്. പാകിസ്താനില്‍ ഇന്ത്യ കളിക്കാന്‍ തയ്യാറാവാത്തതിനാല്‍ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലാണ് നടക്കുന്നത്. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡുമായുള്ള ഭിന്നതയെത്തുടര്‍ന്ന് ഇത്തവണ ഇന്ത്യക്ക് ചാമ്പ്യന്‍സ് ട്രോഫി കിരീടം അഭിമാന പ്രശ്‌നമാണ്.

ഇന്ത്യയുടെ പല താരങ്ങള്‍ക്കും നിലനില്‍പ്പിന്റെ പ്രശ്‌നമാണ് ചാമ്പ്യന്‍സ് ട്രോഫിയെന്ന് പറയാം. ഇതിന് ശേഷം ഇന്ത്യന്‍ ടീമില്‍ വലിയ അഴിച്ചുപണിക്ക് സാധ്യതയുണ്ട്. നായകന്‍ രോഹിത് ശര്‍മക്കും പരിശീലകന്‍ ഗൗതം ഗംഭീറിനും ഇത് അവസാന അവസരമാവുമെന്നാണ് പൊതുവേയുള്ള റിപ്പോര്‍ട്ട്. ഇരുവര്‍ക്കും ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രകടനം നിര്‍ണ്ണായകമാണെന്നിരിക്കെ ബിസിസി ഐയുടെ വൃത്തങ്ങള്‍ രോഹിത്തിന്റെ ഭാവിയെക്കുറിച്ച് നിര്‍ണ്ണായക തീരുമാനമെടുത്തുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

ഇന്ത്യക്ക് പുതിയ നായകന്മാരെത്തും

ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി നായകന്‍ രോഹിത് ശര്‍മയും പരിശീലകന്‍ ഗൗതം ഗംഭീറുമായി ബിസിസി ഐ വൃത്തങ്ങള്‍ ചര്‍ച്ച നടത്തിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യക്ക് പുതിയ നായകന്മാര്‍ വേണമെന്നാണ് ബിസിസി ഐയുടെ നിലപാട്. ഇക്കാര്യം രോഹിത് ശര്‍മയെ അറിയിച്ചുവെന്നും ചാമ്പ്യന്‍സ് ട്രോഫി രോഹിത്തിന്റെ നായകനായുള്ള അവസാന പരമ്പരയായിരിക്കുമെന്നും ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

'സെലക്ടര്‍മാരും ബിസിസി ഐ ഭാരവാഹികളും രോഹിത് ശര്‍മയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം പുതിയ നായകന്‍ വരണമെന്നാണ് ബിസിസി ഐയുടെ തീരുമാനം. പുതിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വരാന്‍ പോവുകയാണ്. അതുകൊണ്ടുതന്നെ പുതിയ ക്യാപ്റ്റന് കീഴില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനൊരുങ്ങാനാണ് ബിസിസി ഐക്ക് താല്‍പര്യം. രോഹിത് ശര്‍മയെ മാറ്റി ഭാവി മുന്നില്‍ക്കണ്ട് യുവതാരത്തെ നായകസ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ബിസിസി ഐ ആലോചിക്കുന്നത്' ബിസിസി ഐ വൃത്തത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

shubman gill

ടെസ്റ്റില്‍ ബുംറയും ഏകദിനത്തില്‍ ഗില്ലും

ലഭിക്കുന്ന റിപ്പോര്‍ട്ട് പ്രകാരം ടെസ്റ്റില്‍ ഇന്ത്യയുടെ നായകനായി ജസ്പ്രീത് ബുംറയാവും എത്തുക. അവസാന ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയില്‍ ബുംറക്ക് കീഴില്‍ ഇന്ത്യ പെര്‍ത്തില്‍ ജയിച്ചിരുന്നു. ഇന്ത്യയുടെ സീനിയര്‍ പേസറായ ബുംറ ഇതിനോടകം നായകനെന്ന നിലയില്‍ മികവ് തെളിയിച്ചവനാണ്. ക്യാപ്റ്റനെന്ന നിലയില്‍ ടീമിന് മുന്നില്‍ നിന്ന് നയിക്കുന്നവനാണ് ബുംറ. അതുകൊണ്ടുതന്നെ ബുംറയെ വിശ്വസിച്ച് ടെസ്റ്റില്‍ മുന്നോട്ട് പോകാനാണ് ബിസിസി ഐക്ക് താല്‍പര്യം. റിഷഭ് പന്തിനെ ഇന്ത്യ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാനും ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഏകദിനത്തില്‍ ശുബ്മാന്‍ ഗില്ലിനെ ഇന്ത്യ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കൊണ്ടുവന്നേക്കും. ഇംഗ്ലണ്ടിനെതിരേ ഏകദിന പരമ്പരയിലും ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ ശുബ്മാന്‍ ഗില്ലാണ്. നായകനെന്ന നിലയില്‍ വലിയ അനുഭവസമ്പത്തുള്ള താരമല്ല ഗില്‍. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിച്ചപ്പോഴും കാര്യമായ പ്രകടനം നടത്താനായിട്ടില്ല. അതുകൊണ്ടുതന്നെ ഗില്ലിനെ നായകനാക്കുന്നത് ഇന്ത്യക്ക് തിരിച്ചടിയാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

രോഹിത് വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും

ടി20യില്‍ നിന്ന് വിരമിച്ച രോഹിത് ശര്‍മ ചാമ്പ്യന്‍സ് ട്രോഫിയിലൂടെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത. നിലവില്‍ പ്രായവും മോശം ഫോമും രോഹിത്തിനെ പിന്നോട്ടടിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചാമ്പ്യന്‍സ് ട്രോഫി രോഹിത്തിന് മുന്നിലുള്ള അവസാന അവസരമാവും. വിരാട് കോലിക്ക് ഇനിയും അവസരം ലഭിച്ചേക്കും. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫി രോഹിത്തിന് ഇന്ത്യന്‍ ടീമിലുള്ള അവസാന അവസരമായിരിക്കും.

Story first published: Wednesday, February 5, 2025, 13:11 [IST]
Other articles published on Feb 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+