For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy: തകര്‍ത്തടിച്ച് രോഹിത്, ഹാര്‍ദിക്കിനെ 'പറത്തി' പരിശീലനം; സിക്‌സര്‍ മഴ

മുംബൈ: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിക്കാനിരിക്കെ നായകനായി രോഹിത് ശര്‍മ തന്നെയാണ് സ്ഥിരീകരണമായിരിക്കുകയാണ്. ടീം പ്രഖ്യാപനത്തിനുള്ള വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ സെലക്ടറായ അജിത് അഗാര്‍ക്കറിനൊപ്പം രോഹിത് ശര്‍മ പങ്കെടുത്തതോടെ ഹിറ്റ്മാന്‍ തന്നെയാവും ഇന്ത്യന്‍ നായകനെന്ന കാര്യത്തില്‍ സ്ഥിരീകരണം എത്തിയിരിക്കുകയാണ്. നായകനായി ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്കെത്തിക്കാന്‍ രോഹിത്തിനായിരുന്നു.

എന്നാല്‍ സമീപകാലത്ത് നായകനായും ബാറ്റ്‌സ്മാനായും രോഹിത് ദുരന്തമാണ്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഏഴിന് താഴെയാണ് രോഹിത്തിന്റെ ശരാശരിയെന്നതാണ് എടുത്തു പറയേണ്ടത്. അതുകൊണ്ടുതന്നെ രോഹിത്തിന് കീഴില്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കിറങ്ങുമ്പോള്‍ ആശങ്കകളേറെയാണ്. സമീപകാലത്തെ മോശം ഫോം രോഹിത്തിനേയും മാനസികമായി തളര്‍ത്തുന്നുണ്ടെന്ന് പറയാം. അതുകൊണ്ടുതന്നെ തിരിച്ചുവരാന്‍ കഠിന പരിശ്രമത്തിലാണ് ഇന്ത്യന്‍ നായകനുള്ളത്.

ഇപ്പോഴിതാ രോഹിത് ശര്‍മയുടെ കഠിന പരിശീലനവും നെറ്റ്‌സിലെ ബാറ്റിങ്ങിന്റെ വീഡിയോയും ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ഇന്ത്യയുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ നെറ്റ്‌സില്‍ തല്ലിത്തകര്‍ക്കുന്ന രോഹിത് ശര്‍മയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.

ഹാര്‍ദിക്കിനെ തല്ലിത്തകര്‍ത്ത് രോഹിത്

നെറ്റ്‌സില്‍ രോഹിത് ശര്‍മ ഹാര്‍ദിക് പാണ്ഡ്യയെ തല്ലിത്തകര്‍ത്തിരിക്കുകയാണ്. മുംബൈയില്‍ ഇരുവരും പരിശീലനം നടത്തുന്ന വീഡിയോ മുംബൈ ഇന്ത്യന്‍സാണ് ആരാധകരുമായി പങ്കുവെക്കുന്നത്. ഹാര്‍ദിക് പന്തെറിയുമ്പോള്‍ രോഹിത് ബാറ്റ് ചെയ്യുന്നതാണ് വീഡിയോ. ഏറെ നേരം ഇരുവരും പരിശീലനം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ഹാര്‍ദിക്കിന്റെ പന്തുകളെ പ്രതിരോധിച്ച് കളിക്കുന്ന രോഹിത്തിന്റെ വീഡിയോയാണ് മുംബൈ പങ്കുവെച്ചത്. സെക്കന്റുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന വീഡിയോയാണ് മുംബൈ പങ്കുവെച്ചത്.

rohit sharma

ഒന്നര മണിക്കൂറോളം ഇരുവരും പരിശീലനത്തിലേര്‍പ്പെട്ടുവെന്നും ഹാര്‍ദിക്കിന്റെ പന്തുകളെ രോഹിത് തുടര്‍ച്ചയായി സിക്‌സുകള്‍ പറത്തിയെന്നുമാണ് റിപ്പോര്‍ട്ട്. രോഹിത് ഫോമിലേക്കെത്തിയെന്ന് തോന്നിപ്പിക്കുന്ന ബാറ്റിങ് പ്രകടനവും ശരീര ഭാഷയുമാണ് ഹിറ്റ്മാനില്‍ കാണുന്നത്. ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് രോഹിത് ഫോമിലേക്കെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. മുംബൈ ടീമിനൊപ്പം പരിശീലന മത്സരം രോഹിത് കളിച്ചിരുന്നു. 15 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായത്. നിലവിലെ രോഹിത്തിന്റെ പരിശീലനത്തിലെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതാണ്.

രോഹിത് രഞ്ജി ട്രോഫി കളിച്ചേക്കില്ല

മോശം ഫോമിലുള്ള രോഹിത് ശര്‍മ രഞ്ജി ട്രോഫി കളിക്കണമെന്ന ആവശ്യം പല ഭാഗത്തുനിന്നായി ഉയരുന്നുണ്ട്. ബിസിസി ഐ തന്നെ സീനിയര്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന നിലപാടെടുത്തിരുന്നു. എന്നാല്‍ രോഹിത് ശര്‍മ രഞ്ജി ട്രോഫി കളിക്കാന്‍ സാധ്യതയില്ല. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ചാമ്പ്യന്‍സ് ട്രോഫിയിലും രോഹിത് ശര്‍മ തന്നെയാവും ഇന്ത്യയെ നയിക്കുകയെന്ന് ഉറപ്പായിരിക്കുകയാണ്.

അതുകൊണ്ടുതന്നെ രഞ്ജി ട്രോഫിയില്‍ ഇനി രോഹിത് കളിക്കാന്‍ യാതൊരു സാധ്യതയുമില്ല. ഓസീസ് ടെസ്റ്റ് പരമ്പരയിലെ രോഹിത്തിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. എന്നാല്‍ ഇതുകൊണ്ടുമാത്രം രോഹിത്തിനെ എഴുതിത്തള്ളാനാവില്ല. ഒറ്റ ഇന്നിങ്‌സുകൊണ്ട് ഫോമിലേക്കെത്താന്‍ ശേഷിയുള്ളവനാണ് രോഹിത്. സീനിയര്‍ താരമായ രോഹിത് ശര്‍മയുടെ കീഴില്‍ത്തന്നെ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്ക് ഇറങ്ങുന്നതാണ് നിലവിലെ സാഹചര്യത്തില്‍ ഗുണം ചെയ്യുക.

രോഹിത്തിന് ലാസ്റ്റ് ചാന്‍സ്

ഓസ്‌ട്രേലിയയിലെ മോശം പ്രകടനം വിലയിരുത്തി രോഹിത് ശര്‍മ വിരമിക്കുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ രോഹിത് ശര്‍മ കളി തുടരുമെന്ന നിലപാട് അറിയിരിക്കുകയായിരുന്നു. രോഹിത് ശര്‍മയെ സംബന്ധിച്ച് ചാമ്പ്യന്‍സ് ട്രോഫി അവസാന അവസരമാണ്. ഇതില്‍ ഫ്‌ളോപ്പായാല്‍ ഇനിയൊരു അവസരം രോഹിത്തിന് ലഭിച്ചേക്കില്ല. ഇതോടെ വിരമിക്കേണ്ടതായി വരും. അതുകൊണ്ടുതന്നെ രോഹിത് ശര്‍മക്ക് ചാമ്പ്യന്‍സ് ട്രോഫി വളരെ പ്രധാനപ്പെട്ടതായി മാറിയിരിക്കുകയാണെന്ന് നിസംശയം പറയാം.

Story first published: Saturday, January 18, 2025, 14:56 [IST]
Other articles published on Jan 18, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+