Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: രോഹിത്തും കോലിയും ഫ്‌ളോപ്പ്; രാഹുലും മികവ് കാട്ടിയില്ല; ഗംഭീറിന് അതൃപ്തി

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ ആദ്യ മത്സരം ബംഗ്ലാദേശിനെതിരേ നടക്കാന്‍ പോവുകയാണ്. പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് മാത്രം ദുബായിയാണ് വേദിയാകുന്നത്. പാകിസ്താനില്‍ കളിക്കാനില്ലെന്ന നിലപാടിലായിരുന്നു ഇന്ത്യ. ബംഗ്ലാദേശിനെതിരായ പോരാട്ടത്തിന് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് പാകിസ്താനെതിരായ സൂപ്പര്‍ പോരാട്ടമാണ്. അതുകൊണ്ടുതന്നെ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ വമ്പന്‍ ജയത്തോടെ ഇന്ത്യക്ക് എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടതായുണ്ട്.

പാകിസ്താനെ തോല്‍പ്പിക്കുകയെന്നത് ഇന്ത്യക്ക് ഇത്തവണ അഭിമാന പ്രശ്‌നം തന്നെയാണ്. ഇതിനോടകം ഇന്ത്യ ദുബായില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്. പരിശീലകന്‍ ഗൗതം ഗംഭീറിന് കീഴില്‍ ശക്തമായ പടയൊരുക്കമാണ് ഇന്ത്യ നടത്തുന്നത്. എന്നാല്‍ ഇന്ത്യയുടെ പരിശീലന സെക്ഷനുമായി ബന്ധപ്പെട്ട് അനുകൂലമായ റിപ്പോര്‍ട്ടുകളല്ല പുറത്തുവരുന്നത്. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ പരിശീലനത്തില്‍ ഫ്‌ളോപ്പായി എന്നതാണ് പുറത്തുവരുന്ന വിവരം.

രോഹിത്തും കോലിയും ഫ്‌ളോപ്പായി

ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ദുബായില്‍ നടത്തിയ പരിശീലനത്തില്‍ നായകന്‍ രോഹിത് ശര്‍മക്കും വിരാട് കോലിക്കും തിളങ്ങാനായില്ലെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. രോഹിത് വലിയ ഷോട്ട് കളിക്കാന്‍ ശ്രമിച്ചപ്പോള്‍ കൃത്യമായി കണക്ട് ചെയ്യാന്‍ സാധിച്ചില്ലെന്നാണ് പിടി ഐയെ ഉദ്ധരിച്ച് വാര്‍ത്തകളെത്തുന്നത്. രോഹിത്തും ശുബ്മാന്‍ ഗില്ലും പ്രതിരോധിച്ച് കളിക്കാനാണ് കൂടുതല്‍ ശ്രമിച്ചത്. വിരാട് കോലി കവര്‍ ഡ്രൈവുകള്‍ക്ക് ശ്രമിച്ചതൊന്നും കൃത്യമായില്ല.

പരിശീലകന്‍ ഗൗതം ഗംഭീറിന് ഇന്ത്യന്‍ താരങ്ങളുടെ പരിശീലനത്തിലെ പ്രകടനത്തില്‍ അതൃപ്തിയാണെന്നാണ് വിവരം. ബൗളിങ് പരിശീലകന്‍ മോണി മോര്‍ക്കല്‍ അച്ഛന്റെ വിയോഗത്തെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി. ഇന്ത്യന്‍ താരങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയിരിക്കുന്നത്. ഹാര്‍ദിക് പന്തുകൊണ്ടും ബാറ്റുകൊണ്ടും ഹാര്‍ദിക് തിളങ്ങി. രോഹിത്തിനേയും കോലിയേയും പന്തെറിഞ്ഞ് വിറപ്പിക്കാന്‍ ഹാര്‍ദിക്കിന് സാധിച്ചു.

virat kohli rishabh pant

രാഹുലിന് വലിയ ഷോട്ടുകള്‍ കളിക്കാനാവുന്നില്ല

കെ എല്‍ രാഹുലിനെ ഇന്ത്യ ഫിനിഷര്‍ റോളിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. അഞ്ചാം നമ്പറില്‍ ഇടം കൈയന്‍ താരമായ അക്ഷര്‍ പട്ടേല്‍ കളിക്കുമ്പോള്‍ ആറാം നമ്പറിലേക്ക് രാഹുലിനെ കളിപ്പിക്കാനാണ് ഗൗതം ഗംഭീറിന്റെ നീക്കം. ഈ റോളിലേക്കെത്തുമ്പോള്‍ രാഹുല്‍ വലിയ ഷോട്ടുകള്‍ കളിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പരിശീലനത്തില്‍ രാഹുലിന് വലിയ ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കുന്നില്ല. രാഹുലിന്റെ സ്‌ട്രൈക്ക് റേറ്റ് പ്രശ്‌നമാണ്.

അക്ഷര്‍ പട്ടേല്‍ വലിയ ഷോട്ടുകളാണ് കൂടുതല്‍ കളിക്കാന്‍ ശ്രമിച്ചത്. ഇടം കൈയന്‍ താരത്തെ ഇന്ത്യ അഞ്ചാം നമ്പറില്‍ കളിപ്പിക്കാന്‍ പദ്ധതിയിടുന്നത്. അതുകൊണ്ടുതന്നെ വലിയ ഷോട്ടുകള്‍ കളിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം. ഇംഗ്ലണ്ട് പരമ്പരയിലെ അക്ഷറിന്റെ പ്രകടനം പ്രതീക്ഷ നല്‍കുന്നതാണ്. ചാമ്പ്യന്‍സ് ട്രോഫിയിലും ഇതേ മികവ് കാട്ടാന്‍ അക്ഷറിന് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. എന്തായാലും ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളുടെ പരിശീലനത്തിലെ പ്രകടനം പ്രതീക്ഷിച്ച പോലെയായില്ലെന്നതാണ് വസ്തുത.

ഗംഭീറിനോട് റിഷഭ് ഉടക്കിയെന്ന് റിപ്പോര്‍ട്ട്

ഇന്ത്യയുടെ പരിശീലകനായി ഗൗതം ഗംഭീര്‍ എത്തിയതിന് പിന്നാലെ വിക്കറ്റ് കീപ്പര്‍ റോളില്‍ റിഷഭ് പന്തിന് കാര്യമായ പിന്തുണ ലഭിക്കുന്നില്ല. ഇതിന്റെ പേരില്‍ റിഷഭും ഗംഭീറും തമ്മില്‍ പരിശീലനത്തിനിടെ തര്‍ക്കമുണ്ടായെന്നാണ് പിടി ഐയുടെ റിപ്പോര്‍ട്ടുകളുള്ളത്. റിഷഭ് പന്തിനെ മറികടന്ന് കെ എല്‍ രാഹുലാണ് ഏകദിനത്തിലെ ഒന്നാം നമ്പര്‍ കീപ്പര്‍. സഞ്ജു സാംസണാണ് ടി20യില്‍ നിലവിലെ ഇന്ത്യയുടെ ഒന്നാമന്‍. ടെസ്റ്റിലേക്ക് മാത്രമായി തന്നെ ഒതുക്കുന്നതില്‍ റിഷഭിന് അതൃപ്തിയുണ്ടെന്നും ഇതിന്റെ പേരില്‍ ഗംഭീറുമായി തര്‍ക്കമുണ്ടായെന്നുമാണ് വിവരം. ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്താനെതിരേ 23നാണ് ഇന്ത്യയുടെ പോരാട്ടം.

Story first published: Tuesday, February 18, 2025, 18:09 [IST]
Other articles published on Feb 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+