Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: രോഹിത്-ഗില്‍ ഓപ്പണിങ്, റിഷഭും ജയ്‌സ്വാളുമില്ല; ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

മുംബൈ: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. വലിയ സര്‍പ്രൈസുകളില്ലാത്ത ടീമിനെയാണ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ശുബ്മാന്‍ ഗില്ലാണ്. മുഹമ്മദ് ഷമി ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ പരിക്കേറ്റ മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ചു. അര്‍ഷ്ദീപ് സിങ്ങും ടീമിലേക്കെത്തിയപ്പോള്‍ സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പര്‍ റോളില്‍ തഴയപ്പെട്ടു.

യശ്വസി ജയ്‌സ്വാള്‍ ഏകദിന ടീമിലേക്ക് ആദ്യമായി എത്തുകയും ചെയ്തു. രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നീ മൂന്ന് സ്പിന്‍ ഓള്‍റൗണ്ടര്‍മാരേയും പരിഗണിച്ചാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ടീമിനെ തിരഞ്ഞെടുത്തിരിക്കുന്നത്. ശ്രേയസ് അയ്യര്‍ ഇടവേളക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ റിഷഭ് പന്തും വിക്കറ്റ് കീപ്പര്‍ റോളില്‍ ടീമിലേക്കെത്തി. ഇന്ത്യ പ്രഖ്യാപിച്ച ടീമില്‍ നിന്ന് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ബെസ്റ്റ് 11നെ പരിശോധിക്കാം.

രോഹിത് ശര്‍മ-ശുബ്മാന്‍ ഗില്‍ ഓപ്പണിങ്

ഇന്ത്യയുടെ ഓപ്പണര്‍മാരായി രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലുമാവും ഉണ്ടാവുക. രോഹിത് ശര്‍മ നയിക്കുമ്പോള്‍ വൈസ് ക്യാപ്റ്റനായി ശുബ്മാന്‍ ഗില്ലാവും ഉണ്ടാവുക. അതുകൊണ്ടുതന്നെ രണ്ട് പേരും പ്ലേയിങ് 11 ഉണ്ടാവുമെന്നുറപ്പ്. രോഹിത്തും ഗില്ലും തമ്മില്‍ മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് ഇപ്പോഴുള്ളത്. ഈ കൂട്ടുകെട്ട് തുടരുമെന്നുറപ്പ്. ഇടം കൈയന്‍ ഓപ്പണറായി യശ്വസി ജയ്‌സ്വാളിനെ ടീമിലേക്ക് വിളിച്ചിട്ടുണ്ടെങ്കിലും കളിപ്പിക്കാന്‍ സാധ്യതയില്ലെന്ന് തന്നെ പറയാം.

വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍

മൂന്നാം നമ്പറില്‍ വിരാട് കോലി തുടരും. സമീപകാലത്തെ പ്രകടനങ്ങള്‍ മോശമാണെങ്കിലും ഗംഭീര റെക്കോഡുള്ള വിരാട് കോലിയെ ഇന്ത്യ നിര്‍ണ്ണായക താരമായാണ് കളിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ മൂന്നാം നമ്പറില്‍ വിരാട് കോലിക്ക് സീറ്റുറപ്പ്. നാലാം നമ്പറിലേക്ക് ശ്രേയസ് അയ്യര്‍ തിരിച്ചെത്തും. ഇന്ത്യന്‍ ടീമിന് പുറത്തായിരുന്ന ശ്രേയസ് അയ്യര്‍ സമീപകാലത്ത് ഗംഭീര ഫോമിലാണ്. ആഭ്യന്തര ക്രിക്കറ്റിലടക്കം തകര്‍പ്പന്‍ പ്രകടനമാണ് ശ്രേയസ് നടത്തിയത്.

rishabh pant

കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യക്കായി മിന്നും പ്രകടനവും ശ്രേയസ് അയ്യര്‍ കാഴ്ചവെച്ചിരുന്നു. അതുകൊണ്ടുതന്നെ നാലാം നമ്പറിലേക്ക് ശ്രേയസിനെ ഇന്ത്യ പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുലിനെ കളിപ്പിക്കും. ശ്രേയസ്-രാഹുല്‍ മധ്യനിരയിലെ കൂട്ടുകെട്ട് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. അതുകൊണ്ടുതന്നെ ഇവരെ മധ്യനിരയില്‍ ഇന്ത്യ വിശ്വസിക്കാനാണ് സാധ്യത കൂടുതല്‍.

ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്

ആറാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയെത്തും. പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ ഹാര്‍ദിക്കിന് നിര്‍ണ്ണായക റോള്‍ ടീമിലുണ്ടാവും. നാലാം പേസറായി ഹാര്‍ദിക്കിനെ പരിഗണിക്കാം. സ്പിന്‍ ഓള്‍റൗണ്ടറായി രവീന്ദ്ര ജഡേജക്കാവും മുന്‍തൂക്കം. അക്ഷര്‍ പട്ടേലും വാഷിങ്ടണ്‍ സുന്ദറും ടീമിലുണ്ടെങ്കിലും ജഡേജയുടെ അനുഭവസമ്പത്തിന് ഇന്ത്യ പ്രാധാന്യം നല്‍കും. കുല്‍ദീപ് യാദവാകും സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍.

ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്

പേസ് നിരയില്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ് എന്നിവര്‍ക്കാവും സ്ഥാനം. ദുബായിലെ പിച്ച് പേസിന് അനുകൂലമാണെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ ഇന്ത്യ ഹാര്‍ദിക് ഉള്‍പ്പെടെ നാല് പേസര്‍മാരെ പരിഗണിക്കാനാണ് കൂടുതല്‍ സാധ്യതയുള്ളത്. ബുംറയുടെ ഫിറ്റ്‌നസ് പ്രശ്‌നമാണെങ്കിലും ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തുമെന്നാണ് റിപ്പോര്‍ട്ടുള്ളത്.

ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്.

Story first published: Saturday, January 18, 2025, 15:54 [IST]
Other articles published on Jan 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+