Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിക്കും, കപ്പും ഞങ്ങള്‍ക്ക്; അമീര്‍ പറയുന്നു

കറാച്ചി: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനായുള്ള അവസാന ഘട്ട ഒരുക്കങ്ങളിലേക്ക് ടീമുകള്‍ കടന്നിരിക്കുകയാണ്. ഇത്തവണ പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലാണ് നടക്കുന്നത്. ബംഗ്ലാദേശിനും പാകിസ്താനും ന്യൂസീലന്‍ഡിനുമൊപ്പം ഇന്ത്യ ഗ്രൂപ്പ് എയിലാണുള്ളത്. ഇന്ത്യ ബംഗ്ലാദേശിനെതിരേയാണ് തുടങ്ങുന്നത്. എല്ലാവരും കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടം ഫെബ്രുവരി 23നാണ് നടക്കുന്നത്.

ഇത്തവണ ഇന്ത്യയെ എന്ത് വിലകൊടുത്തും തോല്‍പ്പിച്ച് ബിസിസി ഐക്ക് മറുപടി കൊടുക്കാനാവും പാകിസ്താന്‍ താല്‍പര്യപ്പെടുക. എന്നാല്‍ ശക്തമായ പ്രകടനത്തോടെ ഇന്ത്യ പാകിസ്താനെ വീണ്ടും വീഴ്ത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇന്ത്യ രോഹിത് ശര്‍മക്ക് കീഴില്‍ത്തന്നെ ചാമ്പ്യന്‍സ് ട്രോഫി കളിക്കാനാണ് സാധ്യത കൂടുതല്‍. ഇന്ത്യന്‍ ആരാധകര്‍ ഇത്തവണ വലിയ പ്രതീക്ഷയോടെ ചാമ്പ്യന്‍സ് ട്രോഫിയെ കാണുമ്പോള്‍ ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ പാക് പേസറായ മുഹമ്മദ് അമീര്‍. അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

മുന്‍തൂക്കം പാകിസ്താന്

ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താന് മുന്‍തൂക്കമുണ്ടെന്നാണ് അമീര്‍ പറയുന്നത്. ആതിഥേയരായ പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്നും വലിയ കിരീട സാധ്യതയാണ് ടീമിനുള്ളതെന്നുമാണ് അമീര്‍ പറയുന്നത്. 'പാകിസ്താന്റെ സമീപകാല പ്രകടനങ്ങള്‍ വളരെ മികച്ചതാണ്. ഓസ്‌ട്രേലിയയെ ഓസ്‌ട്രേലിയയില്‍ തോല്‍പ്പിച്ചു. ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു. തങ്ങളുടെ കരുത്ത് വ്യക്തമാക്കാന്‍ ടീമിന് സാധിക്കുന്നുണ്ട്. പ്രത്യേകിച്ച് വിദേശ സാഹചര്യങ്ങളിലും ടീം മികവ് കാട്ടുന്നു.

സമീപകാലത്തെ പ്രകടനം നോക്കുമ്പോള്‍ പാകിസ്താന് ഇന്ത്യക്കെതിരേ മുന്‍തൂക്കമുണ്ടെന്നാണ് കരുതുന്നത്' ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെ അമീര്‍ പറഞ്ഞു. പാകിസ്താന്റെ ബാറ്റിങ് നിരയും ബൗളിങ് നിരയും ശക്തമാണ്. മുഹമ്മദ് റിസ്വാന്‍ നായകസ്ഥാനത്തേക്കെത്തിയ ശേഷം ടീമെന്ന നിലയില്‍ ഒത്തിണക്കത്തിലേക്കെത്താന്‍ പാകിസ്താന് സാധിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരേയും ഇത് ഗുണം ചെയ്യുമെന്നാണ് അമീറിന്റെ വിലയിരുത്തല്‍.

virat kohli

ഇന്ത്യന്‍ ടീം സമ്മര്‍ദ്ദത്തില്‍

സമീപകാലത്തെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണ്. ഗൗതം ഗംഭീര്‍ ഇന്ത്യയുടെ പരിശീലകനായ ശേഷം ടി20യിലെ പ്രകടനം ഗംഭീരമാണെങ്കിലും ഏകദിനത്തിലും ടെസ്റ്റിലും ടീം പിന്നോട്ട് പോവുകയാണ്. ഇന്ത്യന്‍ ടീം സമ്മര്‍ദ്ദത്തോടെയാവും ചാമ്പ്യന്‍സ് ട്രോഫിക്കിറങ്ങുകയെന്നുറപ്പാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ തോല്‍ക്കുന്ന സാഹചര്യമുണ്ടായാല്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് സമ്മര്‍ദ്ദം ഇരട്ടിക്കുകയും ചെയ്യും.

'വലിയ ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്ക് സ്വാഭാവികമായ മേധാവിത്വമുണ്ട്. എന്നാല്‍ സമീപകാലത്തെ ഇന്ത്യയുടെ പ്രകടനങ്ങള്‍ മോശമാണ്. അതിന്റെ പേരില്‍ വലിയ വിമര്‍ശനമാണ് ടീം ഏറ്റുവാങ്ങുന്നത്' അമീര്‍ പറഞ്ഞു. ഗൗതം ഗംഭീറിന് കീഴില്‍ ഇന്ത്യന്‍ ടീം നിരാശപ്പെടുത്തുകയാണ്. ശ്രീലങ്കയിലടക്കം ഇന്ത്യ നാണംകെട്ടു. ഇന്ത്യയുടെ സീനിയര്‍ താരങ്ങളും പരിശീലകന്‍ ഗംഭീറും തമ്മിലുള്ള ബന്ധവും മോശമാണെന്നാണ് റിപ്പോര്‍ട്ടുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ ടീമില്‍ നിന്ന് അത്ഭുതം പ്രതീക്ഷിക്കാനാവില്ല.

ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളുടെ ഫോം മോശം

ഇന്ത്യന്‍ താരങ്ങളുടെ സമീപകാല പ്രകടനങ്ങള്‍ മോശമാണ്. അതില്‍ എടുത്തു പറയേണ്ടത് രോഹിത് ശര്‍മയുടേയും വിരാട് കോലിയുടേയും പ്രകടനമാണ്. രണ്ട് പേരും ഇന്ത്യയുടെ ഇതിഹാസങ്ങളാണ്. മികച്ച റെക്കോഡും ഇവര്‍ക്ക് അവകാശപ്പെടാന്‍ സാധിക്കും. എന്നാല്‍ ഇവര്‍ സമീപകാലത്തായി മോശം ഫോമിലാണ്. രോഹിത് ശര്‍മ നായകനാവുന്നതില്‍ ഗംഭീറിന് അതൃപ്തിയുണ്ട്. എന്നാല്‍ രോഹിത് തന്നെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ നയിക്കുമെന്നാണ് റിപ്പോര്‍ട്ട്.

എന്തായാലും നിലവിലെ സാഹചര്യത്തില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ കപ്പ് നേടാനും പാകിസ്താനെ തോല്‍പ്പിക്കാനും ഇന്ത്യക്ക് പ്രയാസമാണെന്ന് തന്നെ പറയാം. രോഹിത്തിന് കീഴില്‍ ഇന്ത്യ മറ്റൊരു ഐസിസി ട്രോഫി നേടുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Tuesday, January 14, 2025, 10:48 [IST]
Other articles published on Jan 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+