For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫിക്ക് വേദി ദുബായ്, ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിക്കും! ഈ കാരണങ്ങള്‍ നോക്കൂ

വലിയ വിവാദങ്ങള്‍ക്കൊടുവില്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ കാര്യത്തില്‍ ഏറെക്കുറെ ധാരണയിലേക്കെത്തിയിരിക്കുകയാണ്. പാകിസ്താനായിരുന്നു ചാമ്പ്യന്‍സ് ട്രോഫിക്ക് ആതിഥേയരാവേണ്ടിയിരുന്നത്. എന്നാല്‍ ഇന്ത്യ പാകിസ്താനില്‍ കളിക്കില്ലെന്ന നിലപാടെടുത്തതോടെയാണ് ടൂര്‍ണമെന്റ് അനിശ്ചിതത്വത്തിലായത്. ഇന്ത്യയില്ലാതെ ടൂര്‍ണമെന്റ് നടത്തുമെന്നടക്കം പിസിബി വെല്ലുവിളി നടത്തിയെങ്കിലും ഇന്ത്യ വിട്ടുവീഴ്ചക്ക് തയ്യാറായില്ല.

ഇപ്പോള്‍ ഏറ്റവും ഒടുവിലായി പാകിസ്താന്‍ വിട്ടുവീഴ്ചക്ക് തയ്യാറായിരിക്കുകയാണ്. ഹൈബ്രിഡ് മോഡലില്‍ ടൂര്‍ണമെന്റ് നടത്താനുള്ള സമ്മതം പാകിസ്താന്‍ നല്‍കിയെന്നും ഐസിസി ഇത് അംഗീകരിച്ചുവെന്നുമാണ് വിവരം. ഇതോടെ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ദുബായിയാവും വേദിയാവുക. ഇന്ത്യയും ദുബായില്‍ കളിക്കുന്നതിനോട് താല്‍പര്യം അറിയിച്ചിട്ടുണ്ട്. പാകിസ്താന്‍ വിട്ട് ദുബായിലേക്ക് മത്സരമെത്തുമ്പോള്‍ മുന്‍തൂക്കം ഇന്ത്യക്കാണോ പാകിസ്താനാണോ?. പാകിസ്താന് ഇന്ത്യയെക്കാള്‍ അല്‍പ്പം കൂടി മുന്‍തൂക്കം അവകാശപ്പെടാന്‍ സാധിക്കും. കാരണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.

പാകിസ്താന്റെ ഹോം ഗ്രൗണ്ടായിരുന്നു

ദുബായിലെ വേദി പാകിസ്താനെ സംബന്ധിച്ച് പുതുമയുള്ള വേദിയല്ല. ഏറെക്കാലം പാകിസ്താനില്‍ പരമ്പര കളിക്കാന്‍ ആരും തയ്യാറായിരുന്നില്ല. ഈ സമയത്ത് പാകിസ്താന്‍ തങ്ങളുടെ ഹോം മത്സരങ്ങള്‍ നടത്തിയിരുന്നത് ദുബായിലാണ്. അതുകൊണ്ടുതന്നെ ഇന്ത്യയെക്കാള്‍ നന്നായി ഇവിടുത്തെ പിച്ചും സാഹചര്യവും പാകിസ്താനറിയാം. പാകിസ്താന്‍ താരങ്ങള്‍ക്ക് ഇന്ത്യയെക്കാള്‍ അനുഭവസമ്പത്ത് ദുബായിലുള്ളത് അവര്‍ക്ക് ഗുണകരമായി മാറാന്‍ സാധ്യതയുണ്ട്.

ഇന്ത്യ ദുബായില്‍ കളിച്ചത് വളരെ കുറച്ച് മത്സരങ്ങള്‍ മാത്രമാണ്. ഐപിഎല്ലിന്റെ ഭാഗമായും ദുബായില്‍ ഇന്ത്യന്‍ താരങ്ങള്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ പാകിസ്താന്റെ അത്ര അനുഭവസമ്പത്ത് ഈ മൈതാനത്ത് ഇന്ത്യക്കില്ല. അതുകൊണ്ടുതന്നെ ഇന്ത്യയെക്കാളും മാനസികമായ മുന്‍തൂക്കം പാകിസ്താനുണ്ടാവും. ഇത് പാകിസ്താന് ഇന്ത്യക്കെതിരേ മുന്‍തൂക്കം നല്‍കുന്ന കാര്യമാണെന്ന് തന്നെ പറയാം.

india cricket

ഇന്ത്യയോട് കണക്കുവീട്ടാന്‍ കാത്തിരിക്കുന്നു

പാകിസ്താനെ സംബന്ധിച്ച് ഇന്ത്യയെ തോല്‍പ്പിക്കുകയെന്നത് അഭിമാന പ്രശ്‌നമാണ്. ഇത്തവണ ഈ വാശി കൂടിയിരിക്കുകയാണ്. എന്ത് വിലകൊടുത്തും ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഇത്തവണ പാകിസ്താന്‍ തയ്യാറെടുക്കുന്നു. ഇത് മാനസികമായി പാകിസ്താന് കൂടുതല്‍ കരുത്ത് നല്‍കും. ചാമ്പ്യന്‍സ് ട്രോഫി പാകിസ്താനില്‍ നടക്കേണ്ടതായിരുന്നെങ്കിലും ഇന്ത്യയുടെ കടുംപിടുത്തമാണ് വേദി മാറ്റത്തിന് കാരണമായത്. ഇതില്‍ പാകിസ്താന്‍ താരങ്ങള്‍ക്കും മാനേജ്‌മെന്റിനും കടുത്ത അതൃപ്തിയുണ്ട്.

ഈ സാഹചര്യത്തിലാണ് പാകിസ്താന്‍ ദുബായില്‍ ഇറങ്ങാന്‍ പോകുന്നത്. പാകിസ്താന് വലിയ ആരാധക പിന്തുണ ദുബായില്‍ ലഭിക്കുന്നുണ്ട്. ഇന്ത്യയെക്കാള്‍ ആരാധക പിന്തുണ പാകിസ്താന് പ്രതീക്ഷിക്കാം. ദുബായില്‍ പാകിസ്താന് മാനസികമായും അനുഭവസമ്പത്തിലൂടെയും വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാന്‍ സാധിക്കും. ഇതോടൊപ്പം പാകിസ്താന്റെ ഇന്ത്യയോട് പകരം വീട്ടാനുള്ള വാശിയും ചേരുമ്പോള്‍ പോരാട്ടം കടുക്കുമെന്നുറപ്പാണ്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താന് മുന്‍തൂക്കം

ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രധാന മത്സരങ്ങളുടെ കണക്കുകള്‍ നോക്കുമ്പോള്‍ പാകിസ്താന് ഇന്ത്യക്കെതിരേ മുന്‍തൂക്കം അവകാശപ്പെടാന്‍ സാധിക്കും. മികച്ച താരനിരയാണ് പാകിസ്താനുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യ ഭയക്കുക തന്നെ ചെയ്യണം. 2015ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് പാകിസ്താന്‍ കപ്പില്‍ മുത്തമിട്ടത്. ഈ സാഹചര്യത്തില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താന് ഇന്ത്യക്കെതിരേ നേരിയ മുന്‍തൂക്കമുണ്ട്.

ബൗളിങ് നിരയും ബാറ്റിങ് നിരയും ഒരുപോലെ മികവ് കാട്ടിയാല്‍ പാകിസ്താന് കാര്യങ്ങള്‍ എളുപ്പമാവും. മുഹമ്മദ് റിസ്വാന് കീഴില്‍ പാകിസ്താന്റെ സമീപകാല പ്രകടനങ്ങള്‍ ഭേദപ്പെട്ടതാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് ജയം അനായാസമായിരിക്കില്ലെന്ന കാര്യം നിസംശയം പറയാം. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോലിയുമെല്ലാം മോശം ഫോമിലൂടെയാണ് കടന്ന് പോകുന്നത്. പാകിസ്താന് ബാബര്‍ അസമിന്റെ മോശം ഫോമും പ്രശ്‌നമാണ്. എന്തായാലും പാകിസ്താന് ഇന്ത്യയെക്കാളും മുന്‍തൂക്കം ചാമ്പ്യന്‍സ് ട്രോഫിയില്‍ അവകാശപ്പെടാനാവും.

Story first published: Saturday, December 14, 2024, 11:27 [IST]
Other articles published on Dec 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+