Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: രോഹിത്-ഗില്‍ ഓപ്പണിങ് വേണ്ട! അവന്‍ അരങ്ങേറണം; നിര്‍ദേശിച്ച് സെവാഗ്

മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണ പാകിസ്താന്‍ ആതിഥേയാരവുന്ന ചാമ്പ്യന്‍സ് ട്രോഫിയുടെ ഷെഡ്യൂളടക്കം പുറത്തുവന്നിട്ടുണ്ട്. ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഫെബ്രുവരി 23നാണ്. മാര്‍ച്ച് 9നാണ് ഫൈനല്‍ പോരാട്ടം. ഇന്ത്യയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ് ചാമ്പ്യന്‍സ് ട്രോഫി. സമീപകാലത്തെ മോശം പ്രകടനങ്ങളുടെ ക്ഷീണം മാറ്റാന്‍ ഇന്ത്യക്ക് ചാമ്പ്യന്‍സ് ട്രോഫി നേടേണ്ടതായുണ്ട്.

അതുകൊണ്ടുതന്നെ ഏറ്റവും മികച്ച ടീമിനെത്തന്നെ കളത്തിലിറക്കാന്‍ ഇന്ത്യക്ക് സാധിക്കണം. എന്നാല്‍ ഇന്ത്യയുടെ ടീം മാനേജ്‌മെന്റിനും സെലക്ടര്‍മാര്‍ക്കും മുന്നില്‍ നിരവധി ചോദ്യങ്ങളാണുള്ളത്. അതില്‍ പ്രധാനപ്പെട്ട ചോദ്യങ്ങളിലൊന്ന് ഓപ്പണറായി ആരൊക്കെ എന്നതാണ്. നായകനായി രോഹിത് ശര്‍മയെ നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ ഓപ്പണറായി രോഹിത് തന്നെയുണ്ടാവുമെന്നുറപ്പാണ്. രോഹിത്തിനൊപ്പം ഓപ്പണറായി ആരാവുമെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട ചോദ്യം.

നിലവില്‍ ഇന്ത്യയുടെ ഏകദിനത്തിലെ ഓപ്പണിങ് കൂട്ടുകെട്ട് രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലുമാണ്. രണ്ട് പേരും ഗംഭീര റെക്കോഡുള്ളവരാണെങ്കിലും സമീപകാലത്തെ ഫോം മോശമാണ്. അതുകൊണ്ടുതന്നെ ഇന്ത്യ ഇവരെ വീണ്ടും ഓപ്പണിങ് കൂട്ടുകെട്ടില്‍ ഇറക്കുമോയെന്നതാണ് ചോദ്യം. ഇപ്പോഴിതാ ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ടിനെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ വെടിക്കെട്ട് ഓപ്പണറായ വീരേന്ദര്‍ സെവാഗ്.

യശ്വസി ജയ്‌സ്വാള്‍ അരങ്ങേറണം

ഇന്ത്യക്കായി ടെസ്റ്റിലും ടി20യിലും തകര്‍പ്പന്‍ പ്രകടനമാണ് ഓപ്പണര്‍ റോളില്‍ യശ്വസി ജയ്‌സ്വാള്‍ കാഴ്ചവെക്കുന്നത്. എന്നാല്‍ ഏകദിനത്തില്‍ ഇതുവരെ അദ്ദേഹത്തിന് അവസരം നല്‍കിയിട്ടില്ല. ഏകദിനത്തിലും മികവ് കാട്ടാന്‍ ജയ്‌സ്വാളിന് കഴിവുണ്ട്. ശുബ്മാന്‍ ഗില്ലിന്റെ സമീപകാല ഫോം വളരെ മികച്ചതല്ല. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ളവനാണെങ്കിലും ഇപ്പോള്‍ ഗില്ലിനെ വിശ്വസിക്കാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ ജയ്‌സ്വാളിനെ ഓപ്പണറാക്കണമെന്നാണ് സെവാഗിന്റെ നിര്‍ദേശം.

Yashasvi Jaiswal

'എന്റെ നിര്‍ദേശം ഏകദിനത്തിലും യശ്വസി ജയ്‌സ്വാളിനെ ഓപ്പണറാക്കണമെന്നതാണ്. ടെസ്റ്റിലും ടി20യിലും തിളങ്ങുന്ന അവന് ഏകദിനത്തിലും മികവ് കാട്ടാന്‍ സാധിക്കും. ഇന്ത്യയുടെ ഏകദിന പദ്ധതികളുടെ ഭാഗമായി തീര്‍ച്ചയായും അവന്‍ വരേണ്ടതായുണ്ട്' സെവാഗ് പറഞ്ഞു. ലഭിക്കുന്ന സൂചനകള്‍ പ്രകാരം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലൂടെ ഈ ഫോര്‍മാറ്റിലും ജയ്‌സ്വാള്‍ അരങ്ങേറ്റം നടത്തിയേക്കും. അങ്ങനെ വരുമ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലും ജയ്‌സ്വാള്‍ ഇടം നേടാനാണ് സാധ്യത. എന്നാല്‍ ബാക്കപ്പ് ഓപ്പണറായിട്ടാവും പരിഗണിക്കുകയെന്നാണ് വിവരം.

ഗില്ലിന് രോഹിത്തിന്റെ പിന്തുണ

ചാമ്പ്യന്‍സ് ട്രോഫിയിലും ടീമിനെ നയിക്കാന്‍ തയ്യാറാണെന്ന് രോഹിത് ശര്‍മ വ്യക്തമാക്കിക്കഴിഞ്ഞു. രോഹിത്തിന് അവസാന അവസരമെന്ന നിലയില്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ കൂടി നായകസ്ഥാനം നല്‍കിയേക്കും. അങ്ങനെ വരുമ്പോള്‍ രോഹിത് ഓപ്പണറായി ശുബ്മാന്‍ ഗില്ലിനെ തന്നെയാവും പരിഗണിക്കുക. അതിവേഗം റണ്‍സുയര്‍ത്തുന്ന താരമല്ല ഗില്‍. എന്നാല്‍ നിലയുറപ്പിച്ച് വലിയ സ്‌കോറിലേക്കെത്താന്‍ കഴിവുണ്ട്. ഇരട്ട സെഞ്ച്വറി ഇതിനോടകം നേടി താരം മികവ് കാട്ടിയിട്ടുണ്ട്.

ഇന്ത്യ അടുത്ത സൂപ്പര്‍ താരമെന്ന നിലയില്‍ വളര്‍ത്തിക്കൊണ്ടുവരുന്ന താരമാണ് ഗില്‍. സമീപകാലത്തെ മോശം പ്രകടനം വിലയിരുത്തി ഗില്ലിനെ മാറ്റിനിര്‍ത്താന്‍ സാധ്യതയില്ലെന്ന് തന്നെ പറയാം. പരിശീലകന്‍ ഗൗതം ഗംഭീര്‍ ഗില്ലിന് വലിയ പിന്തുണ നല്‍കുന്നില്ല. എന്നാല്‍ ടീം മാനേജ്‌മെന്റിന്റേയും ബിസിസി ഐയുടേയും പിന്തുണ ഗില്ലിനുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടുതന്നെ ഇന്ത്യ രോഹിത്-ശുബ്മാന്‍ ഓപ്പണിങ് കൂട്ടുകെട്ടിനെ കൂടുതല്‍ പിന്തുണച്ചേക്കും.

ജയ്‌സ്വാളിനെ ഇന്ത്യ ഓപ്പണറാക്കണം

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ യശ്വസി ജയ്‌സ്വാളിനെ ഓപ്പണറാക്കുന്നതാണ് കൂടുതല്‍ നല്ലത്. രോഹിത് വലം കൈയനാണ്. ഇടം കൈയനായ ജയ്‌സ്വാള്‍ പങ്കാളിയായി എത്തുന്നത് ഓപ്പണിങ്ങില്‍ ഗുണം ചെയ്‌തേക്കും. സമീപകാലത്ത് കളിച്ച മത്സരങ്ങളിലെല്ലാം മിന്നിക്കാന്‍ ജയ്‌സ്വാളിന് സാധിച്ചിരുന്നു. കടന്നാക്രമിച്ച് കളിക്കാന്‍ കെല്‍പ്പുള്ള താരമാണ് ജയ്‌സ്വാള്‍. അതുകൊണ്ടുതന്നെ ആദ്യത്തെ 10 ഓവറിനുള്ളില്‍ത്തന്നെ ഇന്ത്യക്ക് അടിത്തറ പാകാന്‍ ജയ്‌സ്വാളിനാവും. ടീം മാനേജ്‌മെന്റിന്റെ തീരുമാനം എന്താവുമെന്നത് കാത്തിരുന്ന് കാണാം.

Story first published: Friday, January 17, 2025, 14:35 [IST]
Other articles published on Jan 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+