For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy: ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യന്‍ ഹീറോയാര്? രോഹിത്തും കോലിയുമല്ല! അറിയാം

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ ഔദ്യോഗിക ഷെഡ്യൂളടക്കം പുറത്തുവന്ന സാഹചര്യത്തില്‍ ഇനി പടയൊരുക്കത്തിന്റെ സമയമാണ്. ഏകദിന ഫോര്‍മാറ്റില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്ക് പാകിസ്താനാണ് വേദിയാകുന്നത്. എന്നാല്‍ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് വേദിയാകുന്നത് ദുബായിയാണ്. ഇത്തവണത്തെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡുമായി വലിയ ഭിന്നതകള്‍ക്കൊടുവിലാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ പോകുന്നത്. അതുകൊണ്ടുതന്നെ എന്ത് വിലകൊടുത്തും ഇത്തവണ കിരീടം നേടേണ്ടതായുണ്ട്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ 2013ലാണ് അവസാനമായി ഇന്ത്യ കിരീടം നേടിയത്. എംഎസ് ധോണിക്ക് കീഴില്‍ ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യ കളിച്ചെങ്കിലും പാകിസ്താനോട് അന്ന് നാണംകെട്ടു. ഇതിനെല്ലാം ചേര്‍ത്ത് ഇത്തവണ ഇന്ത്യക്ക് പകരം വീട്ടേണ്ടതായുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇന്ത്യക്കായി ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം നടത്തിയിട്ടുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കം.

ശിഖര്‍ ധവാന്‍ തലപ്പത്ത്

ഇന്ത്യന്‍ താരങ്ങളില്‍ മുന്നിലുള്ളത് ശിഖര്‍ ധവാനാണ്. ഇടം കൈയന്‍ ഓപ്പണറായ ധവാന് ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനങ്ങള്‍ അവകാശപ്പെടാന്‍ സാധിക്കും. 2013-2017വരെയുള്ള സമയത്ത് 10 മത്സരങ്ങളാണ് അദ്ദേഹം കളിച്ചത്. 77.88 ശരാശരിയില്‍ 701 റണ്‍സാണ് ധവാന്‍ നേടിയത്. മൂന്ന് സെഞ്ച്വറിയും ഫിഫ്റ്റിയും അദ്ദേഹം നേടിയിട്ടുണ്ട്. 101.59 സ്‌ട്രൈക്ക് റേറ്റിലാണ് ധവാന്‍ മിന്നിച്ചത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്കായി ഏറ്റവും സ്ഥിരതയോടെ കളിക്കാന്‍ ധവാന് സാധിച്ചിട്ടുണ്ട്. ഇത്തവണ ധവാന്റെ വിടവ് നികത്താന്‍ ആര്‍ക്കാണ് സാധിക്കുകയെന്നത് കണ്ടറിയാം.

സൗരവ് ഗാംഗുലിയും മിന്നിച്ചിരുന്നു

മുന്‍ ഇന്ത്യന്‍ നായകനും ഇടം കൈയന്‍ ബാറ്റ്‌സ്മാനുമായ സൗരവ് ഗാംഗുലിയും മോശമാക്കിയിരുന്നില്ല. 13 മത്സരങ്ങളാണ് അദ്ദേഹം ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിച്ചത്. 665 റണ്‍സാണ് ഗാംഗുലി നേടിയത്. മൂന്ന് വീതം സെഞ്ച്വറികളും അര്‍ധ സെഞ്ച്വറികളും മുന്‍ ഇന്ത്യന്‍ നായകന്റെ പേരിലുണ്ട്.

shikhar dhawan

ഓപ്പണറായും മൂന്നാം നമ്പറിലും തിളങ്ങാന്‍ ഗാംഗുലിക്കായിട്ടുണ്ട്. ഇന്ത്യക്കായി ഐസിസി ടൂര്‍ണമെന്റില്‍ മികച്ച റെക്കോഡ് ഗാംഗുലിക്ക് അവകാശപ്പെടാം. ഗാംഗുലിക്ക് കീഴിലാണ് ഇന്ത്യ 2003ലെ ഏകദിന ലോകകപ്പിന്റെ ഫൈനല്‍ കളിച്ചത്.

രാഹുല്‍ ദ്രാവിഡ്

മുന്‍ ഇന്ത്യന്‍ നായകനായ രാഹുല്‍ ദ്രാവിഡിനും മികച്ച റെക്കോഡാണ് ചാമ്പ്യന്‍സ് ട്രോഫിയിലുള്ളത്. 19 മത്സരത്തില്‍ നിന്ന് 627 റണ്‍സാണ് ദ്രാവിഡ് നേടിയത്. 48.23 ശരാശരിയിലാണ് ദ്രാവിഡ് കളിച്ചത്. ആറ് തവണ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ഒരു തവണ പോലും സെഞ്ച്വറിയിലേക്കെത്താന്‍ ദ്രാവിഡിന് സാധിച്ചിരുന്നില്ല. 76 റണ്‍സാണ് ദ്രാവിഡിന്റെ ഉയര്‍ന്ന സ്‌കോര്‍. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ക്ലാസിക് ബാറ്റ്‌സ്മാനായിരുന്ന ദ്രാവിഡ് വിരമിച്ച ശേഷം പരിശീലകനായും തിളങ്ങിയിരുന്നു. ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ ഇന്ത്യ ടി20 ലോകകപ്പ് കിരീടം നേടിയിരുന്നു.

കോലിയുടേയും രോഹിത്തിന്റേയും പ്രകടനം

മോശം ഫോമിലൂടെ കടന്ന് പോകുന്ന രോഹിത് ശര്‍മയും വിരാട് കോലിയും ചാമ്പ്യന്‍സ് ട്രോഫിക്ക് വേണോയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. രണ്ട് പേര്‍ക്കും ഭേദപ്പെട്ട കണക്കുകളാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ അവകാശപ്പെടാന്‍ സാധിക്കുന്നത്. കോലി 13 മത്സരത്തില്‍ നിന്ന് 529 റണ്‍സാണ് നേടിയത്. അഞ്ച് അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ഒരു തവണ പോലും സെഞ്ച്വറിയിലേക്കെത്താന്‍ കോലിക്കായിട്ടില്ല. രോഹിത് ശര്‍മ 10 മത്സരത്തില്‍ നിന്ന് 481 റണ്‍സാണ് അടിച്ചെടുത്തത്. ഇതില്‍ ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറികളും ഉള്‍പ്പെടും.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ചാമ്പ്യന്‍സ് ട്രോഫിയില്‍ വലിയ മികവ് കാട്ടാന്‍ സാധിച്ചിരുന്നില്ല. 16 മത്സരത്തില്‍ നിന്ന് 441 റണ്‍സാണ് സച്ചിന്‍ നേടിയത്. ഒരു സെഞ്ച്വറിയും ഫിഫ്റ്റിയുമാണ് ഇതിഹാസത്തിന്റെ പേരിലുള്ളത്. വീരേന്ദര്‍ സെവാഗ് 10 മത്സരത്തില്‍ നിന്ന് 389 റണ്‍സ് നേടിയപ്പോള്‍ യുവരാജ് സിങ് 18 മത്സരത്തില്‍ നിന്ന് നേടിയത് 376 റണ്‍സാണ്.

Story first published: Tuesday, January 7, 2025, 15:27 [IST]
Other articles published on Jan 7, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+