Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: രാഹുല്‍ വേണ്ട, ആ യുവതാരങ്ങളെ കീപ്പറാക്കു! നിര്‍ദേശിച്ച് മുന്‍ പാക് താരം

കറാച്ചി: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ആവേശ കാഴ്ചകളിലേക്ക് ക്രിക്കറ്റ് ലോകം കണ്‍തുറക്കാന്‍ പോവുകയാണ്. ഇടവേളക്ക് ശേഷം ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് പാകിസ്താന്‍ ആതിഥേയരാവാന്‍ പോവുകയാണെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇന്ത്യ പാകിസ്താനില്‍ കളിക്കില്ലെന്ന നിലപാടെടുത്തതോടെ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലാണ് നടക്കുക. ഇന്ത്യയെ സംബന്ധിച്ച് പല ആശയക്കുഴപ്പങ്ങളും മുന്നിലുണ്ട്.

ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പല ആശയക്കുഴപ്പങ്ങളും ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് മുന്നിലുണ്ട്. വിക്കറ്റ് കീപ്പറായി ആര് വേണമെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. സഞ്ജു സാംസണ്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക് വാദ് എന്നിവരെല്ലാം വിക്കറ്റ് കീപ്പര്‍ റോളില്‍ തിളങ്ങാന്‍ ശേഷിയുള്ളവരാണ്. ഇവരില്‍ നിന്ന് രണ്ട് പേര്‍ ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്കെത്തേണ്ടതായുണ്ട്. ആരൊക്കെയാവും ഇതെന്നതാണ് കണ്ടറിയേണ്ടത്.

ഇപ്പോഴിതാ ഇന്ത്യ ആരൊക്കെയാണ് വിക്കറ്റ് കീപ്പര്‍ റോളില്‍ ചാമ്പ്യന്‍സ് ട്രോഫിയിലേക്ക് പരിഗണിക്കേണ്ടതെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരം ബാസിത് അലി.

കെ എല്‍ രാഹുലിനെ പരിഗണിക്കേണ്ട

ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയിലേക്ക് കെ എല്‍ രാഹുലിനെ പരിഗണിക്കേണ്ടെന്നാണ് ബാസിത് അലിയുടെ നിലപാട്. റിഷഭ് പന്ത്, സഞ്ജു സാംസണ്‍ എന്നിവരെയാണ് ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതെന്നാണ് ബാസിത് അലി പറയുന്നത്. 'റിഷഭ് പന്താണ് ഒന്നാം നമ്പര്‍ കീപ്പര്‍. സഞ്ജുവിനെ ബാക്കപ്പ് കീപ്പറായും പരിഗണിക്കണം. കെ എല്‍ രാഹുലിന് ടീമിലേക്കെത്തുക എളുപ്പമല്ല' ബാസിത് അലി പറഞ്ഞു. എന്നാല്‍ ഇന്ത്യ രാഹുലിനെ മാറ്റിനിര്‍ത്താന്‍ സാധ്യതയില്ല.

sanju samson

ഏകദിനത്തില്‍ മധ്യനിരയില്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്താന്‍ രാഹുലിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ സ്‌ട്രൈക്ക് റേറ്റ് ചെറിയ പ്രശ്‌നമാണ്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ മികച്ച പ്രകടനത്തോടെ രാഹുല്‍ മിന്നിച്ചിരുന്നു. അതുകൊണ്ടുതന്നെ രാഹുലിനെ ഇന്ത്യ ടീമില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സാധ്യതയില്ല. ഇന്ത്യ രാഹുലിനെ നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ ആവും പരിഗണിക്കുക. എന്തായാലും രാഹുലിന് ടീമില്‍ നിര്‍ണ്ണായക സ്ഥാനമുണ്ടാവും.

സഞ്ജുവിന് വിളിയെത്തിയേക്കില്ല

സഞ്ജു സാംസണിന്റെ സമീപകാല ഫോം വളരെ മികച്ചതാണെങ്കിലും ഏകദിന ടീമിലേക്ക് സഞ്ജു പരിഗണിക്കപ്പെട്ടേക്കില്ല. നിലവില്‍ ഇന്ത്യയുടെ ഏകദിന ടീമിന് പുറത്താണ് സഞ്ജുവുള്ളത്. എന്നാല്‍ ടി20യില്‍ സഞ്ജുവിന് നിര്‍ണ്ണായക സ്ഥാനവുമുണ്ട്. വിജയ് ഹസാരെ ട്രോഫിയില്‍ കേരള ടീമിനൊപ്പം സഞ്ജു സാംസണില്ലായിരുന്നു. ഇക്കാരണത്താല്‍ത്തന്നെ സഞ്ജുവിനെ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യത കുറവാണ്.

രാഹുലിനൊപ്പം കെ എല്‍ രാഹുലിനെ പരിഗണിക്കാനാണ് കൂടുതല്‍ സാധ്യത. റിഷഭ് പന്തിന്റെ സമീപകാല പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. എന്നാല്‍ ഇന്ത്യ റിഷഭിന് സഞ്ജുവിനെക്കാള്‍ മുന്‍തൂക്കം നല്‍കുമെന്നുറപ്പാണ്. ഗൗതം ഗംഭീര്‍ സഞ്ജുവിന് ഏകദിന ഫോര്‍മാറ്റില്‍ അവസരം നല്‍കാന്‍ സാധ്യതയില്ല. ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ സര്‍പ്രൈസ് വിക്കറ്റ് കീപ്പര്‍മാരെത്താന്‍ സാധ്യതയില്ല. റിപ്പോര്‍ട്ടുകള്‍ രാഹുലും റിഷഭും ഈ റോളില്‍ എത്തുമെന്നാണ് വ്യക്തമാക്കുന്നത്.

Story first published: Thursday, January 16, 2025, 20:30 [IST]
Other articles published on Jan 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+