Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: രോഹിത് ഇവരെ കൈവിട്ടു, നിര്‍ണ്ണായക സമയത്ത് പിന്തുണച്ചില്ല! ദൗര്‍ഭാഗ്യവാന്മാരിതാ

മുംബൈ: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മക്ക് കീഴില്‍ തകര്‍പ്പന്‍ ടീമിനെയാണ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലാണ് നടക്കുന്നത്. ഇത്തവണ കപ്പിലേക്കെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കും ചാമ്പ്യന്‍സ് ട്രോഫി കിരീടം നിലനില്‍പ്പിന്റെ പ്രശ്‌നമായി മാറിയിരിക്കുകയാണ്.

എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫി ടീം പ്രഖ്യാപനത്തിന് പിന്നാലെ ചില താരങ്ങളുടെ തഴയല്‍ വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. സഞ്ജു സാംസണ്‍, മുഹമ്മദ് സിറാജ് എന്നിവരാണ് തഴയപ്പെട്ടവരിലെ പ്രധാനികള്‍. ഇവര്‍ തഴയപ്പെടാന്‍ കാരണം നായകനെന്ന നിലയിലെ രോഹിത് ശര്‍മയുടെ തീരുമാനമാണ്. സഞ്ജു സാംസണ്‍ ഒതുക്കപ്പെടാന്‍ കാരണം രോഹിത്താണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പരിശീലകന്‍ ഗൗതം ഗംഭീര്‍ സഞ്ജു ടീമില്‍ വേണമെന്നാണ് ആവശ്യപ്പെട്ടത്.

എന്നാല്‍ സഞ്ജു സാംസണ്‍ വേണ്ടെന്നും റിഷഭ് പന്ത് മതിയെന്നും തീരുമാനമെടുത്തത് നായകന്‍ രോഹിത് ശര്‍മയാണ്. ഇന്ത്യയുടെ നായകനായി രോഹിത് ശര്‍മ വന്ന ശേഷം പല പ്രതിഭകളും തഴയപ്പെട്ടിട്ടുണ്ട്. ചിലര്‍ക്ക് മോശം ഫോമിലും തുടര്‍ അവസരങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ആരൊക്കെയാണെന്ന് പരിശോധിക്കാം.

സഞ്ജു സാംസണെ ഒതുക്കി

വിരാട് കോലി നായകനായിരിക്കെ സഞ്ജു സാംസണിന് ഭേദപ്പെട്ട നിലയില്‍ അവസരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ രോഹിത് സഞ്ജു സാംസണിനെ പിന്തുണച്ചിരുന്നില്ല. റിഷഭ് പന്തിന് മോശം ഫോമിലും തുടര്‍ അവസരങ്ങള്‍ നല്‍കിയപ്പോള്‍ സഞ്ജു സാംസണ്‍ ഒതുക്കപ്പെട്ടു. ഗൗതം ഗംഭീര്‍ പരിശീലകനായും സൂര്യകുമാര്‍ യാദവ് ടി20 നായകനായും എത്തിയപ്പോള്‍ സഞ്ജുവിന് ടി20യില്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ഏകദിന ടീമില്‍ നിന്ന് സഞ്ജു പുറത്ത് നില്‍ക്കാന്‍ കാരണം രോഹിത് ശര്‍മയാണെന്ന് നിസംശയം പറയാം.

ishan kishan

ഭുവനേശ്വര്‍ കുമാര്‍

സ്വിങ് പേസുകൊണ്ട് വിസ്മയിപ്പിച്ചിരുന്ന താരമാണ് ഭുവനേശ്വര്‍ കുമാര്‍. ന്യൂബോളില്‍ മികവ് കാട്ടുന്ന ഭുവനേശ്വര്‍ കുമാര്‍ ഇപ്പോള്‍ ഐപിഎല്ലില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. ഇതിന് കാരണം രോഹിത് ശര്‍മയാണെന്ന് പറയാം. പരിക്കേറ്റ് ഇടവേള എടുക്കേണ്ടി വന്നതിന് ശേഷം ഭുവനേശ്വര്‍ കുമാറിന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ അവസരം ലഭിച്ചിട്ടില്ല. ജസ്പ്രീത് ബുംറ-ഭുവി കൂട്ടുകെട്ട് ഒരു കാലത്ത് എതിര്‍ ടീമുകളുടെ പേടി സ്വപ്‌നമായിരുന്നു. എന്നാല്‍ രോഹിത് ഭുവനേശ്വറിനെ പിന്തുണക്കുന്നില്ല.

ശിഖര്‍ ധവാനെയും കൈവിട്ടു

മോശം ഫോമാണെന്നും സ്‌ട്രൈക്ക് റേറ്റ് മോശമാണെന്നും പറഞ്ഞാണ് ഇന്ത്യ ശിഖര്‍ ധവാനെ ടീമില്‍ നിന്ന് പുറത്താക്കിയത്. വിരമിക്കല്‍ മത്സരം കളിക്കാന്‍ ആഗ്രഹമുണ്ടെന്ന് ധവാന്‍ പറഞ്ഞിട്ടും അതിനുള്ള അവസരം നല്‍കിയില്ല. രോഹിത് ശര്‍മക്കൊപ്പം ഓപ്പണറായി ഏറെ നാള്‍ തിളങ്ങിയ താരമാണ് ശിഖര്‍ ധവാന്‍. എന്നാല്‍ അവസാന സമയത്ത് ധവാനെ രോഹിത് ശര്‍മ കൈവിട്ടു. മോശം സ്‌ട്രൈക്ക് റേറ്റുള്ള കെ എല്‍ രാഹുലിനൊക്കെ വീണ്ടും വീണ്ടും അവസരം നല്‍കുന്നുണ്ട്. എന്നാല്‍ ധവാനെ പിന്തുണക്കാന്‍ രോഹിത് തയ്യാറായില്ലെന്നതാണ് വസ്തുത.

യുസ്‌വേന്ദ്ര ചഹാല്‍

ഇന്ത്യയുടെ സൂപ്പര്‍ സ്പിന്നറാണ് യുസ് വേന്ദ്ര ചഹാല്‍. ടി20യില്‍ ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് നേടിയ ചഹാല്‍ ഐപിഎല്ലിലും തകര്‍പ്പന്‍ പ്രകടനങ്ങളോടെ കസറുകയാണ്. എന്നാല്‍ ചഹാലിനെ രോഹിത് ശര്‍മ പിന്തുണച്ചില്ല. വിരാട് കോലി നായകനായിരിക്കെ ഇന്ത്യയുടെ സ്പിന്‍ തുറുപ്പുചീട്ടായിരുന്നു ചഹാല്‍. എന്നാല്‍ ഇപ്പോള്‍ രോഹിത് ചഹാലിനെ പിന്തുണക്കുന്നില്ല. ഒരു ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമില്‍ സ്ഥാനമില്ലാത്ത വിധം ചഹാല്‍ തഴയപ്പെട്ടിരിക്കുകയാണ്.

ഇഷാന്‍ കിഷന്‍

മുംബൈ ഇന്ത്യന്‍സില്‍ രോഹിത് ശര്‍മയുടെ സഹതാരമായിരുന്നു വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷന്‍. ഏകദിനത്തില്‍ ഇന്ത്യക്കായി ഇരട്ട സെഞ്ച്വറി നേടിയ താരമാണ് ഇഷാന്‍. എന്നാല്‍ ഇപ്പോള്‍ ഇഷാന്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. ഇനി പെട്ടെന്ന് തിരിച്ചുവരാനും സാധ്യത കുറവാണെന്ന് തന്നെ പറയാം. നായകനെന്ന നിലയില്‍ രോഹിത് ശര്‍മ ഇഷാനെ പിന്തുണക്കുന്നില്ല. ഹാര്‍ദിക് പാണ്ഡ്യയുമായുള്ള ഇഷാന്റെ അടുത്ത സൗഹൃദം രോഹിത്തില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ടാവുമെന്ന് ഉറപ്പാണ്.

Story first published: Monday, January 20, 2025, 10:50 [IST]
Other articles published on Jan 20, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+