Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: ക്യാപ്റ്റന്‍ രോഹിത്, ഷമി തിരിച്ചുവരും; ഇന്ത്യന്‍ ടീമിനെ നിര്‍ദേശിച്ച് ആകാശ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതു വര്‍ഷത്തെ പരമ്പരകള്‍ ആരംഭിക്കാന്‍ പോവുകയാണ്. ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരയാണ് ഇന്ത്യയെ ആദ്യം കാത്തിരിക്കുന്നത്. ഇതിന് ശേഷം ഐസിസി ചാമ്പ്യന്‍സ് ട്രോഫി വരാന്‍ പോവുകയാണ്. പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. ഇത്തവണ എന്ത് വിലകൊടുത്തും ഇന്ത്യക്ക് കപ്പ് നേടേണ്ടതിനാല്‍ ഏറ്റവും ശക്തമായ ടീമിനെത്തന്നെ ഇന്ത്യക്ക് കളത്തിലേക്കിറക്കേണ്ടതായുണ്ട്.

സമീപകാലത്തെ ഇന്ത്യന്‍ ടീമിന്റെ പ്രകടനങ്ങള്‍ മോശമാണെന്നിരിക്കെ ഇന്ത്യ ആരെയൊക്കെ തഴയും ആരെയൊക്കെ ടീമിലേക്ക് പരിഗണിക്കുമെന്നത് എല്ലാവരും ഉറ്റുനോക്കുന്ന കാര്യമാണ്. പല പ്രമുഖരും ഇതിനോടകം പല നിര്‍ദേശങ്ങളും ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് മുന്നില്‍ വെച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ ആരൊക്കെയാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് നോക്കാം.

യശ്വസി ജയ്‌സ്വാള്‍ റിസര്‍വ് ഓപ്പണര്‍

ഇന്ത്യയെ ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിത് ശര്‍മ നയിക്കണമെന്നാണ് ആകാശ് ചോപ്ര പറയുന്നത്. നിലവില്‍ ഇന്ത്യയുടെ ഓപ്പണര്‍മാര്‍ രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലുമാണ്. ഈ കൂട്ടുകെട്ട് തുടരണമെന്നാണ് ആകാശ് നിര്‍ദേശിക്കുന്നത്. രോഹിത്തിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമാണ്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫി വരെ അദ്ദേഹത്തിന് അവസരം നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം. രോഹിത്തിനും ഗില്ലിനും ബാക്കപ്പായി യശ്വസി ജയ്‌സ്വാള്‍ വരും. ജയ്‌സ്വാള്‍ ടെസ്റ്റിലും ടി20യിലും ശോഭിക്കുന്നുണ്ടെങ്കിലും ഇതുവരെ ഏകദിന അരങ്ങേറ്റം നടത്തിയിട്ടില്ല. എന്നാല്‍ ഇംഗ്ലണ്ട് പരമ്പരയിലൂടെ ഇതുണ്ടാവുമെന്നാണ് വിവരം.

മധ്യനിരയില്‍ ശ്രേയസ് മടങ്ങിയെത്തും

ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തുള്ള താരമാണ് ശ്രേയസ് അയ്യര്‍. ടീം മാനേജ്‌മെന്റുമായുള്ള ഉടക്കാണ് ശ്രേയസിന് ടീമിലെ സ്ഥാനം നഷ്ടപ്പെടുത്തിയത്. എന്നാല്‍ സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ ശോഭിക്കുന്ന ശ്രേയസ് അയ്യര്‍ തിരിച്ചുവരണമെന്നാണ് ആകാശ് പറയുന്നത്. നാലാം നമ്പറിലേക്ക് ശ്രേയസ് മടങ്ങിയെത്താനാണ് സാധ്യത കൂടുതല്‍.

mohammed shami

മോശം ഫോമിലാണെങ്കിലും വിരാട് കോലിയും ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിലുണ്ടാവും. പേസ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യയും ടീമിലേക്ക് തിരിച്ചെത്തും. സമീപകാലത്തായി ടി20 മാത്രം കളിക്കുന്ന ഹാര്‍ദിക് ഏകദിനത്തിലേക്ക് തിരിച്ചുവരാന്‍ തയ്യാറെടുക്കുകയാണ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഹാര്‍ദിക് ടീമില്‍ വേണമെന്നാണ് ആകാശ് പറയുന്നത്.

സഞ്ജു സാംസണ്‍ വേണ്ട

ചാമ്പ്യന്‍സ് ട്രോഫിയില്‍ സഞ്ജു സാംസണ്‍ വേണ്ടെന്നാണ് ആകാശ് ചോപ്ര പറയുന്നത്. വിക്കറ്റ് കീപ്പര്‍ റോളില്‍ റിഷഭ് പന്തും കെ എല്‍ രാഹുലും മതിയെന്നാണ് ആകാശ് ചോപ്ര പറയുന്നത്. രാഹുലിനെ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്ക് പരിഗണിക്കില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ സീനിയര്‍ താരമായ രാഹുലിനെ ഇന്ത്യ കളിപ്പിക്കണമെന്നാണ് ആകാശ് ചോപ്ര പറയുന്നത്.

മുഹമ്മദ് ഷമി പേസ് നിരയിലേക്ക് തിരിച്ചെത്തിയേക്കും. ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ ഷമി തീര്‍ച്ചയായും ടീമിലുണ്ടാവും. ഷമി വീണ്ടും കളിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇടം കൈയന്‍ പേസറായി അര്‍ഷ്ദീപ് സിങ്ങിനെ കളിപ്പിക്കണമെന്നാണ് ആകാശ് പറയുന്നത്. സ്പിന്നറായി കുല്‍ദീപ് യാദവിനേയും ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്.

ആകാശ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്

Story first published: Friday, January 10, 2025, 12:31 [IST]
Other articles published on Jan 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+