Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിട്ടുവീഴ്ച്ചക്ക് പിസിബി, ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി കളിച്ചേക്കും; സഞ്ജു ഉണ്ടാവുമോ? സാധ്യതാ ടീം

മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കളിക്കുമോ ഇല്ലെയോ എന്നത് സംബന്ധിച്ചുള്ള അവ്യക്തത തുടരുകയാണ്. ഇത്തവണ പാകിസ്താനാണ് ആതിഥേയരാവുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ പാകിസ്താനില്‍ കളിക്കാനില്ലെന്ന നിലപാടിലാണുള്ളത്. ഇന്ത്യയില്ലാതെ ചാമ്പ്യന്‍സ് ട്രോഫി കളിച്ചാല്‍ സാമ്പത്തികമായി പാകിസ്താനെയത് ബാധിക്കും. ഇന്ത്യ കളിക്കാതിരുന്നാല്‍ സ്‌പോണ്‍സര്‍മാരുടെ കുറവും ആരാധകരുടെ കുറവുമെല്ലാം ഉണ്ടാവുമെന്നുറപ്പാണ്.

ഇതെല്ലാം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെ സാമ്പത്തികമായി ബാധിക്കുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ഇന്ത്യയെ കളിപ്പിക്കാന്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാവുകയാണ് പിസിബി. ആവശ്യമെങ്കില്‍ പാകിസ്താനില്‍ മത്സരം കളിച്ച ശേഷം പിന്നീട് ഇന്ത്യയിലേക്ക് മടങ്ങിപ്പോകാവുന്ന തരത്തിലേക്ക് മത്സരക്രമം മാറ്റാനും തയ്യാറാണെന്ന നിലപാടിലേക്ക് പിസിബി എത്തിയിട്ടുണ്ട്. ഐസിസിയുടെ തലപ്പത്തേക്ക് ജയ് ഷാ എത്തിയതോടെ പിസിബിക്ക് വിട്ടുവീഴ്ച നടത്താതെ മറ്റ് വഴികളില്ല.

ഇന്ത്യയെ ഏത് വിധേനെയും കളിപ്പിക്കാനുള്ള ശ്രമമാണ് പിസിബി നടത്തുന്നത്. ഏകദിന ഫോര്‍മാറ്റില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കളിച്ചാല്‍ ടീം എങ്ങനെയാവും?. സാധ്യതാ ടീം പരിശോധിക്കാം.

രോഹിത്, ശുബ്മാന്‍, ജയ്‌സ്വാള്‍

ഇന്ത്യ ഓപ്പണര്‍മാരായി മൂന്ന് താരങ്ങള്‍ക്കാവും അവസരം നല്‍കുക. നായകനായി രോഹിത് ശര്‍മ തുടരുമ്പോള്‍ ശുബ്മാന്‍ ഗില്ലും യശ്വസി ജയ്‌സ്വാളും ഒപ്പമുണ്ടാവും. യശ്വസി ജയ്‌സ്വാള്‍ ഇന്ത്യക്കായി ടെസ്റ്റും ടി20യും കളിച്ചിട്ടുണ്ടെങ്കിലും ഏകദിനത്തില്‍ ഇതുവരെ അവസരം നല്‍കിയിട്ടില്ല. എന്നാല്‍ അധികം വൈകാതെ ഏകദിനത്തിലേക്കും അദ്ദേഹത്തിന് വിളി ലഭിച്ചേക്കും. എന്നാല്‍ രോഹിത്തിനൊപ്പം ഓപ്പണിങ്ങില്‍ മുഖ്യ പരിഗണന ശുബ്മാന്‍ ഗില്ലിനാവും ലഭിക്കുക. ഇന്ത്യ ശുബ്മാന്‍ ഗില്ലിനെയാണ് ഏകദിനത്തില്‍ ഓപ്പണര്‍ റോളില്‍ പിന്തുണക്കുന്നത്.

വിരാട് കോലി, നിതീഷ് കുമാര്‍, റിഷഭ് പന്ത്

മൂന്നാം നമ്പറില്‍ വിരാട് കോലി ഉണ്ടാവും. സമീപകാലത്ത് മോശം ഫോമിലാണെന്ന് പറയുമ്പോഴും കോലിയെ മാറ്റിനിര്‍ത്താന്‍ ഇന്ത്യ തയ്യാറായേക്കില്ല. ന്യൂസീലന്‍ഡിനെതിരേ തകര്‍പ്പന്‍ പ്രകടനമാണ് രണ്ടാം ഇന്നിങ്‌സില്‍ കോലി കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെ കോലിക്ക് ചാമ്പ്യന്‍സ് ട്രോഫിയിലും സീറ്റുറപ്പാണ്. യുവ ഓള്‍റൗണ്ടര്‍ നിതീഷ് കുമാറിനെ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുണ്ട്. മീഡിയം പേസ് ഓള്‍റൗണ്ടറായ നിതീഷ് അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരം കൂടിയാണ്.

india cricket

വിക്കറ്റ് കീപ്പറായി റിഷഭ് പന്തും ടീമിലുണ്ടാവും. പ്രധാന വിക്കറ്റ് കീപ്പര്‍ റോളില്‍ത്തന്നെ റിഷഭ് പന്തിനെ ഇന്ത്യ പരിഗണിച്ചേക്കും. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ റിഷഭിനെത്തന്നെയാവും ഇന്ത്യ പ്രധാന കീപ്പറായി പരിഗണിക്കുക. സഞ്ജു സാംസണെ ഇന്ത്യ പരിഗണിച്ചേക്കില്ല. നിലവില്‍ ഏകദിന പദ്ധതികളുടെ ഭാഗമല്ല സഞ്ജു സാംസണെന്ന് പറയാം.

രാഹുല്‍, ഇഷാന്‍, ഹാര്‍ദിക്

കെ എല്‍ രാഹുലിന് ഇന്ത്യയുടെ ഏകദിന ടീമില്‍ നിര്‍ണ്ണായക റോളുണ്ട്. മധ്യനിരയില്‍ രാഹുലിനെയാവും ഇന്ത്യ വിശ്വസിക്കുക. രണ്ടാം വിക്കറ്റ് കീപ്പറായും മധ്യനിരയിലെ ബാക്കപ്പ് താരമായും ഇഷാന്‍ കിഷനെ ഇന്ത്യ പരിഗണിച്ചേക്കും. സമീപകാലത്തായി ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് ഇഷാന്‍ കിഷന്‍ നടത്തുന്നത്. പേസ് ഓള്‍റൗണ്ടറായി ഹാര്‍ദിക് പാണ്ഡ്യക്ക് വിളിയെത്തിയേക്കും. ഇപ്പോള്‍ മികച്ച ഫിറ്റ്‌നസുള്ള ഹാര്‍ദിക് ഏകദിനം കളിക്കാന്‍ തയ്യാറാവുമെന്ന് തന്നെ പറയാം.

അക്ഷര്‍, കുല്‍ദീപ്, ബുംറ, സിറാജ്, ഷമി, ആകാശ്

സ്പിന്‍ ഓള്‍റൗണ്ടറായി അക്ഷര്‍ പട്ടേലാവും ടീമിലുണ്ടാവുക. രവീന്ദ്ര ജഡേജയെ ഇന്ത്യ പരിഗണിക്കാന്‍ സാധ്യത കുറവാണെന്ന് തന്നെ പറയാം. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവിനെ ഇന്ത്യ പരിഗണിക്കാനാണ് സാധ്യത. കുല്‍ദീപിന്റെ പ്രകടനം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. പേസ് നിരയെ ജസ്പ്രീത് ബുംറ നയിക്കുമ്പോള്‍ ഒപ്പം മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ആകാശ് ദീപ് എന്നിവരാണ്. ഷമിക്ക് ഫിറ്റ്‌നസ് വീണ്ടെടുക്കാനായില്ലെങ്കില്‍ ഹര്‍ഷിത് റാണയെ ഇന്ത്യ പരിഗണിക്കാനാണ് സാധ്യത.

ഇന്ത്യയുടെ സാധ്യതാ ടീം

രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, വിരാട് കോലി, നിതീഷ് കുമാര്‍, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി/ഹര്‍ഷിത് റാണ, ആകാശ് ദീപ്

Story first published: Saturday, October 19, 2024, 8:53 [IST]
Other articles published on Oct 19, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+