Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: റിഷഭ് കീപ്പര്‍, ശ്രേയസിനൊപ്പം നിതീഷും; പാക് പടയെ തുരത്താന്‍ ഈ 11 ബെസ്റ്റ്

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ കാര്യത്തില്‍ ഏറെക്കുറെ തീരുമാനത്തിലേക്കെത്തിയിരിക്കുകയാണ്. പാകിസ്താന്‍ വേദിയാകുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കളിക്കില്ലെന്നായിരുന്നു നിലപാട്. പാകിസ്താന്‍ ഇന്ത്യയെ ഒഴിവാക്കി ടൂര്‍ണമെന്റ് നടത്താന്‍ പദ്ധതിയിട്ടെങ്കിലും ഐസിസി സമ്മതിച്ചില്ല. ഇതോടെ ഹൈബ്രിഡ് മോഡലില്‍ മത്സരം നടത്താമെന്ന ധാരണയിലേക്കെത്തിയിരിക്കുകയാണ്. എല്ലാവരും ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തിനായാണ് കാത്തിരിക്കുന്നത്.

ലഭിക്കുന്ന വിവരം അനുസരിച്ച് ഫെബ്രുവരി 23നായിരിക്കും ഇന്ത്യ-പാക് പോരാട്ടം കാണാനാവുക. ഐസിസി ട്രോഫിയില്‍ മാത്രമാണ് ഇപ്പോള്‍ ഇന്ത്യ-പാക് പോരാട്ടം. അതുകൊണ്ടുതന്നെ ചാമ്പ്യന്‍സ് ട്രോഫിക്കായി എല്ലാവരും കാത്തിരിക്കുകയാണ്. ഇത്തവണ പാകിസ്താനെ തോല്‍പ്പിക്കുക ഇന്ത്യക്ക് എളുപ്പമാവില്ല.

ഇന്ത്യയോട് കണക്കുവീട്ടാന്‍ പാകിസ്താനും കാത്തിരിക്കുകയാണെന്ന് പറയാം. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് ഏറ്റവും മികച്ച പ്ലേയിങ് 11നെ കളത്തിലിറക്കേണ്ടതായുണ്ട്. ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന ബെസ്റ്റ് പ്ലേയിങ് 11ല്‍ ആരൊക്കെ ഉള്‍പ്പെടുമെന്ന് പരിശോധിക്കാം.

രോഹിത് ശര്‍മ-ശുബ്മന്‍ ഗില്‍

ഓപ്പണിങ്ങില്‍ രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും തന്നെ തുടരണം. രോഹിത് ശര്‍മയുടെ ഇന്ത്യന്‍ ജേഴ്‌സിയിലെ അവസാന മത്സരമായി ചാമ്പ്യന്‍സ് ട്രോഫി മാറിയേക്കും. പാകിസ്താനെതിരേ ഭേദപ്പെട്ട റെക്കോഡുള്ള താരമാണ് രോഹിത് ശര്‍മ. സമീപകാലത്തെ പ്രകടനങ്ങള്‍ മോശമാണെങ്കിലും രോഹിത്തില്‍ ഇന്ത്യക്ക് ഇനിയും പ്രതീക്ഷയുണ്ട്. ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യക്ക് നേടിക്കൊടുക്കാന്‍ രോഹിത്തിനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

ശുബ്മാന്‍ ഗില്‍ ഇന്ത്യയുടെ ഭാവി ഇതിഹാസമാണ്. നിലവില്‍ രോഹിത് ശര്‍മക്കൊപ്പം ഏകദിനത്തില്‍ ഓപ്പണറാണ് ഗില്‍. അതുകൊണ്ടുതന്നെ ഇതേ കൂട്ടുകെട്ട് ചാമ്പ്യന്‍സ് ട്രോഫിയില്‍ തുടരുന്നതാണ് ഇന്ത്യക്ക് നല്ലത്. പാകിസ്താനെതിരേ ഇൗ കൂട്ടുകെട്ട് മിന്നിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്

മൂന്നാം നമ്പറില്‍ വിരാട് കോലി കളിക്കും. കോലിയുടെ കരിയറിലെ നിര്‍ണ്ണായക പരമ്പരയായിരിക്കും ഇത്. സമീപകാലത്തായി മോശം ഫോമിലുള്ള കോലിക്ക് ശക്തമായ തിരിച്ചുവരവ് നടത്താന്‍ സാധിക്കുമെന്നതാണ് എല്ലാവരും കരുതുന്നത്. കോലിക്ക് തിളങ്ങാനാവാത്ത പക്ഷം ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ടീമില്‍ നിന്ന് പടിയിറങ്ങേണ്ടി വന്നേക്കും.

rohit sharma

നാലാം നമ്പറില്‍ ഇന്ത്യ ശ്രേയസ് അയ്യരെ കളിപ്പിക്കണം. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് ശ്രേയസ് അയ്യരുള്ളത്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും പ്രകടനം നടത്തുന്ന ശ്രേയസിനെ ഇന്ത്യ ടീമിലേക്ക് തിരികെ കൊണ്ടുവരണം. നാലാം നമ്പറില്‍ നിര്‍ണ്ണായക സ്ഥാനം ശ്രേയസ് അയ്യര്‍ക്ക് നല്‍കാം. ഏകദിനത്തില്‍ മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ളവനാണ് ശ്രേയസ് അയ്യര്‍.

അഞ്ചാം നമ്പറില്‍ കെ എല്‍ രാഹുലിനാണ് അവസരം നല്‍കേണ്ടത്. എന്നാല്‍ ഇന്ത്യക്ക് മധ്യനിരയില്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനെ അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ റോളില്‍ റിഷഭിനെ കളിപ്പിക്കാം. ഏകദിനത്തില്‍ റിഷഭിനെക്കാളും വിശ്വസ്തന്‍ രാഹുലാണെന്ന് പറയാം. എന്നാല്‍ സംതുലിതമായ പ്ലേയിങ് 11ന് ഇത്തരമൊരു മാറ്റം അത്യാവശ്യമാണ്.

നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്

ആറാം നമ്പറില്‍ മീഡിയം പേസ് ഓള്‍റൗണ്ടറായി നിതീഷ് കുമാര്‍ റെഡ്ഡിക്കാണ് അവസരം. ഹാര്‍ദിക് പാണ്ഡ്യ ഏകദിനം കളിക്കാന്‍ തയ്യാറായേക്കില്ല. അതുകൊണ്ടുതന്നെ മീഡിയം പേസ് ഓള്‍റൗണ്ടറായി നിതീഷ് വേണം. ഇതിനോടകം തന്റെ പ്രകടനമികവ് തെളിയിക്കാന്‍ നിതീഷിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ചാമ്പ്യന്‍സ് ട്രോഫിയില്‍ താരത്തെ കളിപ്പിക്കണം.

ഏഴാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടറായി അക്ഷര്‍ പട്ടേല്‍ മതി. രവീന്ദ്ര ജഡേജക്ക് മുന്നില്‍ ഏറെ നാള്‍ ഒതുക്കപ്പെട്ട അക്ഷര്‍ ഇപ്പോള്‍ ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നു. നന്നായി ബാറ്റ് ചെയ്യാനും കഴിവുള്ള അക്ഷര്‍ പാകിസ്താനെതിരേ തീര്‍ച്ചയായും വേണം. സ്പിന്‍ സ്‌പെഷ്യലിസ്റ്റായി കുല്‍ദീപ് യാദവാണ് വേണ്ടത്. പാകിസ്താനെതിരേ മികച്ച ബൗളിങ് പ്രകടനമാണ് ചൈനാമാന്‍ സ്പിന്നര്‍ നടത്തിയിട്ടുള്ളത്.

ആകാശ് ദീപ്, മുഹമ്മദ് സിറാജ്/ ഷമി, ജസ്പ്രീത് ബുംറ

ആകാശ് ദീപിനെ ഇന്ത്യ എട്ടാം നമ്പറില്‍ കളിപ്പിക്കണം. പേസറെന്നതിനോടൊപ്പം നിര്‍ണ്ണായക റണ്‍സ് വാലറ്റത്ത് നല്‍കാന്‍ ശേഷിയുള്ള താരമാണ് ആകാശ്. മുഹമ്മദ് ഷമിയുടെ ഫിറ്റ്‌നസ് നിര്‍ണ്ണായകമാണ്. പരിക്കില്‍ തുടര്‍ന്നാല്‍ മുഹമ്മദ് സിറാജിനെയും ആകാശിനേയും നിലനിര്‍ത്തി മുന്നോട്ട് പോകാം. അല്ലെങ്കില്‍ ആകാശിന് പകരം ഷമി കളിക്കണം. അവസാന സ്ഥാനക്കാരനായി ബുംറയെ കളിപ്പിക്കാം. ഈ പേസ് കൂട്ടുകെട്ടാണ് ഇന്ത്യക്ക് ഗുണം ചെയ്യുക.

Story first published: Friday, December 20, 2024, 15:55 [IST]
Other articles published on Dec 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+