മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ ടീമുകളെല്ലാം അവസാന ഘട്ട മുന്നൊരുക്കത്തിലാണുള്ളത്. പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫി എല്ലാ ടീമുകള്‍ക്കും അഭിമാന പ്രശ്‌നമാണ്. ഇന്ത്യ പാകിസ്താനില്‍ കളിക്കാന്‍ വിസമ്മതിച്ചതിനാല്‍ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലാണ് നടക്കുന്നത്. ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യയെ സംബന്ധിച്ച് വളരെ വിലപ്പെട്ടതാണ്. എന്ത് വിലകൊടുത്തും കിരീടം നേടിയെടുക്കേണ്ടതായുണ്ട്.
അല്ലാത്ത പക്ഷം പരിശീലകന്‍ ഗൗതം ഗംഭീറിനും നായകന്‍ രോഹിത് ശര്‍മക്കുമടക്കം പല താരങ്ങള്‍ക്കും സീറ്റ് നഷ്ടമാവാന്‍ സാധ്യത കൂടുതലാണ്. ഇന്ത്യ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ഇറങ്ങുന്നത്. എന്നാല്‍ ഇപ്പോഴും ചില ആശങ്കകള്‍ ഇന്ത്യക്കുണ്ട്. ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ആരൊക്കെയാവും ഉള്‍പ്പെടുകയെന്നതാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം കെവിന്‍ പീറ്റേഴ്‌സണ്‍.
റിഷഭ് പന്തിനെ തഴഞ്ഞു
റിഷഭ് പന്തിനെ കെവിന്‍ പീറ്റേഴ്‌സണ്‍ പരിഗണിച്ചില്ല. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയില്‍ ഒരു മത്സരത്തില്‍ പോലും റിഷഭിനെ ഇന്ത്യ കളിപ്പിച്ചിരുന്നില്ല. ചാമ്പ്യന്‍സ് ട്രോഫിയിലും കളിപ്പിക്കാന്‍ സാധ്യത കുറവാണ്. ഇടം കൈയന്‍ ബാറ്റ്‌സ്മാനാണെന്ന മുന്‍തൂക്കത്തിലാണ് റിഷഭ് ഇന്ത്യന്‍ ടീമിലെത്തിയത്. എന്നാല്‍ ഇന്ത്യ കെ എല്‍ രാഹുലിനെയാണ് വിക്കറ്റ് കീപ്പറായി കൂടുതല്‍ വിശ്വസിക്കുന്നത്. ഇംഗ്ലണ്ട് പരമ്പരയില്‍ വിക്കറ്റിന് പിന്നില്‍ രാഹുല്‍ മികവ് കാട്ടിയിരുന്നു.
ബാറ്റുകൊണ്ട് കാര്യമായ പ്രകടനം നടത്താന്‍ രാഹുലിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇന്ത്യയുടെ പ്ലേയിങ് 11 രാഹുല്‍ തുടരണമെന്നാണ് കെവിന്‍ പീറ്റേഴ്‌സണും നിര്‍ദേശിക്കുന്നത്. ഇന്ത്യ അഞ്ചാം നമ്പറില്‍ രാഹുലിനെ കളിപ്പിക്കണമെന്നാണ് പീറ്റേഴ്‌സണ്‍ പറയുന്നത്. എന്നാല്‍ ഇന്ത്യ അഞ്ചാം നമ്പറില്‍ ഇടം കൈയനായ അക്ഷര്‍ പട്ടേലിനെ കളിപ്പിച്ച് രാഹുലിനെ ആറാം നമ്പറിലേക്ക് മാറ്റാനാണ് സാധ്യത കൂടുതല്‍. എന്തായാലും രാഹുലിന് ഇന്ത്യ മുന്‍തൂക്കം നല്‍കുമെന്ന കാര്യം ഉറപ്പാണ്.
ഹര്‍ഷിത് റാണ വേണ്ട
ഇന്ത്യയുടെ സൂപ്പര്‍ പേസറായ ജസ്പ്രീത് ബുംറക്ക് പരിക്കേറ്റപ്പോള്‍ പകരക്കാരനായി ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയത് ഹര്‍ഷിത് റാണയെയാണ്. വലം കൈയന്‍ യുവ പേസര്‍ ഗൗതം ഗംഭീറിന്റെ ഇഷ്ട താരങ്ങളിലൊരാളാണ്. അതുകൊണ്ടാണ് മുഹമ്മദ് സിറാജിനെ തഴഞ്ഞ് ഹര്‍ഷിതിനെ ബുംറയുടെ പകരക്കാരനാക്കിയത്. എന്നാല്‍ ഹര്‍ഷിത് റാണ പ്ലേയിങ് 11 വേണ്ടെന്നാണ് പീറ്റേഴ്‌സണ്‍ പറയുന്നത്. പകരം ഇടം കൈയന്‍ പേസറായ അര്‍ഷ്ദീപ് സിങ്ങിനെ കളിപ്പിക്കണമെന്നാണ് പീറ്റേഴ്‌സണ്‍ നിര്‍ദേശിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഭേദപ്പെട്ട പ്രകടനമാണ് അര്‍ഷ്ദീപ് കാഴ്ചവെച്ചത്. ഇന്ത്യയുടെ പ്ലേയിങ് 11 ഇടം കൈയന്‍ പേസര്‍ കളിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയാം. എന്നാല്‍ ഗംഭീര്‍ അര്‍ഷ്ദീപിനെ കളിപ്പിക്കാന്‍ സാധ്യത കുറവാണെന്ന് പറയാം. ഹര്‍ഷിത് റാണയും മുഹമ്മദ് ഷമിയും കളിക്കാനാണ് സാധ്യത. ഷമി ഫോം ഔട്ടിലാണെങ്കില്‍ അര്‍ഷ്ദീപിനെ പരിഗണിച്ചേക്കും. അല്ലാത്ത പക്ഷം അര്‍ഷ്ദീപ് പുറത്തിരുത്താനാണ് സാധ്യത കൂടുതല്‍.
വരുണ്‍ ചക്രവര്‍ത്തി വേണ്ട
വരുണ്‍ ചക്രവര്‍ത്തിയെ സ്പിന്‍ നിരയില്‍ കളിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ വരുണ്‍ പ്ലേയിങ് 11 വേണ്ടെന്നാണ് പീറ്റേഴ്‌സണ്‍ പറയുന്നത്. ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ താരമാണ് വരുണെന്നാണ് ഗംഭീര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ കുല്‍ദീപ് യാദവിനെ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കളിപ്പിക്കണമെന്നാണ് പീറ്റേഴ്‌സണ്‍ പറയുന്നത്. എന്തായാലും അന്തിമ തീരുമാനം ഗൗതം ഗംഭീറിന്റേയും രോഹിത് ശര്‍മയുടേയും ആവുമെന്ന കാര്യം ഉറപ്പാണ്.
പീറ്റേഴ്‌സണ്‍ തിരഞ്ഞെടുത്ത ഇന്ത്യന്‍ 11- രോഹിത് ശര്‍മ (c), ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്