For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: ഹര്‍ഷിതും രാഹുലുമില്ല, റിഷഭ് കീപ്പര്‍; ഇന്ത്യന്‍ 11നുമായി ചാറ്റ് ജിപിടി

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യയും മുഹമ്മദ് റിസ്വാന്‍ നയിക്കുന്ന പാകിസ്താനും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ പോരാട്ടം കടുക്കുമെന്നുറപ്പ്. ദുബായിലാണ് മത്സരം നടക്കുന്നത്. പാകിസ്താന്റെ മുന്‍ ഹോം ഗ്രൗണ്ടായ ദുബായില്‍ രണ്ട് തവണ ഇന്ത്യയെ തകര്‍ത്തുവിടാന്‍ പാകിസ്താനായിട്ടുണ്ട്. ഈ ആത്മവിശ്വാസം അവര്‍ക്ക് കരുത്താണ്.

അതേ സമയം ഇന്ത്യ മികച്ച ഫോമിലാണ് ഇറങ്ങുന്നത്. ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര പരമ്പര തൂത്തുവാരിയ ഇന്ത്യ ബംഗ്ലാദേശിനേയും തകര്‍ത്താണ് പാകിസ്താനെതിരേ ഇറങ്ങുന്നത്. ബംഗ്ലാദേശിനെതിരേ കളിച്ച ഇന്ത്യന്‍ ടീമില്‍ എന്തെങ്കിലും മാറ്റം ഉണ്ടാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പരിശീലകന്‍ ഗൗതം ഗംഭീര്‍ പാകിസ്താനെതിരേ ചില നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് തയ്യാറാവാന്‍ സാധ്യതയുണ്ട്. ഇപ്പോഴിതാ പാകിസ്താനെതിരായ മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് ചാറ്റ് ജിപിടി.

രാഹുലിന് പകരം റിഷഭ് പന്ത്

ഇന്ത്യയുടെ പ്ലേയിങ് 11 കെ എല്‍ രാഹുലിന് പകരം റിഷഭ് പന്തിനെയാണ് ചാറ്റ് ജിപിടി തിരഞ്ഞെടുത്തിരിക്കുന്നത്. രാഹുല്‍ ആദ്യ മത്സരത്തില്‍ മികച്ച പ്രകടനമാണ് നടത്തിയത്. ബംഗ്ലാദേശിനെതിരേ വിക്കറ്റിന് പിന്നില്‍ നിര്‍ണ്ണായക ക്യാച്ചുമായി തിളങ്ങിയ രാഹുല്‍ ബാറ്റുകൊണ്ടും മോശമല്ലാത്ത പ്രകടനമാണ് പുറത്തെടുത്തത്. ഈ സാഹചര്യത്തില്‍ രാഹുലിനെ ഇന്ത്യ മാറ്റാന്‍ തയ്യാറാവുമോയെന്നതാണ് കണ്ടറിയേണ്ടത്. രാഹുലിന് പകരം റിഷഭ് പന്ത് വരണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

റിഷഭ് പന്ത് എക്‌സ് ഫാക്ടര്‍ താരമാണ്. ഇടം കൈയന്‍ താരമായ റിഷഭ് അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണ്. വ്യത്യസ്തമായ ഷോട്ടുകള്‍ കളിക്കാന്‍ കഴിവുള്ള റിഷഭ് ഫിനിഷര്‍ റോളില്‍ രാഹുലിനെക്കാള്‍ മികച്ചവനാണെന്ന് നിസംശയം പറയാം. എന്നാല്‍ ഇത്തരമൊരു മാറ്റത്തിന് ഇപ്പോള്‍ ഇന്ത്യ തയ്യാറാവുമോയെന്നതാണ് കണ്ടറിയേണ്ടത്. രാഹുലിനെത്തന്നെ നിലനിര്‍ത്തി ഇന്ത്യ മുന്നോട്ട് പോകാനുള്ള സാധ്യതയാണ് കൂടുതല്‍.

ind vs pak

ഹര്‍ഷിതിന് പകരം അര്‍ഷ്ദീപ്

ചാറ്റ് ജിപിടി ബൗളിങ് നിരയിലും ഒരു മാറ്റം നിര്‍ദേശിച്ചിരിക്കുകയാണ്. ഹര്‍ഷിത് റാണക്ക് പകരം ഇടം കൈയന്‍ പേസറായ അര്‍ഷ്ദീപ് സിങ്ങിനെ ഇന്ത്യ കളിപ്പിക്കണമെന്നാണ് ചാറ്റ് ജിപിടി നിര്‍ദേശിക്കുന്നത്. ന്യൂബോളില്‍ മികവ് കാട്ടുന്ന ഹര്‍ഷിത് ഡെത്തോവറുകളിലും നന്നായി പന്തെറിയുന്നവനാണ്. എന്നാല്‍ അര്‍ഷ്ദീപ് ന്യൂബോളില്‍ ശോഭിക്കുമെങ്കിലും ഡെത്തോവറില്‍ വലിയ മികവുള്ളവനാണെന്ന് പറയാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ ഇന്ത്യ ഇത്തരമൊരു മാറ്റം വരുത്താന്‍ സാധ്യതയില്ല.

ടി20യിലെ മികവ് ഏകദിനത്തില്‍ കാട്ടാന്‍ അര്‍ഷ്ദീപിന് സാധിക്കുമെന്ന് കരുതാനാവില്ല. കൂടാതെ അര്‍ഷ്ദീപിനെക്കാളും നന്നായി ബാറ്റ് ചെയ്യാനും ഹര്‍ഷിതിന് സാധിക്കും. കൂടാതെ ഗൗതം ഗംഭീറിന്റെ ഇഷ്ട താരം കൂടിയാണ് ഹര്‍ഷിത്. അതുകൊണ്ടുതന്നെ ഹര്‍ഷിതിനെ മാറ്റുമെന്ന് കരുതാനാവില്ല. ഇടം കൈയന്‍ പേസറില്ലാത്തത് ഇന്ത്യയുടെ പ്ലേയിങ് 11ലെ പ്രധാന ദൗര്‍ബല്യമായിത്തന്നെ പറയാം.

ഇന്ത്യയുടെ പ്ലേയിങ് 11

രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്

വിജയം പാകിസ്താനൊപ്പം

ചാറ്റ് ജിപിടിയുടെ പ്രവചനം അനുസരിച്ച് ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിക്കും. ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി കിരീടം പാകിസ്താനാവും നേടുകയെന്നാണ് ചാറ്റ് ജിപിടി പ്രവചിക്കുന്നത്. ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് തോറ്റ ടീമാണ് പാകിസ്താന്‍. ഫഖര്‍ സമാനും പരിക്കേറ്റതോടെ പാകിസ്താന് കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമായിരിക്കുകയാണ്. എന്നാല്‍ ദുബായില്‍ കളിച്ചുള്ള വലിയ അനുഭവസമ്പത്ത് പാകിസ്താന് ഗുണകരമായി മാറിയേക്കും.

Story first published: Saturday, February 22, 2025, 15:44 [IST]
Other articles published on Feb 22, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+