For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy: സഞ്ജു പ്രതീക്ഷിക്കണോ? ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റം വരും! റിപ്പോര്‍ട്ട് ഇങ്ങനെ

മുംബൈ: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മക്ക് കീഴില്‍ തകര്‍പ്പന്‍ ടീമിനെയാണ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ അനുഭവസമ്പന്നരായ താരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. സമീപകാലത്തെ ഫോം വിലയിരുത്തുമ്പോള്‍ നിലവിലെ പല താരങ്ങള്‍ക്കും ടീമില്‍ ഇടം നേടാന്‍ സാധിക്കില്ല.

എന്നാല്‍ ഇന്ത്യ ഫോം നോക്കാതെ സീനിയോരിറ്റി നോക്കി മാത്രമാണ് ടീമില്‍ അവസരം നല്‍കിയിരിക്കുന്നതെന്ന് പറയാം. ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരകള്‍ക്ക് ശേഷമാണ് ചാമ്പ്യന്‍സ് ട്രോഫി നടക്കുന്നത്. ഇപ്പോള്‍ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്ന ടീമില്‍ ഇനി മാറ്റങ്ങള്‍ ഉണ്ടാവുമോ? ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യ രണ്ട് പ്രധാന മാറ്റങ്ങള്‍ ടീമില്‍ കൊണ്ടുവന്നേക്കും. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഷമിയുടെ പ്രകടനം വിലയിരുത്തി മാറ്റം

ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ മുഹമ്മദ് ഷമിക്ക് ഇടം നല്‍കിയിട്ടുണ്ട്. പരിക്കേറ്റ് ഏറെ നാളുകളായി ടീമിന് പുറത്തായിരുന്ന ഷമി 14 മാസത്തിന് ശേഷമാണ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന ടീമുകളിലും ഷമി കളിക്കുന്നുണ്ട്. മടങ്ങി വരവില്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഭേദപ്പെട്ട പ്രകടനമാണ് ഷമി നടത്തിയത്. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്കെത്തുമ്പോള്‍ പഴയ മികവ് കാട്ടാന്‍ ഷമിക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

ശരീര ഭാരം അല്‍പ്പം ഉയര്‍ന്നിട്ടുണ്ട്. ഇത് ഷമിയുടെ പ്രകടനത്തെ ബാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഷമിയുടെ ഇംഗ്ലണ്ട് പരമ്പരയിലെ പ്രകടനം വിലയിരുത്തി ഇന്ത്യ നിര്‍ണ്ണായക മാറ്റം വരുത്തിയേക്കുമെന്നാണ് സൂചന. ഷമിക്ക് മികവ് കാട്ടാന്‍ സാധിക്കാതെ പോയാല്‍ ഇന്ത്യ മുഹമ്മദ് സിറാജിനെ ടീമിലേക്ക് തിരിച്ചുവിളിച്ചേക്കുമെന്നാണ് സൂചന. എന്തായാലും ഇന്ത്യ ഇംഗ്ലണ്ട് പരമ്പരക്ക് ശേഷം ഇത്തരമൊരു നിര്‍ണ്ണായക മാറ്റം നത്താനാണ് സാധ്യത.

സുന്ദറിനെ മാറ്റി പകരം നിതീഷ്

ഇന്ത്യ നിലവില്‍ മൂന്ന് സ്പിന്‍ ഓള്‍റൗണ്ടര്‍മാരെയാണ് ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്. വാഷിങ്ടണ്‍ സുന്ദറും അക്ഷര്‍ പട്ടേലും രവീന്ദ്ര ജഡേജയും ഇന്ത്യന്‍ ടീമിലുണ്ട്. ഇതില്‍ സുന്ദറിനെ മാറ്റി പകരം റിസര്‍വ് താരമായ നിതീഷ് കുമാര്‍ റെഡ്ഡിയെ പ്രധാന ടീമിലേക്ക് ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. നിതീഷ് ടെസ്റ്റിലും ടി20യിലും ഇന്ത്യക്കായി മികവ് കാട്ടിക്കഴിഞ്ഞു. ഇനി ഏകദിനത്തിലും ഇന്ത്യക്കായി ശോഭിക്കാന്‍ നിതീഷ് കുമാര്‍ റെഡ്ഡിക് സാധിക്കും.

mohammed shami

അതുകൊണ്ടുതന്നെ വാഷിങ്ടണ്‍ സുന്ദറിനെ മാറ്റി നിതീഷിനെ ഇന്ത്യ പ്രാധാന ടീമിലേക്ക് പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ട് പരമ്പരയിലെ പ്രകടനം വിലയിരുത്തിയാവും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക. ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് നിതീഷ് കുമാര്‍. ദുബായിയാണ് ഇന്ത്യയുടെ മത്സരങ്ങളുടെ വേദി. അതുകൊണ്ടുതന്നെ ഇന്ത്യ മൂന്ന് സ്പിന്‍ ഓള്‍റൗണ്ടര്‍മാരെ പരിഗണിക്കുന്നത് മണ്ടത്തരമാണെന്ന് തന്നെ പറയാം.

സഞ്ജുവിന് പ്രതീക്ഷ വേണ്ട

ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ വിക്കറ്റ് കീപ്പര്‍മാരായി റിഷഭ് പന്തും കെ എല്‍ രാഹുലുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്. സഞ്ജു സാംസണ്‍ ടീമിലേക്കെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസരം ലഭിച്ചില്ല. ഇനി സഞ്ജു സാംസണിന് ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്കെത്താന്‍ സാധിക്കില്ലെന്ന് തന്നെ പറയാം. സഞ്ജു ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഓപ്പണറായി കളിക്കുന്നുണ്ട്. എന്നാല്‍ ഈ പരമ്പരയില്‍ മികവ് കാട്ടിയാലും സഞ്ജുവിനെ ഇനി ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്ക് പരിഗണിച്ചേക്കില്ല.

ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്.

Story first published: Sunday, January 19, 2025, 7:57 [IST]
Other articles published on Jan 19, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+