Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: കപ്പ് പാകിസ്താന്, ഇന്ത്യയെ തോല്‍പ്പിക്കും; വമ്പന്‍ പ്രവചനവുമായി മുഹമ്മദ് യൂസുഫ്

കറാച്ചി: ഐസിസി ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കുകയാണ്. പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടം മോഹിച്ച് ഓസ്‌ട്രേലിയ, ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട്, ഇന്ത്യ എന്നിവരെല്ലാം സജീവമായി രംഗത്തുണ്ട്. ഇടവേളക്ക് ശേഷം ഇന്ത്യ-പാകിസ്താന്‍ മത്സരത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. പാകിസ്താനാണ് ആതിഥേയരെങ്കിലും ഇന്ത്യയുടെ മത്സരം മാത്രം ദുബായിലാണ് നടക്കുന്നത്. ഇന്ത്യ-പാക് പോരാട്ടത്തിന്റെ ടിക്കറ്റുകള്‍ ഇതിനോടകം പൂര്‍ണ്ണമായും വിറ്റു കഴിഞ്ഞു.

അത്രത്തോളം ആവേശത്തോടെയാണ് ആരാധകര്‍ മത്സരത്തിനായി കാത്തിരിക്കുന്നത്. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് പാകിസ്താന്‍ കിരീടം നേടിയത്. ഇതിന് പകരം വീട്ടാന്‍ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്. ശക്തമായ താരനിരയോടെയാണ് ഇന്ത്യയുടെ വരവ്. ഇംഗ്ലണ്ടിനെതിരേ പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ പാകിസ്താന്‍ തട്ടകത്തില്‍ ത്രിരാഷ്ട്ര ടൂര്‍ണമെന്റ് ഫൈനലില്‍ തോറ്റ ക്ഷീണത്തിലാണ് വരുന്നത്.

ഇന്ത്യ-പാക് പോരാട്ടത്തില്‍ ആര് ജയിക്കുമെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പല പ്രമുഖരും തങ്ങളുടെ അഭിപ്രായം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ പാകിസ്താന്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് വമ്പന്‍ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരമായ മുഹമ്മദ് യൂസുഫ്.

ഇത്തവണ പാകിസ്താന് മുന്‍തൂക്കം

ഇന്ത്യയും പാകിസ്താനും തുല്യ ശക്തികളാണ്. ഫോം പരിശോധിക്കുമ്പോള്‍ പാകിസ്താനെക്കാള്‍ അല്‍പ്പം മുന്‍തൂക്കം ഇന്ത്യക്കുണ്ട്. ഇത്തവണ സംതുലിതമായ താരനിരയാണ് പാകിസ്താനുള്ളത്. ഇന്ത്യയുടെ താരനിരയും മോശമല്ല. എന്നാല്‍ മാനസികമായി പാകിസ്താന് മുന്‍തൂക്കമുണ്ടെന്നാണ് യൂസുഫ് പറയുന്നത്. 'ഇന്ത്യക്ക് സംതുലിതമായ താരനിരയുണ്ട്. എന്നാല്‍ ഇത്തവണ പാകിസ്താന് മുന്‍തൂക്കമുണ്ട്. അവര്‍ അതിനനുസരിച്ച് കൃത്യമായ പദ്ധതികളോടെയാവും ഇറങ്ങുക.

പാകിസ്താന്‍ ടേണിങ് പിച്ചിലാണ് അവസാനമായി കളിച്ചത്. അതുകൊണ്ടുതന്നെ സ്പിന്നിനെതിരേ സ്‌ട്രൈക്ക് കൈമാറി ഡോട്ട്‌ബോള്‍ കുറക്കാനാണ് ശ്രമിക്കേണ്ടത്. തേര്‍ട്ടിയാര്‍ഡ് സര്‍ക്കിളിനുള്ളില്‍ നിരവധി വിടവുകളുണ്ട്. ഇന്ത്യയേയും പാകിസ്താനേയും കൂടാതെ ന്യൂസീലന്‍ഡാണ് സംതുലിതമായ മറ്റൊരു ടീം. ഇത്തരം സാഹചര്യങ്ങളില്‍ തിളങ്ങാന്‍ അവര്‍ക്കാവും. മികച്ച പേസര്‍മാരും സ്പിന്നര്‍മാരും ന്യൂസീലന്‍ഡിനുണ്ട്. ആറ് മികച്ച ബാറ്റ്‌സ്മാന്‍മാര്‍ അവര്‍ക്കുണ്ട്. വിക്കറ്റ് കീപ്പര്‍ ഓള്‍റൗണ്ടറാണ്' യൂസുഫ് പറഞ്ഞു.

babar azam rohit sharma

നേര്‍ക്കുനേര്‍ കണക്കില്‍ പാകിസ്താന്‍

ചാമ്പ്യന്‍സ് ട്രോഫിയിലെ നേര്‍ക്കുനേര്‍ കണക്കില്‍ ഇന്ത്യയെക്കാള്‍ മുന്‍തൂക്കം പാകിസ്താനുണ്ട്. അഞ്ച് തവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്ന് തവണയും ജയിച്ചത് പാകിസ്താനാണ്. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് പാകിസ്താന്‍ കിരീടം നേടിയത്. ഇതെല്ലാം പാകിസ്താന് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. എന്നാല്‍ ഇത്തവണ ഇന്ത്യക്ക് മുന്‍തൂക്കമുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. നായകന്‍ രോഹിത് ശര്‍മയും വിരാട് കോലിയും മോശം ഫോമിലായിരുന്നു.

എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇരുവരും ഭേദപ്പെട്ട പ്രകടനത്തോടെ ഫോമിലേക്കെത്തിയിരുന്നു. ശുബ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ മികച്ച ഫോമില്‍ കളിക്കുന്നത് ഇന്ത്യക്ക് ഗുണം ചെയ്യുന്ന കാര്യങ്ങളാണ്. ഇന്ത്യയുടെ ഓള്‍റൗണ്ട് നിര ശക്തമാണ്. ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരെല്ലാം ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നവരാണ്. എന്നാല്‍ പേസ് നിര അല്‍പ്പം ദുര്‍ബലമാണ്. ജസ്പ്രീത് ബുംറയുടെ അഭാവം ഇന്ത്യയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതകളേറെയാണ്.

2017 ഫൈനല്‍ ആവര്‍ത്തിക്കുമോ?

ഇന്ത്യ പാകിസ്താനെതിരായ പ്രധാന മത്സരങ്ങളില്‍ കളി മറക്കുമോയെന്ന ആശങ്കയാണ് എല്ലാവര്‍ക്കുമുള്ളത്. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ടോസ് നേടി ആദ്യം ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യ ബാറ്റിങ്ങില്‍ കൂട്ടത്തകര്‍ച്ചയാണ് നേരിട്ടത്. വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങിയവരെല്ലാം ഫ്‌ളോപ്പായിരുന്നു. ബൗളര്‍മാരും മികവ് കാട്ടിയില്ല. ഈ തിരിച്ചടി മുന്നില്‍ക്കണ്ട് ഇന്ത്യക്ക് കളിക്കാന്‍ സാധിക്കാത്ത പക്ഷം വലിയ തോല്‍വിയിലേക്ക് ടീം പോകാനും സാധ്യതകളേറെയാണ്.

Story first published: Monday, February 17, 2025, 20:46 [IST]
Other articles published on Feb 17, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+