Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: രോഹിത് ഏകദിനം മതിയാക്കിയാല്‍ പകരമാര്? നോട്ടമിട്ട് നാല് പേര്‍! ആരെത്തും?

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്നിലെ അടുത്ത പ്രധാന ടൂര്‍ണമെന്റുകളിലൊന്ന് ഐസിസി ചാമ്പ്യന്‍സ് ട്രോഫിയാണ്. ഏകദിന ഫോര്‍മാറ്റില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയെച്ചൊല്ലി വലിയ വിവാദമാണ് നടക്കുന്നത്. പാകിസ്താന്‍ വേദിയാകേണ്ട ടൂര്‍ണമെന്റാണ് ചാമ്പ്യന്‍സ് ട്രോഫി. എന്നാല്‍ ഇന്ത്യ പാകിസ്താനില്‍ കളിക്കാനില്ലെന്ന നിലപാടെടുത്തതോടെ വലിയ പ്രതിസന്ധിയാണെത്തിയത്. ഇപ്പോള്‍ ദുബായില്‍ മത്സരം നടത്താമെന്ന ധാരണയിലേക്ക് ഇരു കൂട്ടരും എത്തിയിരിക്കുകയാണ്.

ചാമ്പ്യന്‍സ് ട്രോഫി പല കാരണങ്ങളാല്‍ പ്രധാനപ്പെട്ടതാണ്. അതില്‍ എടുത്തു പറയേണ്ടത് പല സൂപ്പര്‍ താരങ്ങളും ചാമ്പ്യന്‍സ് ട്രോഫിയോടെ വിരമിച്ചേക്കുമെന്നതാണ്. ഇത്തരത്തില്‍ വിരമിക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് രോഹിത് ശര്‍മ. ഇന്ത്യന്‍ നായകന്‍ കരിയറിന്റെ അവസാന സമയത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് പറയാം. അതിവേഗം റണ്‍സുയര്‍ത്തുന്ന രോഹിത്തിന് ഇപ്പോള്‍ പഴയ മികവ് അവകാശപ്പെടാന്‍ സാധിക്കില്ല. ഈ സാഹചര്യത്തില്‍ രോഹിത് കളി മതിയാക്കാന്‍ സാധ്യതയുണ്ട്.

ഇത്തരത്തില്‍ രോഹിത് ശര്‍മ വിരമിക്കാന്‍ തീരുമാനിച്ചാല്‍ ഇന്ത്യയുടെ ഓപ്പണര്‍ റോളിലേക്ക് പകരം എത്തുക ആരാവും?. ശുബ്മാന്‍ ഗില്‍ ഏകദിനത്തില്‍ ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ച താരമാണ്. രോഹിത്തിന്റെ വിടവ് നികത്തി ഓപ്പണറാവാന്‍ കാത്ത് നില്‍ക്കുന്നവര്‍ ആരൊക്കെയാണെന്ന് നോക്കാം.

സഞ്ജു സാംസണ്‍

കേരളക്കാരനായ സഞ്ജു സാംസണ്‍ നിലവില്‍ ടി20 ക്രിക്കറ്റിന്റെ ഓപ്പണറാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന സഞ്ജു ഓപ്പണര്‍ റോളിലും മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്. സഞ്ജുവിന്റെ സ്ഥിരത പ്രശ്‌നമാണെങ്കിലും പലപ്പോഴും അതിവേഗത്തില്‍ റണ്‍സുയര്‍ത്തി പെട്ടെന്ന് മത്സരഫലത്തെ മാറ്റിമറിക്കാന്‍ സഞ്ജുവിന് കഴിവുണ്ട്. ഇതിനോടകം ഇന്ത്യക്കായി കളിച്ചിട്ടുള്ള സഞ്ജു മധ്യനിരയിലാണ് കൂടുതല്‍ ബാറ്റ് ചെയ്തിട്ടുള്ളത്. മികച്ച പ്രകടനങ്ങള്‍ ഏകദിനത്തിലടക്കം കാഴ്ചവെക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. രോഹിത് വഴിമാറിയാല്‍ ഓപ്പണര്‍ റോളിലേക്ക് സഞ്ജു സാംസണ്‍ എത്താനുള്ള സാധ്യതയുണ്ട്.

sanju samson

ഇഷാന്‍ കിഷന്‍

ഇടം കൈയന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷന്‍ നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിടുന്ന താരമാണ് ഇഷാന്‍ കിഷന്‍. അതിവേഗം റണ്‍സുയര്‍ത്തുന്ന പോക്കറ്റ് ഡൈനാമോയെന്ന വിശേഷണമുള്ള താരമാണ് ഇഷാന്‍. ശുബ്മാന്‍ ഗില്ലുമായി അടുത്ത ബന്ധമുള്ള താരമാണ് ഇഷാന്‍. ഇരുവരുടേയും നല്ല സൗഹൃദം ഓപ്പണിങ് കൂട്ടുകെട്ടിലും ഗുണം ചെയ്യുന്നുണ്ട്. ഇതിനോടകം ഓപ്പണറായി ഇറങ്ങി ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയടക്കം നേടാന്‍ ഇഷാന്‍ കിഷന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ രോഹിത്തിന് പകരക്കാരനായി ഇഷാന്‍ എത്താനും സാധ്യതയുണ്ട്.

യശ്വസി ജയ്‌സ്വാള്‍

ശുബ്മാന്‍ ഗില്ലിനൊപ്പം യശ്വസി ജയ്‌സ്വാള്‍ ഓപ്പണറായി എത്താനാണ് കൂടുതല്‍ സാധ്യത. ഇതിനോടകം ടി20യിലും ടെസ്റ്റിലും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യാന്‍ ജയ്‌സ്വാളിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ജയ്‌സ്വാളിന് ഇതുവരെ ഏകദിന അരങ്ങേറ്റം സാധ്യമായിട്ടില്ല. ഇപ്പോഴത്തെ മിന്നും പ്രകടനം വിലയിരുത്തുമ്പോള്‍ ജയ്‌സ്വാളിന് ഏകദിനത്തിലേക്ക് വിളിയെത്താന്‍ വൈകില്ല. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ തിളങ്ങാന്‍ ജയ്‌സ്വാളിന് സാധിക്കും. ജയ്‌സ്വാള്‍ വന്നാല്‍ ഗില്ലിനൊപ്പം ഇടത്-വലത് ഓപ്പണിങ് കൂട്ടുകെട്ട് സാധ്യമാവുകയും ചെയ്യും.

റുതുരാജ് ഗെയ്ക്‌വാദ്

റുതുരാജ് ഗെയ്ക് വാദാണ് മറ്റൊരാള്‍. ഇന്ത്യ വേണ്ടവിധം ഉപയോഗിക്കാത്ത പ്രതിഭയാണ് റുതുരാജ് ഗെയ്ക് വാദ്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനാണ് റുതുരാജ് ഗെയ്ക് വാദ്. കടന്നാക്രമിച്ച് കളിക്കുന്ന താരമല്ല റുതുരാജ്. എന്നാല്‍ ഫോമിലേക്കെത്തിയാല്‍ വലിയ സ്‌കോര്‍ നേടാന്‍ കഴിവുണ്ട്. ലോങ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ പ്രാപ്തിയുള്ള താരമാണ് റുതുരാജ്. അതുകൊണ്ടുതന്നെ റുതുരാജിനെ ഏകദിനത്തില്‍ ഓപ്പണറായി കൊണ്ടുവരാന്‍ സാധിക്കുന്നതാണ്. രോഹിത്തിന് ശേഷം റുതുരാജിന് അവസരം ലഭിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Wednesday, December 4, 2024, 12:53 [IST]
Other articles published on Dec 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+