Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ സഞ്ജു ഉണ്ടാവുമോ? മത്സരിച്ച് 5 പേര്‍! ആര്‍ക്കൊക്കെ വിളിയെത്തും

മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനായുള്ള തയ്യാറെടുപ്പിലേക്ക് ഐസിസി കടന്നിരിക്കുകയാണ്. ഇത്തവണ പാകിസ്താനാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് വേദിയാകുന്നത്. എന്നാല്‍ ഇന്ത്യ പാകിസ്താനില്‍ കളിക്കില്ലെന്ന നിലപാടെടുത്തതോടെ ടൂര്‍ണമെന്റ് പ്രതിസന്ധിയിലായിരിക്കുകയാണ്. ഇന്ത്യയെ കൂട്ടാതെ ചാമ്പ്യന്‍സ് ട്രോഫി നടത്തുകയെന്നത് എളുപ്പമാവില്ല. അതുകൊണ്ടുതന്നെ ഇന്ത്യയെക്കൂടി ഉള്‍പ്പെടുത്തി ചാമ്പ്യന്‍സ് ട്രോഫി നടത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ഏറ്റവും ഒടുവിലായി ദക്ഷിണാഫ്രിക്കയിലേക്ക് ചാമ്പ്യന്‍സ് ട്രോഫി വേദിമാറ്റുമെന്നാണ് റിപ്പോര്‍ട്ടുള്ളത്. അങ്ങനെ വേദി മാറ്റിയാല്‍ ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പാകിസ്താന്‍ അറിയിച്ചിട്ടുമുണ്ട്. എന്തായാലും ഇന്ത്യയില്ലാതെ ചാമ്പ്യന്‍സ് ട്രോഫി നടക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് പറയാം. ഏകദിന ഫോര്‍മാറ്റില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീം എങ്ങനെയാവുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പര്‍ റോളിലുണ്ടാവുമോ?.

സഞ്ജു സാംസണിന്റെ സമീപകാല പ്രകടനങ്ങള്‍ മികച്ചതാണ്. എന്നാല്‍ ഏകദിനത്തില്‍ നിന്ന് നിലവില്‍ തഴയപ്പെട്ട് നില്‍ക്കുന്ന സഞ്ജുവിന് ശക്തമായ തിരിച്ചുവരവ് സാധ്യമാകുമോ?. എളുപ്പമാവില്ലെന്നുറപ്പാണ്. രണ്ട് പേരെ വിക്കറ്റ് കീപ്പര്‍ റോളില്‍ ഇന്ത്യ പരിഗണിക്കും. അഞ്ച് പേരാണ് ഈ റോളിലേക്കായി മത്സരിക്കുന്നത്. ഇവരുടെ സാധ്യതകള്‍ പരിശോധിക്കാം.

കൂടുതല്‍ മുന്‍തൂക്കം റിഷഭിന്

ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി കൂടുതല്‍ മുന്‍തൂക്കം റിഷഭ് പന്തിനാണെന്ന് പറയാം. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭാണ് നിലവിലെ ഏറ്റവും മികച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍. ഫിറ്റ്‌നസിലാണെങ്കില്‍ റിഷഭിന് തന്നെയാണ് ഇന്ത്യ മുന്‍തൂക്കം നല്‍കുക. ഒറ്റക്ക് മത്സരത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവനാണ് റിഷഭ് പന്ത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ പ്രധാന വിക്കറ്റ് കീപ്പറായി റിഷഭിനെയാവും ടീമില്‍ ഉള്‍പ്പെടുത്തുക.

ഏകദിന ശരാശരിയില്‍ സഞ്ജുവിന് താഴെയാണ് റിഷഭ്. എന്നാല്‍ ഇംപാക്ട് പ്ലയറെന്ന നിലയിലും എതിരാളികളുടെ പേടി സ്വപ്‌നമെന്ന നിലയിലും മധ്യനിരയിലെ വിശ്വസ്തനെന്ന നിലയിലും റിഷഭിന് കൂടുതല്‍ പിന്തുണ ലഭിക്കുമെന്നുറപ്പാണ്.

kl rahul

സഞ്ജു രണ്ടാം കീപ്പറോ?

സഞ്ജു സാംസണെ രണ്ടാം വിക്കറ്റ് കീപ്പര്‍ റോളില്‍ ഇന്ത്യക്ക് പരിഗണിക്കാവുന്നതാണ്. എന്നാല്‍ ഇതിനുള്ള സാധ്യത കുറവാണെന്ന് തന്നെ പറയാം. നിലവില്‍ സഞ്ജുവിനെ ഏകദിന ടീമില്‍ നിന്ന് മാറ്റിനിര്‍ത്തിയാണ് ഗൗതം ഗംഭീര്‍ പദ്ധതി മെനയുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യ ഇപ്പോള്‍ പെട്ടെന്ന് സഞ്ജുവിനെ തിരിച്ചുവിളിച്ചേക്കില്ല. മധ്യനിരയില്‍ സഞ്ജുവിനെ വിശ്വസിക്കാന്‍ ഗംഭീര്‍ തയ്യാറല്ല. ടോപ് ഓഡറില്‍ രോഹിത് ശര്‍മ തുടരുന്നതിനാല്‍ സഞ്ജുവിന് പ്രതീക്ഷ വേണ്ട. യശ്വസി ജയ്‌സ്വാള്‍ ഓപ്പണറായി ഉണ്ടായേക്കും. ഓപ്പണര്‍ റോളില്‍ ശുബ്മാന്‍ ഗില്ലുമുള്ളതിനാല്‍ സഞ്ജുവിന് വിളിയെത്താന്‍ സാധ്യത കുറവാണ്.

കെ എല്‍ രാഹുലിന് നിര്‍ണ്ണായക റോള്‍

മധ്യനിരയില്‍ കെ എല്‍ രാഹുല്‍ ടീമിലുണ്ടാവും. റിഷഭ് പ്രധാന കീപ്പറാവുമ്പോള്‍ ബാക്കപ്പ് റോളില്‍ രാഹുലിനെ ഗംഭീര്‍ പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. രാഹുല്‍ വിക്കറ്റിന് പിന്നില്‍ ഭേദപ്പെട്ട റെക്കോഡുള്ള താരമാണ്. കൂടാതെ മധ്യനിരയില്‍ വിശ്വസ്തനായ ബാറ്റ്‌സ്മാനാണ്. മോശം സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്ന താരമാണ് രാഹുല്‍. എന്നാല്‍ ഏകദിനത്തില്‍ രാഹുലിന് ഇപ്പോഴും നിര്‍ണ്ണായക റോളുണ്ട്. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ രാഹുലിന് സാധിക്കും.

ഇഷാന്‍ കിഷനും വിളി പ്രതീക്ഷിക്കുന്നു

ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായിട്ട് കുറച്ചു നാളുകളായെങ്കിലും ശക്തമായ തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന താരമാണ് ഇഷാന്‍ കിഷന്‍. ഇടം കൈയന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ സമീപകാലത്തെ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങളെല്ലാം വളരെ മികച്ചതാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ള ഇഷാന്‍ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇഷാനും സഞ്ജുവിനെ മറികടന്ന് ടീമിലെത്തിയേക്കും.

ദ്രുവ് ജുറേല്‍

യുവതാരം ദ്രുവ് ജുറേലും അവസരം പ്രതീക്ഷിക്കുന്നു. നിലവില്‍ ടെസ്റ്റ് ടീമില്‍ മാത്രമാണ് ജുറേലിന് അവസരമുള്ളത്. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്ന താരമാണ് ജുറേല്‍. അതുകൊണ്ടുതന്നെ ഇന്ത്യ ജുറേലിനെ ചാമ്പ്യന്‍സ് ട്രോഫിയിലേക്ക് പരിഗണിച്ചാലും അത്ഭുതമില്ല. ഗൗതം ഗംഭീര്‍ യുവതാരങ്ങളില്‍ വിശ്വാസം അര്‍പ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ജുറേലിന് സര്‍പ്രൈസ് വിളി ലഭിച്ചേക്കും.

Story first published: Wednesday, November 13, 2024, 10:37 [IST]
Other articles published on Nov 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+