Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: ഇവര്‍ക്ക് നിലനില്‍പ്പിന്റെ പോരാട്ടം, ഫ്ളോപ്പായാല്‍ ടീമിന് പുറത്താവും! ആരൊക്കെ?

മുംബൈ: ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള തയ്യാറെടുപ്പിലേക്ക് ഇന്ത്യന്‍ ടീം കടന്ന് കഴിഞ്ഞു. പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് വേദി ദുബായിയാണ്. ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യയുടെ പോരാട്ടം തുടങ്ങുന്നത്. രണ്ടാം മത്സരത്തിലാണ് ചിരവൈരികളായ പാകിസ്താനെതിരേ ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യ വലിയ സമ്മര്‍ദ്ദത്തോടെയാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് ഇറങ്ങാന്‍ പോകുന്നത്.

സമീപകാലത്തെ ഇന്ത്യയുടെ പ്രകടനങ്ങള്‍ മോശമായ സാഹചര്യത്തില്‍ ഇംഗ്ലണ്ട് പരമ്പരയാണ് വളരെ നിര്‍ണ്ണായകം. ഈ പരമ്പരയിലെ പ്രകടനത്തെ വിലയിരുത്തിയാവും ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീം തിരഞ്ഞെടുപ്പടക്കം ഉണ്ടാവുക. ഇന്ത്യന്‍ ടീമിലെ പല താരങ്ങള്‍ക്കും ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി നിര്‍ണ്ണായകമാണ്. ഫ്ളോപ്പായാല്‍ പല താരങ്ങളും ഇന്ത്യന്‍ ടീമിന് പുറത്താകാന്‍ സാധ്യതയുണ്ട്. ഇത്തരത്തില്‍ പണി കിട്ടാന്‍ സാധ്യതയുള്ള ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

രോഹിത് ശര്‍മ

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് ചാമ്പ്യന്‍സ് ട്രോഫി നിര്‍ണ്ണായകമാണ്. ഓസ്ട്രേലിയയില്‍ ഏഴിന് താഴെ ശരാശരിയില്‍ കളിച്ച രോഹിത്തിന് അഞ്ചാം ടെസ്റ്റില്‍ പ്ലേയിങ് 11ന് പുറത്തിരിക്കേണ്ടി വന്നു. വലിയ വിമര്‍ശനം കേള്‍ക്കേണ്ടി വന്ന രോഹിത്തിന് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. ഇതിന് ശേഷം ഇന്ത്യക്കായി ചാമ്പ്യന്‍സ് ട്രോഫിയില്‍ രോഹിത് കളിക്കും. ഹിറ്റ്മാന് കീഴിലാവും ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി കളിക്കുകയെന്നാണ് വിവരം. ഇതില്‍ രോഹിത് ഫ്ളോപ്പായാല്‍ വിരമിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാവും പിന്നീട് തിരിച്ചുവരവ് പ്രയാസമായിരിക്കും.

വിരാട് കോലി

ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസവും സൂപ്പര്‍ താരവുമാണ് വിരാട് കോലി. ഉയര്‍ന്ന ഫിറ്റ്നസ് നിലവാരമുള്ള കോലിയുടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ പ്രകടനങ്ങള്‍ നോക്കുമ്പോള്‍ നിരാശയാണ് ഫലം. സ്ഥിരതയോടെ കളിക്കാന്‍ കോലിക്ക് സാധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ കോലിയെ പുറത്താക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍ കോലിക്ക് ഇനിയും അവസരം നല്‍കണമെന്നാണ് ടീം മാനേജ്മെന്റ് പറയുന്നത്. അതുകൊണ്ടുതന്നെ ചാമ്പ്യന്‍സ് ട്രോഫിയിലും കോലി കളിച്ചേക്കും. എന്നാല്‍ ഇതിലും ഫ്ളോപ്പായാല്‍ കോലിക്ക് തിരിച്ചുവരവ് പ്രയാസമാവും.

gautam gambhir

ശുബ്മാന്‍ ഗില്‍

ഇന്ത്യയുടെ അടുത്ത സൂപ്പര്‍ താരമെന്ന് വിലയിരുത്തപ്പെടുന്ന താരമാണ് ശുബ്മാന്‍ ഗില്‍. ടി20യില്‍ സ്ഥിരം സ്ഥാനമില്ലാത്ത ഗില്ലിന്റെ ടെസ്റ്റിലെ മൂന്നാം നമ്പറിലെ കസേരക്കും ഇളക്കം തട്ടിയിരിക്കുകയാണ്. ഏകദിനത്തില്‍ ഓപ്പണര്‍ റോളാണ് ഗില്ലിനുള്ളത്. ചാമ്പ്യന്‍സ് ട്രോഫിയിലും ഓപ്പണറായി ഗില്‍ എത്തിയേക്കും. എന്നാല്‍ ഫ്ളോപ്പായാല്‍ താരത്തെ മാറ്റാന്‍ സാധ്യത കൂടുതലാണ്. റുതുരാജ് ഗെയ്ക് വാദ്, സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, യശ്വസി ജയ്സ്വാള്‍, സായ് സുദര്‍ശന്‍ തുടങ്ങി ഓപ്പണിങ്ങില്‍ അവസരം തേടുന്നവര്‍ നിരവധിയാണ്. ഈ സാഹചര്യത്തില്‍ ഫ്ളോപ്പായാല്‍ ഗില്ലിനെ ഇന്ത്യ മാറ്റിനിര്‍ത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

കുല്‍ദീപ് യാദവ്

ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നറാണ് കുല്‍ദീപ് യാദവ്. സമീപകാലത്തായി ടീമിന് പുറത്തുള്ള കുല്‍ദീപിനെ ചാമ്പ്യന്‍സ് ട്രോഫി ടീമിലേക്ക് ഇന്ത്യ വിളിക്കുമെന്നാണ് വിവരം. കൈക്കുഴ സ്പിന്നുകൊണ്ട് ശോഭിക്കുന്ന കുല്‍ദീപിന് ഇത് ലാസ്റ്റ് ചാന്‍സാവും. മറ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് പുറത്തായ കുല്‍ദീപിന് ചാമ്പ്യന്‍സ് ട്രോഫിയില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താന്‍ സാധിക്കാതെ വന്നാല്‍ ടീമില്‍ നിന്ന് പുറത്താവാനുള്ള സാധ്യത കൂടുതലാണെന്ന് പറയാം.

ഗൗതം ഗംഭീര്‍

ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്ക് ഗൗതം ഗംഭീര്‍ എത്തിയ ശേഷം ടി20 ഒഴികെ മറ്റ് ഫോര്‍മാറ്റുകളില്‍ നിരാശപ്പെടുത്തുകയാണ്. നാട്ടില്‍ ന്യൂസീലന്‍ഡിനോട് ടെസ്റ്റില്‍ വൈറ്റ് വാഷ് നേരിട്ടതും ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി നഷ്ടപ്പെട്ടതും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സീറ്റ് നഷ്ടമായതുമെല്ലാം ഗംഭീറിന്റെ സീറ്റിന് ഇളക്കം സൃഷ്ടിച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ നിലവാരത്തിനൊത്ത് തിളങ്ങാതെ വന്നാല്‍ ഗംഭീറിനെ ഇന്ത്യ പുറത്താക്കുമെന്നുറപ്പാണ്.

Story first published: Saturday, January 11, 2025, 20:30 [IST]
Other articles published on Jan 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+