Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: 2017ല്‍ അരങ്ങേറിയിട്ടില്ല, ഇത്തവണ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍; ഇന്ത്യക്കാരിതാ

മുംബൈ: ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലേക്ക് ടീമുകള്‍ കടന്നിരിക്കുകയാണ്. ഇന്ത്യയും ഇംഗ്ലണ്ടും പാകിസ്താനും ന്യൂസീലന്‍ഡുമെല്ലാം ഇത്തവണ ശക്തമായ താരനിരയോടെയാണ് കളിക്കാനെത്തുന്നത്. അതുകൊണ്ടുതന്നെ കിരീടം ആര് നേടുമെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. പാകിസ്താനില്‍ ഇന്ത്യ കളിക്കാന്‍ തയ്യാറാവാത്തതിനാല്‍ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലാണ് നടക്കുന്നത്. ഇത്തവണ ടീം കരുത്തില്‍ ഇന്ത്യ അതി ശക്തരാണ്.

രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ ശുബ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരെല്ലാമുണ്ട്. ഇന്ത്യക്ക് ഇത്തവണ മുന്‍തൂക്കം നല്‍കുന്ന കാര്യങ്ങളിലൊന്ന് ഓള്‍റൗണ്ടര്‍മാരുടെ മികവാണ്. അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഹര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെല്ലാം ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവരാണ്. അവസാനമായി ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലെത്തിയത് 2017ലാണ്.

അന്ന് ഇന്ത്യ ഫൈനലില്‍ പാകിസ്താനോട് തോല്‍ക്കുകയായിരുന്നു. 2017ലെ ചാമ്പ്യന്‍സ് ട്രോഫി നടക്കുന്ന സമയത്ത് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്താന്‍ സാധിക്കാത്ത ചില താരങ്ങള്‍ ഇത്തവണ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീമിലുണ്ട്. അത് ആരൊക്കെയാണെന്ന് നോക്കാം.

ശുബ്മാന്‍ ഗില്‍

ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് ശുബ്മാന്‍ ഗില്‍. ഓപ്പണര്‍ റോളില്‍ ഇന്ത്യക്കായി കളിക്കുന്ന ഗില്‍ 2019ലാണ് ഇന്ത്യക്കായി ഏകദിനത്തില്‍ അരങ്ങേറ്റം നടത്തുന്നത്. ന്യൂസീലന്‍ഡിനെതിരേയായിരുന്നു ഇത്. ഇപ്പോഴിതാ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീമിന്റെ വൈസ് ക്യാപ്റ്റനാണ് ഗില്‍. 50 ഏകദിനങ്ങള്‍ കളിച്ച് 2587 റണ്‍സാണ് അദ്ദേഹം നേടിയത്. 60ന് മുകളില്‍ ശരാശരിയുള്ള ഗില്‍ ഏഴ് സെഞ്ച്വറിയും ഇതിനോടകം നേടിയിട്ടുണ്ട്. ഇത്തവണ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ഏറ്റവും പ്രതീക്ഷവെക്കുന്ന താരമാണ് ഗില്ലെന്ന് പറയാം.

shreyas iyer

റിഷഭ് പന്ത്

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി റിഷഭ് പന്താണ് ടീമില്‍ ഇടം നേടിയിരിക്കുന്നത്. കെ എല്‍ രാഹുലിനൊപ്പം ബാക്കപ്പ് റോളിലാണ് റിഷഭ് എത്തുന്നത്. ഇന്ത്യയുടെ പ്ലേയിങ് 11ല്‍ റിഷഭിന് ഇടം ലഭിക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ ഇന്ത്യന്‍ ടീമിന്റെ എക്‌സ് ഫാക്ടര്‍ താരമായി റിഷഭുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. റിഷഭും 2017ന് ശേഷമാണ് ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം നടത്തുന്നത്. 2018ല്‍ വിന്‍ഡീസിനെതിരേയാണ് റിഷഭിന്റെ ഏകദിന അരങ്ങേറ്റം. ഏകദിനത്തില്‍ ഭേദപ്പെട്ട റെക്കോഡാണ് റിഷഭിനുള്ളത്.

ശ്രേയസ് അയ്യര്‍

നാലാം നമ്പറിലെ ഇന്ത്യയുടെ വിശ്വസ്തനായ താരമാണ് ശ്രേയസ് അയ്യര്‍. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ ശ്രേയസിന് ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ നിര്‍ണ്ണായക റോളാണുള്ളത്. 2017ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷമാണ് ശ്രേയസ് ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം നടത്തുന്നത്. 30കാരനായ താരത്തിന്റെ ഏകദിനത്തിലെ റെക്കോഡുകള്‍ വളരെ മികച്ചതാണ്.

വാഷിങ്ടണ്‍ സുന്ദര്‍

സ്പിന്‍ ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദറിന്റെ ഏകദിന അരങ്ങേറ്റവും അവസാന ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷമാണ്. ഇത്തവണ അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരോടൊപ്പം സ്പിന്‍ ഓള്‍റൗണ്ടറായി വാഷിങ്ടണ്‍ സുന്ദറുമുണ്ട്. 23 ഏകദിനം കളിച്ച സുന്ദര്‍ മാച്ച് വിന്നറായ ഓള്‍റൗണ്ടര്‍മാരിലൊരാളാണ്. ഒരു അര്‍ധ സെഞ്ച്വറിയും സുന്ദര്‍ നേടിയിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ സുന്ദറിനെ പ്ലേയിങ് 11 ഉള്‍പ്പെടുത്താന്‍ സാധ്യത കുറവാണ്.

കുല്‍ദീപ് യാദവ്

ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവും അവസാന ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷമാണ് ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം നടത്തുന്നത്. നിലവില്‍ ഇന്ത്യയുടെ വിശ്വസ്തനായ സ്പിന്നറാണ് കുല്‍ദീപ്. വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലും കുല്‍ദീപിന് ടീമില്‍ നിര്‍ണ്ണായക സ്ഥാനമാണുള്ളത്. ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ താരമായി കുല്‍ദീപിനെ വിശേഷിപ്പിക്കാം.

Story first published: Friday, February 14, 2025, 19:51 [IST]
Other articles published on Feb 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+