For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy: ഇന്ത്യന്‍ ടീമില്‍ ആരൊക്കെ? ഇവര്‍ സര്‍പ്രൈസായി എത്തിയേക്കും; അറിയാം

മുംബൈ: ചാമ്പ്യന്‍സ് ട്രോഫിയുടെ ഔദ്യോഗിക ഷെഡ്യൂളും വേദികളും തീരുമാനമായതിനാല്‍ ടീമുകള്‍ പടയൊരുക്കത്തിലേക്ക് കടന്നിരിക്കുകയാണ്. പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ദുബായിയാണ് വേദി. പാകിസ്താനില്‍ ഇന്ത്യ കളിക്കില്ലെന്ന നിലപാടെടുത്തതോടെയാണ് ഇത്തരത്തില്‍ വേദി മാറ്റിയത്. സമീപകാലത്തെ മോശം പ്രകടനങ്ങളുടെ ക്ഷീണം മറക്കാന്‍ ഇന്ത്യക്ക് ചാമ്പ്യന്‍സ് ട്രോഫി നേടേണ്ടതായുണ്ട്.

ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളും മോശം ഫോമിലാണെന്നതാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നത്. ലഭിക്കുന്ന വിവരം അനുസരിച്ച് രോഹിത് ശര്‍മ തന്നെയാവും ഇന്ത്യയെ ചാമ്പ്യന്‍സ് ട്രോഫിയില്‍ നയിക്കുക. വിരാട് കോലിയും ടീമിലുണ്ടാവും. മോശം ഫോമിലുള്ള താരങ്ങളെ വീണ്ടും വിശ്വസിച്ച് ഇന്ത്യ മുന്നോട്ട് പോകാനാണ് സാധ്യത. എന്നാല്‍ ചില താരങ്ങള്‍ സര്‍പ്രൈസായി ടീമിലേക്ക് എത്തിയേക്കും. ഇത്തരത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്താന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

നിതീഷ് കുമാര്‍ റെഡ്ഡി

ഏറെ നാളത്തെ അന്വേഷണത്തിന് ശേഷം ഇന്ത്യക്ക് ലഭിച്ചിരിക്കുന്ന പേസ് ഓള്‍റൗണ്ടറാണ് നിതീഷ് കുമാര്‍ റെഡ്ഡി. ഹാര്‍ദിക് പാണ്ഡ്യയെ അമിതമായി ആശ്രയിക്കുന്ന ഇന്ത്യക്ക് വലിയ ആശ്വാസമാകുന്ന താരമാണ് നിതീഷ് കുമാര്‍ റെഡ്ഡി. ഇതിനോടകം ഇന്ത്യക്കായി ഓസ്ട്രേലിയന്‍ ടെസ്റ്റ് പര്യടനം കളിക്കാനും സെഞ്ച്വറി നേടാനും നിതീഷിന് സാധിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലൂടെ അര്‍ധ സെഞ്ച്വറിയും നേടി താരം കൈയടി നേടിയെടുത്തു.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കുമെന്നാണ് വിവരം. ഏറെ നാളുകളായി ടി20യില്‍ മാത്രമാണ് ഹാര്‍ദിക് കളിക്കുന്നത്. 10 ഓവര്‍ പന്തെറിയാന്‍ താരത്തിന് സാധിക്കുമോയെന്ന കാര്യത്തിലും ആശങ്കകളുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യ നിതീഷ് കുമാറിന് ടീമിലേക്ക് സര്‍പ്രൈസായി വിളി നല്‍കാനുള്ള സാധ്യതകള്‍ തള്ളിക്കളായാനാവില്ല.

harshit rana

വരുണ്‍ ചക്രവര്‍ത്തി

ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് നടക്കുന്നത്. ഇവിടുത്തെ പിച്ചില്‍ സ്പിന്നുകൊണ്ട് മികവ് കാട്ടാന്‍ കെല്‍പ്പുള്ളവനാണ് വരുണ്‍ ചക്രവര്‍ത്തി. ഐപിഎല്‍ യുഎഇയില്‍ നടന്നപ്പോള്‍ മികച്ച ബൗളിങ് പ്രകടനം നടത്താന്‍ വരുണിനായിരുന്നു. നിലവില്‍ ടി20യില്‍ മാത്രമാണ് വരുണിനെ ഇന്ത്യ ഉപയോഗിക്കുന്നത്. ബാറ്റുകൊണ്ട് കാര്യമായ പ്രകടനം നടത്താന്‍ വരുണിന് കഴിവില്ല. എന്നാല്‍ ദുബായിലെ പിച്ചില്‍ പന്തുകൊണ്ട് മിന്നിക്കാന്‍ വരുണിന് കഴിവുണ്ട്. വാഷിങ്ടണ്‍ സുന്ദറിനെ തഴഞ്ഞ് ഇന്ത്യ വരുണ്‍ ചക്രവര്‍ത്തിക്ക് സര്‍പ്രൈസായി ടീമിലേക്ക് വിളി നല്‍കാന്‍ സാധ്യതയുണ്ട്.

ഹര്‍ഷിത് റാണ

ഇന്ത്യയുടെ പേസ് നിരയിലേക്ക് മുഹമ്മദ് ഷമി എത്തുമെന്നാണ് വിവരം. പരിക്കിന്റെ ഇടവേളക്ക് ശേഷം ശക്തമായ തിരിച്ചുവരവാണ് ഷമി നടത്താന്‍ പോകുന്നത്. എന്നാല്‍ ഇന്ത്യ യുവ പേസര്‍മാരെക്കൂടെ പരമ്പരക്ക് പരിഗണിച്ചേക്കും. ഹര്‍ഷിത് റാണയെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഗൗതം ഗംഭീറിന്റെ പ്രിയപ്പെട്ടവനാണ് ഹര്‍ഷിത്. ഇതിനോടകം ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയ ഹര്‍ഷിതിനെ കൂടുതല്‍ പിന്തുണച്ച് പരിമിത ഓവറിലേക്കും വളര്‍ത്താന്‍ ഇന്ത്യ തയ്യാറായേക്കും. മുഹമ്മദ് സിറാജിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമായത് ഹര്‍ഷിതിന് വിളി നല്‍കാനുള്ള സാധ്യത ഉയര്‍ത്തുന്നു.

അര്‍ഷ്ദീപ് സിങ്

ഇന്ത്യന്‍ ടീമിനെ ഏറെ നാളുകളായി പിന്നോട്ടടിക്കുന്നത് ഇടം കൈയന്‍ പേസറുടെ അഭാവമാണ്. ഇത് പരിഹരിക്കാന്‍ ഇന്ത്യ അര്‍ഷ്ദീപ് സിങ്ങിന് ടീമിലേക്ക് വിളി നല്‍കിയേക്കും. ന്യൂബോളില്‍ തിളങ്ങുന്ന അര്‍ഷ്ദീപ് ടി20യില്‍ ഇന്ത്യക്കായി സ്ഥിരതയോടെ മിന്നിക്കുന്നു. ഇത് പരിഗണിച്ച് അര്‍ഷ്ദീപിനെ ഇന്ത്യ സര്‍പ്രൈസായി ചാമ്പ്യന്‍സ് ട്രോഫിയിലേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ട്. മികവ് കാട്ടാന്‍ ശേഷിയുള്ള ഇടം കൈയന്‍ പേസറാണ് അര്‍ഷ്ദീപെന്ന് നിസംശയം പറയാം.

Story first published: Saturday, January 11, 2025, 19:01 [IST]
Other articles published on Jan 11, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+