ചാമ്പ്യന്‍സ് ട്രോഫി: സഞ്ജു ഇല്ലാത്തത് നിരാശ, പാകിസ്താനെ തകര്‍ക്കണം; മലയാളി ഫാന്‍സ് തയ്യാര്‍
ദുബായ്: ഇടവേളക്ക് ശേഷം വീണ്ടുമൊരു ഇന്ത്യ-പാകിസ്താന്‍ പോരാട്ടം വരികയാണ്. ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-പാകിസ്താന്‍ പോരാട്ടം നാളെയാണ് നടക്കുക. ദുബായിലാണ് ചിരവൈരി പോരാട്ടം നടക്കുക. ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തിന് ദുബായ് വേദിയാകുമ്പോള്‍ ഏറ്റവും ആവേശം മലയാളി ആരാധകര്‍ക്കാവുമെന്ന് നിസംശയം പറയാം. ദുബായിലെ മലയാളി ആരാധകര്‍ മത്സരത്തിനായുള്ള കാത്തിരിപ്പിലാണ്. നേരത്തെ തന്നെ ഇന്ത്യ-പാക് മത്സരത്തിനുള്ള ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നിട്ടുണ്ട്.
ചാമ്പ്യന്‍സ് ട്രോഫിയിലെ ഇതുവരെയുള്ള മത്സരങ്ങള്‍ക്കെല്ലാം കാണികളുടെ പങ്കാളിത്തം അല്‍പ്പം കുറവായിരുന്നു. എന്നാല്‍ ഇന്ത്യ-പാക് മത്സരത്തിന് നിറഞ്ഞ കാണികള്‍ ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്. ദുബായില്‍ മത്സരം കാണാന്‍ നിരവധി മലയാളി ആരാധകര്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കേരളത്തിന്റെ മലയാളി പട പാകിസ്താനെ ഇന്ത്യ തോല്‍പ്പിക്കുമെന്ന പ്രതീക്ഷയോടെയാണ് മത്സരം കാണാന്‍ എത്തുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ മലയാളി ആരാധകര്‍ മത്സരത്തിന്റെ ആവേശം പങ്കുവെക്കുന്നുണ്ട്.
സഞ്ജു ഇല്ലാത്തതില്‍ നിരാശ
ഇന്ത്യ-പാക് പോരാട്ടത്തിന് ഗ്യാലറയില്‍ ആവേശം നിറക്കാന്‍ മലയാളി ആരാധകരെത്തുമെങ്കിലും ഇവരെ നിരാശപ്പെടുത്തുന്നത് സഞ്ജു സാംസണിന്റെ അഭാവമാണ്. സഞ്ജു സാംസണ്‍ കൂടി ടീമിലുണ്ടായിരുന്നെങ്കില്‍ മത്സരം കൂടുതല്‍ ആവേശകരമാകുമെന്നാണ് ആരാധകര്‍ പറയുന്നത്. സഞ്ജുവിന്റെ അഭാവം ദുബായിലുണ്ടെങ്കിലും ഇന്ത്യ പാകിസ്താനെ തോല്‍പ്പിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് മലയാളി ആരാധകര്‍. മികച്ചൊരു മത്സരം കാണാമെന്നും ഇന്ത്യ പാകിസ്താനോട് കണക്കുതീര്‍ക്കണമെന്നുമെല്ലാമാണ് ആരാധകര്‍ പ്രതികരിക്കുന്നത്.
സഞ്ജുവിന്റെ അഭാവത്തില്‍ കൂടുതല്‍ മലയാളി ആരാധകരും വിരാട് കോലിക്കും രോഹിത് ശര്‍മക്കുമാണ് പിന്തുണ പ്രഖ്യാപിക്കുന്നത്. കോലിയുടേയും രോഹിത്തിന്റേയും പ്ലക്കാര്‍ഡുകളും കട്ടൗട്ടുകളും ഗ്യാലറയില്‍ നിറക്കാനാണ് ആരാധകര്‍ തയ്യാറെടുക്കുന്നത്. മോശം ഫോമിലുള്ള കോലിയുടെ സെഞ്ച്വറി പ്രകടനം കാണാനാവുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ബംഗ്ലാദേശിനെതിരേ കോലി ഭേദപ്പെട്ട് തുടങ്ങിയെങ്കിലും വലിയ സ്‌കോര്‍ നേടാനായില്ല.

രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. രോഹിത് ശര്‍മയുടെ വമ്പന്‍ പ്രകടനവും സിക്‌സര്‍ മഴയും ദുബായില്‍ ഉണ്ടാവട്ടേയെന്നാണ് മലയാളി ആരാധകര്‍ ആശംസിക്കുന്നത്.
ഷഹീനെയും റഊഫിനേയും ഇന്ത്യ തല്ലിപ്പറത്തണം
ഇന്ത്യയുടെ മിക്ക ആരാധകരും കാത്തിരിക്കുന്നത് പാകിസ്താന്റെ പേസ് നിരയെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ തല്ലിത്തകര്‍ക്കുന്നത് കാണാനാണ്. ഷഹീന്‍ ഷാ അഫ്രീദിയാണ് പാകിസ്താന്റെ തുറുപ്പുചീട്ട്. ന്യൂബോളില്‍ ഷഹീന്റെ പ്രകടനം വളരെ പ്രധാനപ്പെട്ടതാണ്. മത്സരഫലത്തെ നിര്‍ണ്ണയിക്കുന്നതില്‍ ഷഹീന്റെ പ്രകടനം നിര്‍ണ്ണായകമാവുമെന്നതില്‍ തര്‍ക്കമില്ല. ഇതിന് മുമ്പ് ഇന്ത്യക്കെതിരേ കളിച്ചപ്പോഴെല്ലാം മികച്ച പ്രകടനം തന്നെ ഷഹീന്‍ നടത്തുകയും വലിയ വെല്ലുവിളി സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഷഹീനെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ തല്ലിത്തകര്‍ക്കണമെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും പവര്‍പ്ലേയില്‍ ഷഹീനെ അടിച്ചുതകര്‍ക്കണമെന്നാണ് മലയാളി ആരാധകര്‍ ആഗ്രഹിക്കുന്നത്. ഹാരിസ് റഊഫ് ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിക്കുമെന്ന് വെല്ലുവിളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ ഷഹീറിനേയും റഊഫിനേയും അടിച്ചു തകര്‍ക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
ദുബായില്‍ ഇന്ത്യക്ക് എളുപ്പമല്ല
ദുബായിലെ സാഹചര്യത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ചിരുന്നു. പാകിസ്താനോട് ഇന്ത്യ ഈ ആത്മവിശ്വാസത്തോടെയാണ് ഇറങ്ങുന്നത്. എന്നാല്‍ ദുബായ് പാകിസ്താന്റെ ഹോം ഗ്രൗണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇവിടുത്തെ സാഹചര്യം ഇന്ത്യയെക്കാള്‍ നന്നായി പാകിസ്താന് അറിയാം. ഇന്ത്യക്ക് പാകിസ്താനെ തോല്‍പ്പിക്കുകയെന്നത് പ്രയാസമാണ്. ദുബായില്‍ രണ്ട് തവണ ഇന്ത്യയെ പാകിസ്താന്‍ നാണംകെടുത്തിയിട്ടുണ്ട്. ഇതും പാകിസ്താന് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. എന്തായാലും ഇന്ത്യക്ക് ജയം എളുപ്പമാവില്ലെന്ന് ഉറപ്പാണ്. മികച്ചൊരു പോരാട്ടം തന്നെ ആരാധകര്‍ക്ക് പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications