Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: ഇന്ത്യന്‍ ടീം കിടുവോ? രണ്ട് പ്രധാന ദൗര്‍ബല്യങ്ങള്‍! കപ്പ് നേടുക കടുപ്പം

മുംബൈ: കാത്തിരിപ്പിനൊടുവില്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മ ക്യാപ്റ്റനും ശുബ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനുമായ ടീമില്‍ ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇടവേളക്ക് ശേഷം ശ്രേയസ് അയ്യര്‍ ഏകദിന ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. യശ്വസി ജയ്‌സ്വാളിനെ ഇന്ത്യ ആദ്യമായി ഏകദിന ടീമില്‍ ഉള്‍പ്പെടുത്തി. പരിക്കിനെത്തുടര്‍ന്ന് 14 മാസത്തോളം പുറത്തായിരുന്ന മുഹമ്മദ് ഷമിക്കും തിരിച്ചുവരവിന് നടത്താനായിട്ടുണ്ട്.

ഇടം കൈയന്‍ പേസറായ അര്‍ഷ്ദീപ് സിങ്ങിന് ഇന്ത്യ ടീമിലേക്ക് വിളി നല്‍കിയപ്പോള്‍ മുഹമ്മദ് സിറാജിന് ടീമില്‍ ഇടം നേടാനായില്ല. ഇന്ത്യക്ക് ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി അഭിമാന പ്രശ്‌നമാണ്. പാകിസ്താനില്‍ കളിക്കില്ലെന്ന ഉറച്ച നിലപാടെടുത്ത ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് മാത്രം ദുബായിയാണ് വേദിയാവുന്നത്. ഇത്തവണ എന്ത് വിലകൊടുത്തും കപ്പിലേക്കെത്താനാവും പാകിസ്താന്‍ ശ്രമിക്കുക. ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ന്യൂസീലന്‍ഡുമെല്ലാം കരുത്തുകാട്ടി അവിടെയുണ്ട്.

അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. എന്തായാലും ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കായി പ്രഖ്യാപിച്ച ടീമിന്റെ കരുത്തും ദൗര്‍ബല്യവും പരിശോധിക്കാം.

ശക്തമായ ബാറ്റിങ് നിര

കണക്കുകള്‍ പ്രകാരം നോക്കുമ്പോള്‍ ഇന്ത്യയുടെ ബാറ്റിങ് നിര ആരേയും മോഹിപ്പിക്കുന്നതാണ്. രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിങ്ങനെ നീളുന്ന തകര്‍പ്പന്‍ ബാറ്റിങ് നിരയാണ് ഇന്ത്യയുടേത്. ഇത്തവണത്തെ ഇന്ത്യയുടെ ബാറ്റിങ് നിര ഫോമിലാണെങ്കില്‍ എല്ലാ എതിരാളികളും ഭയക്കുക തന്നെ ചെയ്യും. ഏഴാം നമ്പര്‍വരെ നല്ല ബാറ്റ്‌സ്മാന്‍മാരെ കളത്തിലിറക്കാന്‍ ഇന്ത്യക്കാവും.

ബാക്കപ്പായി ഇന്ത്യക്കൊപ്പമുള്ളതും മികച്ച താരങ്ങളാണ്. യശ്വസി ജയ്‌സ്വാളും റിഷഭ് പന്തുമെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ശേഷിയുള്ളവരാണ്. അനുഭവസമ്പന്നരായ താരങ്ങളാണ് ഇത്തവണത്തെ ഇന്ത്യന്‍ ടീമിന്റെ പ്രധാന സവിശേഷത. ദുബായിലെ പിച്ചില്‍ ഐപിഎല്‍ കളിച്ചുള്ള അനുഭവസമ്പത്തും ഇവര്‍ക്കുണ്ട്. ഇതെല്ലാം ഇന്ത്യക്ക് ഗുണകരമായി മാറുന്ന കാര്യങ്ങളാണ്. ഇന്ത്യയുടെ ബാറ്റിങ് കരുത്താണ് ടീമിന്റെ പ്രധാന ശക്തി.

washingtone sundar

പരിക്കിന്റെ പിടിയിലുള്ള പേസ് നിര

ഇന്ത്യയുടെ പ്രധാന പ്രശ്‌നം പരിക്കാണെന്ന് പറയാം. ഇന്ത്യ പേസ് നിരയിലേക്ക് ജസ്പ്രീത് ബുംറയെ പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ ബുംറ കളിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പ് പറയാന്‍ സാധിക്കില്ല. നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലാണ് ബുംറയുള്ളത്. 14 മാസത്തിന് ശേഷം തിരിച്ചുവരുന്ന മുഹമ്മദ് ഷമിയെ വിശ്വസിക്കാന്‍ സാധിക്കില്ല. ഷമിയുടെ ശരീര ഭാരം ഇപ്പോള്‍ അല്‍പ്പം ഉയര്‍ന്നിട്ടാണ്. ഇത് താരത്തിന്റെ പ്രകടനത്തെ ബാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

അര്‍ഷ്ദീപ് സിങ് ടി20യില്‍ ഗംഭീര ബൗളറാണ്. എന്നാല്‍ ഏകദിനത്തില്‍ എത്രത്തോളം ഫലം ചെയ്യുമെന്നതാണ് ചോദ്യം. ബുംറക്ക് കളിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായാല്‍ ഇന്ത്യക്ക് എട്ടിന്റെ പണികിട്ടും. ഇന്ത്യയുടെ പേസ് നിരയില്‍ നിന്ന് മുഹമ്മദ് സിറാജിനെ തഴഞ്ഞത് മണ്ടന്‍ തീരുമാനമാണെന്ന് തന്നെ പറയാം. എന്തായാലും ഇന്ത്യയുടെ പേസ് ബൗളിങ് നിരയില്‍ ദൗര്‍ബല്യങ്ങളുണ്ടെന്ന കാര്യം വ്യക്തം.

മൂന്ന് സ്പിന്‍ ഓള്‍റൗണ്ടര്‍മാര്‍ എന്തിന്?

ഇന്ത്യ മൂന്ന് സ്പിന്‍ ഓള്‍റൗണ്ടര്‍മാരെയാണ് ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്. അക്ഷര്‍ പട്ടേലും രവീന്ദ്ര ജഡേജയും വാഷിങ്ടണ്‍ സുന്ദറും ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഇടം നേടി. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവും ടീമിലുണ്ട്. ദുബായിലെ പിച്ചില്‍ കൈക്കുഴ സ്പിന്നര്‍മാര്‍ക്കാവും കൂടുതല്‍ തിളങ്ങാനാവുക. ഒരേ ബൗളിങ് ശൈലിയുള്ള അക്ഷറിനേയും ജഡേജയേയും സുന്ദറിനേയും ഇന്ത്യ ടീമിലേക്ക് പരിഗണിച്ചത് മണ്ടത്തരമാണെന്ന് തന്നെ പറയാം. നിതീഷ് കുമാര്‍ റെഡ്ഡിയെ ടീമിലെടുത്ത് വാഷിങ്ടണ്‍ സുന്ദറിനെ റിസര്‍വ് താരമാക്കുന്നതായിരുന്നു നല്ലത്.

ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്.

Story first published: Sunday, January 19, 2025, 6:57 [IST]
Other articles published on Jan 19, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+