Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: ചാമ്പ്യന്‍സ് ട്രോഫി വരുന്നു, ഇന്ത്യ ശക്തരല്ല! 3 പ്രശ്‌നം വേട്ടയാടുന്നു

മുംബൈ: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് വരാന്‍ പോവുകയാണ്. വീണ്ടുമൊരു ഐസിസി ടൂര്‍ണമെന്റ് വരുമ്പോള്‍ കപ്പ് ആരാവും ഉയര്‍ത്തുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീം ശക്തമാണ്. മികച്ച താരനിരയെ അണിനിരത്തിയുള്ള ടീമിനെ സൃഷ്ടിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തവണ എല്ലാ ടീമും ശക്തമായതിനാല്‍ കപ്പിലേക്കെത്തുക ആര്‍ക്കും എളുപ്പമാവില്ല. പാകിസ്താനും ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ന്യൂസീലന്‍ഡുമെല്ലാം മികച്ച നിരയോടെയാണ് എത്തുന്നത്.

അതുകൊണ്ടുതന്നെ ഇത്തവണ കപ്പിലേക്കെത്താന്‍ ഇന്ത്യക്ക് നന്നായി പ്രയാസപ്പെടേണ്ടി വരും. ഇത്തവണ പാകിസ്താനാണ് ചാമ്പ്യന്‍സ് ട്രോഫിക്ക് ആതിഥേയരാവുന്നത്. ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലാണ് നടക്കുന്നത്. നിലവില്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ട് ടി20 പരമ്പര കളിക്കുകയാണ്. ഇതിന് ശേഷം ഏകദിന പരമ്പരയും നടക്കുന്നുണ്ട്. ഇതിന് ശേഷമാണ് ചാമ്പ്യന്‍സ് ട്രോഫി നടക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണ്.

എന്നാല്‍ ഇന്ത്യക്ക് മുന്നില്‍ ചില പ്രശ്‌നങ്ങളുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യക്ക് വലിയ തലവേദനയായി മാറുന്ന മൂന്ന് പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

പ്രധാന പ്രശ്‌നം ഫിറ്റ്‌നസ്

ഇന്ത്യയുടെ ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി ടീമിനെ ബാധിച്ചിരിക്കുന്ന പ്രധാന പ്രശ്‌നം ഫിറ്റ്‌നസാണ്. ഇന്ത്യ വലിയ പ്രതീക്ഷയോടെ കാണുന്ന പല താരങ്ങളും പൂര്‍ണ്ണ ഫിറ്റാണെന്ന് പറയാനാവില്ല. ജസ്പ്രീത് ബുംറ വേഗത്തില്‍ സുഖം പ്രാപിക്കുന്നുണ്ടെങ്കിലും പരിക്കിന്റെ പ്രയാസം നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയണം. ബുംറ ഫോം ഔട്ടിലാണെങ്കില്‍ ഇന്ത്യയുടെ ആകെ പ്രകടനത്തെ അത് പ്രതികൂലമായി ബാധിക്കും.

gautam gambhir rohit sharma

മറ്റൊരു ഇന്ത്യന്‍ പേസറായ മുഹമ്മദ് ഷമിയുടെ കാര്യത്തിലും അവ്യക്തത തുടരുകയാണ്. ഷമിയെ ഇന്ത്യ ഇംഗ്ലണ്ട് ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആദ്യ രണ്ട് മത്സരവും കളിപ്പിച്ചിട്ടില്ല. ഷമിയുടെ ഫിറ്റ്‌നസ് സംബന്ധിച്ച് ആശങ്കകള്‍ തുടരുകയാണ്. ഷമിയുടെ പ്രകടനത്തേയും പരിക്ക് ബാധിച്ചാല്‍ ഇന്ത്യയുടെ പേസ് നിര ദുര്‍ബലമാവും. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനും ഫിറ്റ്‌നസ് പ്രശ്‌നമുണ്ട്. ഇതും ഇന്ത്യയെ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

സൂപ്പര്‍ താരങ്ങള്‍ മോശം ഫോമില്‍ തുടരുന്നു

ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെട്ട പല സൂപ്പര്‍ താരങ്ങളും മോശം ഫോമിലൂടെയാണ് കടന്ന് പോകുന്നത്. രോഹിത് ശര്‍മയാണ് ഇന്ത്യയുടെ നായകന്‍. സമീപകാലത്ത് കളിച്ച മത്സരങ്ങളിലെല്ലാം അദ്ദേഹം നിരാശപ്പെടുത്തുകയാണ്. ഓസീസ് പര്യടനത്തില്‍ ദുരന്തമായ രോഹിത് രഞ്ജി ട്രോഫിയിലും ഫ്‌ളോപ്പായി മാറി. 3, 28 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോറുകള്‍. വിരാട് കോലിയും നിരാശപ്പെടുത്തുന്നു. ഓഫ് സൈഡ് കെണിയില്‍ രോഹിത് തുടര്‍ച്ചയായി വീഴുകയാണ്.

റിഷഭ് പന്ത് രഞ്ജി ട്രോഫിയില്‍ ഒരു റണ്‍സാണ് നേടിയത്. കെ എല്‍ രാഹുലിന്റെ പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയണം. ഇന്ത്യയുടെ ബാറ്റിങ് നിരയിലെ പ്രധാനികളെല്ലാം നിരാശപ്പെടുത്തുന്ന ഫോമിലായതിനാല്‍ കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. ഇന്ത്യയുടെ സീനിയര്‍ താരങ്ങള്‍ അവസരത്തിനൊത്ത് ഉയരാതെ ചാമ്പ്യന്‍സ് ട്രോഫി നേടാന്‍ ഇന്ത്യക്ക് പ്രയാസമായിരിക്കും. എന്തായാലും ഇൗ പ്രശ്‌നം ഇന്ത്യയെ അലട്ടുകയാണ്.

ടീമിനുള്ളിലെ ഭിന്നത രൂക്ഷം

ഇന്ത്യന്‍ ടീമിന്റെ സമീപകാലത്തെ മോശം പ്രകടനത്തില്‍ നിന്ന് ടീമിനുള്ളില്‍ ഭിന്നത രൂക്ഷമാണെന്ന് വ്യക്തം. പരിശീലകന്‍ ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ട ടീമിനെയല്ല തിരഞ്ഞെടുത്തിരിക്കുന്നത്. സഞ്ജു സാംസണ്‍ ടീമില്‍ വേണമെന്ന ഗംഭീറിന്റെ ആവശ്യം പരിഗണിച്ചില്ല. റിഷഭ് പന്തിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയെ വൈസ് ക്യാപ്റ്റന്‍ ആക്കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. ശുബ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍. പരിശീലകനും നായകനും രണ്ട് തട്ടില്‍ നില്‍ക്കുന്നത് ടീമിന്റെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചേക്കും.

Story first published: Tuesday, January 28, 2025, 16:12 [IST]
Other articles published on Jan 28, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+