For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy: എഴുതി വെച്ചോളൂ, ചാമ്പ്യന്‍സ് ട്രോഫിയില്‍ കോലി കസറും! കൈഫ് പറയുന്നു

മുംബൈ: ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത് ഐസിസി ചാമ്പ്യന്‍സ് ട്രോഫിയാണ്. പാകിസ്താനാണ് ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിക്ക് വേദിയാവുന്നത്. എന്നാല്‍ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലാണ് നടക്കുന്നത്. ഇതിനോടകം ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. രോഹിത് ശര്‍മക്ക് കീഴില്‍ സംതുലിതമായ ടീമിനെയാണ് ഇന്ത്യ കളത്തിലിറക്കിയിരിക്കുന്നത്.

വിരാട് കോലി, മുഹമ്മദ് ഷമി, ശുബ്മാന്‍ ഗുല്‍, ജസ്പ്രീത് ബുംറ എന്നിവരെല്ലാം ഇന്ത്യന്‍ ടീമിലുണ്ട്. കരുത്തുറ്റ താരനിരയുണ്ടെങ്കിലും പലരുടേയും ഫോമും ഫിറ്റ്‌നസും വലിയ പ്രശ്‌നമാണ്. വിരാട് കോലിയുടെ സമീപകാല ഫോം വളരെ മോശമാണ്. രോഹിത് ശര്‍മയും നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയിലൂടെ ഫോം കണ്ടെത്താന്‍ ഇവര്‍ക്ക് സാധിക്കുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഇപ്പോഴിതാ ചാമ്പ്യന്‍സ് ട്രോഫിയില്‍ കോലിയുടെ ഗംഭീര പ്രകടനം കാണാനാവുമെന്നും കോലി തോല്‍ക്കാന്‍ മനസിലാത്ത താരമാണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ മുഹമ്മദ് കൈഫ്.

കോലി ശക്തമായി തിരിച്ചെത്തും

വിരാട് കോലി സമീപകാലത്ത് ഓഫ്‌സൈഡ് കെണിയില്‍ തുടര്‍ച്ചയായി പുറത്താവുകയാണ്. ഓഫ്‌സൈഡിലെത്തുന്ന പന്തില്‍ ബാറ്റുവെച്ച് വിക്കറ്റ് തുലക്കുന്നതാണ് കോലിയുടെ സമീപകാലത്തെ ശീലം. എന്നാല്‍ കോലി തോല്‍വി അംഗീകരിക്കാത്ത താരമാണെന്നും ശക്തമായ തിരിച്ചുവരവ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഉണ്ടാകുമെന്നുമാണ് കൈഫ് വിലയിരുത്തുന്നത്. 'വിരാട് കോലി ഒരിക്കലും തോല്‍വി അംഗീകരിക്കില്ല. ശക്തമായി തിരിച്ചുവരവ് നടത്തും.

വെള്ളബോള്‍ ക്രിക്കറ്റില്‍ കോലിയെ എഴുതിത്തള്ളാനാവില്ല. ഏകദിനത്തില്‍ 50 സെഞ്ച്വറിയും 13000ലധികം റണ്‍സും നേടിയവനാണ് കോലി. അതുകൊണ്ടുതന്നെ കോലിയുടെ ടെസ്റ്റിലെ പ്രകടനത്തിന്റെ പേരില്‍ എഴുതിത്തള്ളാനാവില്ല' കൈഫ് പറഞ്ഞു. ഐസിസി ടൂര്‍ണമെന്റുകളില്‍ അസാധ്യ പ്രകടനമാണ് കോലി കാഴ്ചവെക്കുന്നത്. ഇതിന് മുമ്പുള്ള കോലിയുടെ ഐസിസി ടൂര്‍ണമെന്റുകളിലെ റെക്കോഡുകളെല്ലാം അതി ഗംഭീരമാണ്. ഇതേ മികവ് ചാമ്പ്യന്‍സ് ട്രോഫിയിലും ആവര്‍ത്തിക്കുമെന്ന് കരുതാം.

virat kohli

ഏകദിന ലോകകപ്പില്‍ മിന്നിച്ചു

2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ ഫൈനല്‍ കളിച്ചപ്പോള്‍ മുന്നില്‍ നിന്ന് നയിച്ചത് വിരാട് കോലിയാണെന്ന് പറയാം. 95.62 ശരാശരിയില്‍ 765 റണ്‍സാണ് വിരാട് കോലി നേടിയത്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ കോലിയായിരുന്നു തലപ്പത്ത്. ഐസിസി ടൂര്‍ണമെന്റുകളുടെ സമ്മര്‍ദ്ദം അതിജീവിക്കാന്‍ കോലിക്ക് അസാധ്യമായ മികവുണ്ട്. 2022ലെ ഏഷ്യാ കപ്പില്‍ കോലി ദുബായില്‍ കളിച്ചിരുന്നു. അഫ്ഗാനിസ്ഥാനെതിരേ സെഞ്ച്വറിയോടെയാണ് അന്ന് ശോഭിച്ചത്.

ദുബായിലെ പിച്ച് പേസിന് അനുകൂലമാണ്. കോലിക്ക് മികച്ച റെക്കോഡ് ഈ വേദിയിലുണ്ട്. പാകിസ്താന്‍ ഇത്തവണ ശക്തമായ പേസ് നിരയോടെയാവും എത്തുക. മിക്ക ടീമിന്റേയും പേസ് കരുത്ത് ശക്തമാണെന്നിരിക്കെ കോലിയുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. ഒരു കാലത്ത് ഓഫ് സൈഡ് പന്തുകളെ ശരവേഗത്തില്‍ അതിര്‍ത്തി കടത്താന്‍ കോലിക്കായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഓഫ്‌സൈഡിലെ ആ മികവ് കോലിക്ക് നഷ്ടമായിരിക്കുകയാണെന്ന് പറയാം.

പരിക്കും ഇന്ത്യക്ക് ഭീഷണി

ചാമ്പ്യന്‍സ് ട്രോഫിക്കിറങ്ങുന്ന ഇന്ത്യക്ക് പ്രധാന ഭീഷണി പരിക്കാണ്. ജസ്പ്രീത് ബുംറ ടീമിലുണ്ടെങ്കിലും കളിക്കുന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പ് പറയാനാവില്ല. അദ്ദേഹത്തിന് പരിക്ക് ഭേദമാവാത്ത പക്ഷം ഇന്ത്യക്ക് വലിയ തിരിച്ചടിയാവും. മുഹമ്മദ് ഷമിയാണ് ഇന്ത്യയുടെ മറ്റൊരു പേസര്‍. 14 മാസത്തെ ഇടവേളക്ക് ശേഷമാണ് ഷമിയുടെ മടങ്ങിവരവ്. പ്രകടനം എങ്ങനെയാവുമെന്നതാണ് കണ്ടറിയേണ്ടത്. കുല്‍ദീപ് യാദവും പരിക്കിന് ശേഷമാണ് മടങ്ങിയെത്തുന്നത്. താരങ്ങള്‍ പൂര്‍ണ്ണ ഫിറ്റ്‌നസിലല്ലാത്ത പക്ഷം ഇന്ത്യയെ കാത്തിരിക്കുന്നത് വലിയ തിരിച്ചടികളാണെന്ന് പറയാം.

Story first published: Wednesday, January 22, 2025, 16:52 [IST]
Other articles published on Jan 22, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+