Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: ജയ്‌സ്വാള്‍- മായങ്ക് ഓപ്പണിങ്!! മൂന്നാമന്‍ കരുണ്‍, ശ്രേയസ് നയിക്കും; ഈ 11 സൂപ്പര്‍

വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടം ശനിയാഴ്ച നടക്കാനിരിക്കുകയാണ്. അതിനു ശേഷം തൊട്ടടുത്ത ദിവസമായിരിക്കും ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിക്കുകയെന്നാണ് വിവരം. വിജയ് ഹസാരെ ട്രോഫിയില്‍ വിവിധ ടീമുകള്‍ക്കായി കസറിയ ചില താരങ്ങള്‍ക്കു കൂടി ചാംപ്യന്‍സ് ട്രോഫി ടീമില്‍ സ്ഥാനം ലഭിക്കാനിടയുണ്ട്.

അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി 15 പേരുള്‍പ്പെടുന്ന സ്‌ക്വാഡിനെയാണ് ചാംപ്യന്‍സ് ട്രോഫിക്കായി തിരഞ്ഞെടുക്കുക. വിജയ് ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനങ്ങള്‍ താരങ്ങളെ കൂടി ഉള്‍പ്പെടുത്തി ഒരു കിടിലന്‍ ഇലവനെ ഇന്ത്യ ഇറക്കുകയാണെങ്കില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നമുക്കു പരിശോധിക്കാം.

MAYANK AGARWAL

ഓപ്പണിങില്‍ ഇവര്‍

നിലവില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികള്‍ നായകന്‍ രോഹിത് ശര്‍മയും യുവതാരം ശുഭ്മന്‍ ഗില്ലുമാണ്. പക്ഷെ രണ്ടു പേരും ബാറ്റിങില്‍ ഇപ്പോള്‍ അത്ര മികച്ച ഫോമില്ല. അവസാനമായി ഓസ്‌ട്രേലിയയില്‍ കളിച്ച ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ രണ്ടു പേരും ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായിരുന്നു. കൂടാതെ കഴിഞ്ഞ വര്‍ഷം കളിച്ച ഏകദിനങ്ങളിലും ഇരുവരും നിരാശപ്പെടുത്തി.

ലക്ഷ്മണ്‍ കോച്ച്!! ബുംറ ക്യാപ്റ്റന്‍, ഇംഗ്ലണ്ടില്‍ ഇറക്കേണ്ടത് ഈ 11; ടെസ്റ്റ് പരമ്പര ജയിക്കാം

അതുകൊണ്ടു തന്നെ ചാംപ്യന്‍സ് ട്രോഫിയില്‍ മിന്നുന്ന ഫോമിലുള്ള യുവതാരം യശസ്വി ജയ്‌സ്വാളിനെ ഇന്ത്യയുടെ ഒരു ഓപ്പണറാക്കാം. അദ്ദേഹത്തിന്റെ പങ്കാളിയായി വേണ്ടത് ഇന്ത്യയുടെ മുന്‍ ഓപ്പണറും ഇത്തവണ വിജയ് ഹസാരെ ട്രോഫിയില്‍ റണ്‍വേട്ടയില്‍ രണ്ടാമതുമുള്ള മായങ്ക് അഗര്‍വാളാണ്.

കര്‍ണാടകയ്ക്കായി എട്ടു മല്‍സരങ്ങളില്‍ നിന്നും 123.80 എന്ന കിടിലന്‍ ശരാശരിയില്‍ 619 റണ്‍സാണ് താരം അടിച്ചെടുത്തത്. നാലു സെഞ്ച്വറിയും ഒരു ഫിഫ്റ്റിയും ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 139 റണ്‍സുമാണ്.

മധ്യനിരയില്‍ ആരെല്ലാം?

രോഹിത് ശര്‍മയെക്കൂടാതെ ബാറ്റിങില്‍ വളരെ മോശം ഫോമിലുള്ള മുന്‍ നായകനും സൂപ്പര്‍ താരവുമായ വിരാട് കോലിയെയും ഇന്ത്യന്‍ ഇലവനില്‍ ആവശ്യമില്ല. പകരം ഈ റോളില്‍ മറുനാടന്‍ മലയാളി താരവും ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാമത്തെ ട്രിപ്പിള്‍ സെഞ്ച്വറിയനുമായ കരുണ്‍ നായരെ കളിപ്പിക്കാം.

KARUN NAIR

വിജയ് ഹസാരെ ട്രോഫിയില്‍ വിദര്‍ഭയുടെ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം വമ്പന്‍ റണ്‍വേട്ടയുമായി തലപ്പത്തുണ്ട്. ഇതിനകം കളിച്ച ആറിന്നിങ്‌സുകളില്‍ അഞ്ചിലും സെഞ്ച്വറിയടിച്ച കരുണ്‍ വാരിക്കൂട്ടിയത് 664 റണ്‍സാണ്. അഞ്ചിന്നിങ്‌സുകളിലും നോട്ടൗട്ടായിരുന്ന താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 163 റണ്‍സുമാണ്.

നാലാം നമ്പറില്‍ ഇന്ത്യക്കായി വേണ്ടത് ശ്രേയസ് അയ്യരാണ്. കഴിഞ്ഞ വര്‍ഷം തകര്‍പ്പന്‍ ഫോമിലായിരുന്നു അദ്ദേഹം. രോഹിത് ശര്‍മയുടെ അഭാവത്തില്‍ ടീമിനെ നയിക്കേണ്ടതും ശ്രേയസാണ്. അഞ്ചാമനായി മലയാളി താരം സഞ്ജു സാംസണാണ് വേണ്ടത്. ടീമിന്റെ വിക്കറ്റ് കീപ്പറും അദ്ദേഹമാണ്. കഴിഞ്ഞ വര്‍ഷം അവസാനം കളിച്ച അഞ്ചു ടി20കളില്‍ മൂന്നിലും സഞ്ജു സെഞ്ച്വറി കുറിച്ചിരുന്നു.

ഓള്‍റൗണ്ടര്‍മാര്‍, ബൗളിങ്

ഓള്‍റൗണ്ടര്‍മാരായി ഇന്ത്യന്‍ ഇലവനിലുണ്ടാവുക സൂപ്പര്‍ താരം ഹാര്‍ദിക് പാണ്ഡ്യയും അക്ഷര്‍ പട്ടേലുമായിരിക്കും. സ്പിന്‍ ബൗളിങില്‍ കുല്‍ദീപ് യാദവിനു ഫിറ്റ്‌നസ് പ്രശ്‌നങ്ങളുള്ളതിനാല്‍ പകരക്കാരനായി വരുണ്‍ ചക്രവര്‍ത്തിയെ കൊണ്ടു വരണം. വിജയ് ഹസാരെ ട്രോഫിയില്‍ ഇത്തവണ വിക്കറ്റ് വേട്ടക്കാരില്‍ താരം രണ്ടാമതുണ്ട്. ആറു കളിയില്‍ നിന്നും 4.36 ഇക്കോണമി റേറ്റില്‍ 18 വിക്കറ്റുകള്‍ വരുണ്‍ നേടിക്കഴിഞ്ഞു.

പേസ് നിരയില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ പരിക്കിന്റെ പിടിലായതിനാല്‍ പകരം മുഹമ്മദ് ഷമിക്കാണ് മുഖ്യ ചുമതല. അദ്ദേഹത്തിനൊപ്പം അര്‍ഷ്ദീപ് സിങുണ്ടാവും. വിജയ് ഹസാരെ ട്രോഫിയില്‍ ഇത്തവണ ഏറ്റവുമധികം വിക്കറ്റുകളെടുത്തത് അദ്ദേഹമാണ്. ഏഴു കളിയില്‍ നിന്നും 5.62 ഇക്കോണമി റേറ്റില്‍ 20 വിക്കറ്റുകളാണ് അര്‍ഷ്ദീപ് പിഴുതത്.

ഇന്ത്യയുടെ ശക്തമായ പ്ലെയിങ് 11

മായങ്ക് അഗര്‍വാള്‍, യശസ്വി ജയ്‌സ്വാള്‍, കരുണ്‍ നായര്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്.

Story first published: Tuesday, January 14, 2025, 18:17 [IST]
Other articles published on Jan 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+