Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: തട്ടകത്തില്‍ ഫൈനല്‍ തോറ്റ് പാകിസ്താന്‍, കിവീസിന് കിരീടം; ഇന്ത്യ ഹാപ്പി

കറാച്ചി: ഐസിസി ചാമ്പ്യന്‍സ് ട്രോഫി പടിവാതുക്കല്‍ നില്‍ക്കവെ പാകിസ്താന് വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ത്രിരാഷ്ട്ര സീരിസ് ഫൈനലില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പാകിസ്താന്‍ നാണംകെട്ടിരിക്കുകയാണ്. സ്വന്തം തട്ടകത്തിലാണ് കിവീസിന് മുന്നില്‍ പാകിസ്താന്‍ അടി പതറിയതെന്നതാണ് എടുത്തു പറയേണ്ടത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 242 റണ്‍സില്‍ കൂടാരം കയറിയപ്പോള്‍ 28 പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കിയാണ് കിവീസ് വിജയം നേടിയെടുത്തത്.

ചാമ്പ്യന്‍സ് ട്രോഫിക്ക് പാകിസ്താന്‍ ആതിഥേയരാവാനിരിക്കെയാണ് ഇത്തരമൊരു തിരിച്ചടി ടീമിന് നേരിട്ടിരിക്കുന്നത്. കറാച്ചിയിലെ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ടീം പതറി. ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-പാകിസ്താന്‍ മത്സരം 23ന് നടക്കാനിരിക്കെ പാകിസ്താന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന തോല്‍വിയാണ് ഇപ്പോള്‍ നേരിട്ടിരിക്കുന്നതെന്ന് പറയാം. സ്വന്തം നാട്ടില്‍ ജയിക്കാനാവാത്ത പാകിസ്താന്‍ ഇംഗ്ലണ്ടിനെ തകര്‍ത്തടുക്കി വരുന്ന ഇന്ത്യയോടും തോല്‍ക്കുമെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്.

കിവീസിനോട് പാകിസ്താന്‍ തോല്‍വി നേരിട്ടതിന് പിന്നാലെ ട്രോളുമായി ഇന്ത്യന്‍ ആരാധകര്‍ സജീവമായി രംഗത്തുണ്ട്. ഇന്ത്യയോട് നാണംകെടുന്നതിന് മുമ്പുള്ള മുന്നറിയിപ്പാണിതെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്.

ഇന്ത്യയോട് തോല്‍ക്കാന്‍ തയ്യാറായിക്കോ

പാകിസ്താന്‍ ടീം പതിവ് പോലെ വലിയ വെല്ലുവിളികളോടെയാണ് ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിക്ക് ഇറങ്ങുന്നത്. ചാമ്പ്യന്‍സ് ട്രോഫി നേടുക എന്നതിലും ഉപരിയായി ഇന്ത്യയെ തോല്‍പ്പിക്കുക എന്നതിലാണ് കാര്യമെന്നാണ് പാകിസ്താന്‍ പ്രധാന മന്ത്രിയടക്കം പറഞ്ഞത്. ഇന്ത്യന്‍ ആരാധകരെ പാകിസ്താന്‍ മുന്‍ താരങ്ങളും പ്രകോപിപ്പിച്ചതിനാല്‍ത്തന്നെ ഫൈനലിലെ പാകിസ്താന്റെ തോല്‍വിയെ ഇന്ത്യന്‍ ആരാധകരും നന്നായി ട്രോളുകയാണ്.

ഇന്ത്യയോട് തോല്‍ക്കാന്‍ തയ്യാറായിക്കോളൂവെന്നും സ്വന്തം നാട്ടില്‍ പോലും പരമ്പര നേടാന്‍ സാധിക്കാത്ത പാകിസ്താന്‍ എങ്ങനെയാണ് ചാമ്പ്യന്‍സ് ട്രോഫി നേടുകയെന്നുമാണ് ആരാധകര്‍ ചോദിക്കുന്നത്. ഇന്ത്യന്‍ ടീമിനോട് പോരടിക്കാനുള്ള കരുത്ത് പാകിസ്താനില്ലെന്നും സൂപ്പര്‍ താരങ്ങളടക്കം മോശം ഫോമിലാണെന്നും ഇന്ത്യന്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ദുബായിലാണ് ഇന്ത്യ-പാകിസ്താന്‍ മത്സരം നടക്കുന്നത്. നേരത്തെ പാകിസ്താന്റെ ഹോം ഗ്രൗണ്ടായിരുന്നു ദുബായി. അതുകൊണ്ടുതന്നെ മുന്‍തൂക്കം അവര്‍ക്കാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

പാകിസ്താന്‍ ബാറ്റിങ് നിരക്ക് സ്ഥിരതയില്ല

പാകിസ്താനെ ട്രൈ നാഷന്‍ സീരിസില്‍ തോല്‍പ്പിച്ചത് ബാറ്റ്‌സ്മാന്‍മാരുടെ സ്ഥിരതയില്ലായ്മയാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ റെക്കോഡ് ജയം നേടിയെടുക്കാന്‍ പാകിസ്താന് സാധിച്ചിരുന്നു. എന്നാല്‍ ഫൈനലില്‍ ഈ മികവ് കാട്ടാന്‍ സാധിക്കാതെ പോയി. ഫഖര്‍ സമാന്‍, ബാബര്‍ അസം എന്നിവര്‍ക്ക് പ്രതീക്ഷിച്ച തുടക്കം നല്‍കാനാവുന്നില്ല. ബാബര്‍ ഒരു കാലഘട്ടത്തില്‍ വിരാട് കോലിയുമായി താരതമ്യപ്പെടുത്തപ്പെട്ട താരമാണ്. എന്നാല്‍ ഇപ്പോള്‍ സ്ഥിരത കാട്ടാനാവാതെ പ്രയാസപ്പെടുകയാണ്.

new zeland

നായകന്‍ മുഹമ്മദ് റിസ്വാനും സല്‍മാന്‍ ആഗയും ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ടെങ്കിലും എല്ലാ മത്സരത്തിലും ഹീറോയാവുകയെന്നത് പ്രയാസമാണ്. നിലവില്‍ ഇന്ത്യ ഉജ്ജ്വല ഫോമിലാണുള്ളത്. അതുകൊണ്ടുതന്നെ പാകിസ്താന്റെ ഈ നിലവാരംകൊണ്ട് ഇന്ത്യക്കെതിരേ കളിച്ചാല്‍ വലിയ തോല്‍വി നേരിടാന്‍ സാധ്യതയുണ്ട്. ഇത്തവണത്തെ ജയം ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണ്. അതുകൊണ്ടുതന്നെ ശക്തമായ പോരാട്ടം ഇന്ത്യ നടത്തുമെന്ന കാര്യം ഉറപ്പാണ്.

കിവീസിനെ ഭയക്കണം

പാകിസ്താനില്‍ പരമ്പര നേടി ന്യൂസീലന്‍ഡ് ശക്തമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ കറുത്ത കുതിരകളായി ന്യൂസീലന്‍ഡ് മാറാനാണ് സാധ്യത. കിരീട സാധ്യതയില്‍ അധികം ആരും ന്യൂസീലന്‍ഡിന്റെ പേര് പറയുന്നില്ലെങ്കിലും എല്ലാവര്‍ക്കും വലിയ ഭീഷണി ഉയര്‍ത്താന്‍ ന്യൂസീലന്‍ഡിന് സാധിച്ചേക്കും. അച്ചടക്കത്തോടെ കളിക്കാന്‍ മിച്ചല്‍ സാന്റ്‌നര്‍ക്ക് കീഴില്‍ കളിക്കുന്ന ന്യൂസീലന്‍ഡിന് സാധിക്കുന്നുണ്ട്. ഇന്ത്യയുടെ പേസ് ബൗളിങ് നിര കൂടി സ്ഥിരതയിലേക്കെത്തേണ്ടത് ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടുന്നതില്‍ നിര്‍ണ്ണായകമാവുമെന്നുറപ്പാണ്.

Story first published: Saturday, February 15, 2025, 6:47 [IST]
Other articles published on Feb 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+