Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Champions Trophy: റിഷഭെത്തും, നാല് സ്പിന്നര്‍മാര്‍; ബംഗ്ലാദേശിനെതിരേ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ

ചാമ്പ്യന്‍സ് ട്രോഫിക്കായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി വളരെ പ്രധാനപ്പെട്ടതാണ്. പാകിസ്താന്‍ ആതിഥേയരാവുന്ന ചാമ്പ്യന്‍സ് ട്രോഫി എന്ത് വിലകൊടുത്തും ഇന്ത്യക്ക് അലമാരയില്‍ എത്തിക്കാന്‍ സാധിക്കേണ്ടതായുണ്ട്. ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ പോരാട്ടം തീപാറുമെന്ന കാര്യം ഉറപ്പാണ്.

ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇതിന് ശേഷമാണ് പാകിസ്താനെതിരായ മത്സരം നടക്കുന്നത്. അതുകൊണ്ടുതന്നെ ബംഗ്ലാദേശിനെതിരായ മത്സരം ഇന്ത്യക്ക് പാകിസ്താനെതിരായ മത്സരത്തിന് മുമ്പ് മുന്നറിയിപ്പ് നല്‍കാനുള്ളതായി മാറ്റേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ വമ്പന്‍ ജയം നേടിയെടുക്കാനാവും ഇന്ത്യ ബംഗ്ലാദേശിനെതിരേ ശ്രമിക്കുക. ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ആരൊക്കെ ഉണ്ടാവുമെന്നത് സംബന്ധിച്ച് പല വിധ പ്രവചനങ്ങളും പുറത്തുവരുന്നുണ്ട്.

പല മുന്‍ താരങ്ങളും ഇന്ത്യയുടെ പ്ലേയിങ് 11 എങ്ങനെയാവുമെന്ന് നിര്‍ദേശിക്കുന്നുണ്ട്. ഇപ്പോഴിതാ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യ ചില സൂപ്പര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കെ എല്‍ രാഹുലിന് പകരം റിഷഭ്

ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തില്‍ ഇന്ത്യ കെ എല്‍ രാഹുലിനും ഹാര്‍ദിക് പാണ്ഡ്യക്കും വിശ്രമം നല്‍കിയേക്കുമെന്നാണ് വിവരം. രണ്ട് പേരും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളും കളിച്ചിരുന്നു. വിക്കറ്റ് കീപ്പര്‍ റോളില്‍ കളിച്ച രാഹുലിന് മൂന്നാം മത്സരത്തില്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്താനായത്. ആദ്യത്തെ രണ്ട് മത്സരത്തിലും രാഹുലിന് ശോഭിക്കാനായില്ല. രാഹുല്‍ കളിക്കുമ്പോള്‍ റിഷഭ് പന്തിന് ഇന്ത്യ വിശ്രമം നല്‍കുകയായിരുന്നു.

ബംഗ്ലാദേശിനെതിരേ റിഷഭ് പന്തിനെ കളിപ്പിച്ച് രാഹുലിന് വിശ്രമം നല്‍കാന്‍ ഇന്ത്യന്‍ ടീം ആലോചിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ റിഷഭിനെ ഇന്ത്യ പ്ലേയിങ് 11ല്‍ പരിഗണിക്കാന്‍ സാധ്യത കുറവാണ്. അക്ഷര്‍ പട്ടേല്‍ അഞ്ചാം നമ്പറില്‍ കളിച്ച് മികവ് കാട്ടിയതോടെ റിഷഭ് പ്ലേയിങ് 11ലേക്കെത്താനുള്ള സാധ്യത കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ രാഹുലിന് ബംഗ്ലാദേശിനെതിരേ വിശ്രമം നല്‍കി പാകിസ്താനെതിരേ കളിപ്പിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നതായാണ് സൂചന.

രാഹുലാണ് ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറെന്നാണ് ഗൗതം ഗംഭീര്‍ പറഞ്ഞത്. എന്നാല്‍ പാകിസ്താനെതിരായ മത്സരത്തിന് മുമ്പ് രാഹുലിന് നിര്‍ണ്ണായക വിശ്രമം നല്‍കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

rishabh pant virat kohli

ഹാര്‍ദിക്കിന് വിശ്രമം, പകരം നാല് സ്പിന്നര്‍മാര്‍

ദുബായിലാണ് ഇന്ത്യയുടെ മത്സരം. ദുബായിലെ സാഹചര്യം സ്പിന്നിന് അനുകൂലമാണെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഇന്ത്യയുടെ ബാറ്റിങ് കരുത്ത് ശക്തമാണെന്നിരിക്കെ ഹാര്‍ദിക് പാണ്ഡ്യക്ക് ബംഗ്ലാദേശിനെതിരേ വിശ്രമം നല്‍കിയേക്കുമെന്നാണ് വിവരം. പേസ് ഓള്‍റൗണ്ടറായ ഹാര്‍ദിക്കിന് ഇംഗ്ലണ്ടിനെതിരേ കാര്യമായ പ്രകടനം നടത്താനായിരുന്നില്ല. ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെ ഇന്ത്യ നാല് സ്പിന്നര്‍മാരെ പരീക്ഷിക്കാനൊരുങ്ങുകയാണെന്നാണ് വിവരം.

പാകിസ്താനെതിരേ ഇന്ത്യ സ്പിന്‍ ആക്രമണത്തിന് തന്നെയാവും മുഖ്യ പരിഗണന നല്‍കുക. അതുകൊണ്ടുതന്നെ ബംഗ്ലാദേശിനെതിരേ ഇന്ത്യ സ്പിന്നിന് മുന്‍തൂക്കം നല്‍കിയേക്കും. അങ്ങനെ വന്നാല്‍ ഹാര്‍ദിക് പാണ്ഡ്യക്ക് പകരം വരുണ്‍ ചക്രവര്‍ത്തി കളിച്ചേക്കും. രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്കാവും ഇന്ത്യയുടെ പ്ലേയിങ് 11 അവസരം ലഭിക്കുക. പാകിസ്താനെതിരേ സ്പിന്നര്‍മാര്‍ ആരൊക്കെയാവണമെന്ന് തീരുമാനിക്കുക ഇതിലൂടെയാണെന്ന് പറയാം.

ഇന്ത്യക്ക് ജയം എളുപ്പമാവില്ല

ബംഗ്ലാദേശ് താരതമ്യേനെ ദുര്‍ബലരായ നിരയാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ബംഗ്ലാദേശിനെ തോല്‍പ്പിക്കുകയെന്നത് ഇന്ത്യക്ക് അത്ര എളുപ്പമാവില്ല. ഇന്ത്യയെ അട്ടിമറിക്കാന്‍ ശേഷിയുള്ള നിര തന്നെയാണ് ബംഗ്ലാദേശ്. തങ്ങളുടേതായ ദിവസം ഏത് ടീമിനേയും വീഴ്ത്താനുള്ള കഴിവ് ബംഗ്ലാദേശിനുണ്ട്. രോഹിത് ശര്‍മക്കും വിരാട് കോലിക്കും സ്ഥിരതയോടെ കളിക്കാനാവാത്തത് ഇന്ത്യക്ക് വലിയ തലവേദനയാണ്. ദുബായിലെ സാഹചര്യത്തില്‍ ആദ്യ മത്സരത്തില്‍ത്തന്നെ മിന്നിക്കാന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Friday, February 14, 2025, 17:05 [IST]
Other articles published on Feb 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+