For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസീസ്-സൗത്താഫ്രിക്ക മത്സരം നടന്നില്ല, കോളടിച്ചത് ഇന്ത്യക്ക്! സെമിയില്‍ ജയം ഉറപ്പിക്കാം?

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ സെമി ഫൈനല്‍ ഉറപ്പിച്ചിരിക്കുകയാണ്. ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയും ന്യൂസീലന്‍ഡുമാണ് സെമിയിലെത്തിച്ചത്. എന്നാല്‍ ഗ്രൂപ്പ് ബിയില്‍ ആരൊക്കെ സെമിയില്‍ കടക്കുമെന്ന് പറയാറായിട്ടില്ല. ഇന്ന് നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക-ഓസ്‌ട്രേലിയ മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചിരിക്കുകയാണ്. ഇരു ടീമും ഓരോ പോയിന്റുകള്‍ പങ്കിട്ടിരിക്കുകയാണ്. ഇതോടെ മൂന്ന് പോയിന്റുമായി ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും ഒന്നും രണ്ടും സ്ഥാനങ്ങളിലാണുള്ളത്.

നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിലാണ് ദക്ഷിണാഫ്രിക്ക മുന്നിട്ട് നില്‍ക്കുന്നത്. ഇതോടെ ഗ്രൂപ്പ് ബിയില്‍ നിന്ന് ആരൊക്കെ സെമിയിലെത്തുമെന്ന് പറയാറായിട്ടില്ല. നിലവില്‍ രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയക്ക് ഒരു മത്സരമാണ് ഇനി ശേഷിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരേയാണ് ഈ മത്സരം. പോരാട്ടം ഓസീസ് ജയിച്ചാല്‍ ടീമിന് അഞ്ച് പോയിന്റാവും. ദക്ഷിണാഫ്രിക്കയ്ക്ക് ശേഷിക്കുന്നത് ഇംഗ്ലണ്ടിനെതിരായ മത്സരമാണ്. ഈ മത്സരം ജയിക്കാത്ത പക്ഷം ദക്ഷിണാഫ്രിക്കയ്ക്ക് പണികിട്ടും.

അതേ സമയം ഓസീസ്, ദക്ഷിണാഫ്രിക്ക മത്സരം ഉപേക്ഷിച്ചത് ഇംഗ്ലണ്ടിന് അനുഗ്രഹമായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയേയും അഫ്ഗാനിസ്ഥാനേയും തോല്‍പ്പിക്കാനായാല്‍ രണ്ടാം സ്ഥാനക്കാരായി സെമിയിലെത്താന്‍ ഇംഗ്ലണ്ടിന് സാധിക്കും. അതുകൊണ്ടുതന്നെ ഇനിയുള്ള മത്സരങ്ങളെല്ലാം നിര്‍ണ്ണായകമാണ്.

മത്സരം ഉപേക്ഷിച്ചതില്‍ ഇന്ത്യയും ഹാപ്പി

ഗ്രൂപ്പ് എയില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരാവാന്‍ ഇന്ത്യക്ക് സാധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയും ന്യൂസീലന്‍ഡും മികച്ച ഫോമിലാണ്. എന്നാല്‍ കഴിഞ്ഞ രണ്ട് മത്സരവും ദുബായില്‍ കളിക്കുകയും ജയിക്കുകയും ചെയ്ത ഇന്ത്യക്ക് ദുബായില്‍ കിവീസിനെതിരേ മുന്‍തൂക്കം അവകാശപ്പെടാന്‍ സാധിക്കും. അതുകൊണ്ടുതന്നെ ഹാട്രിക് ജയത്തോടെ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരാവാന്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.

ഓസീസ്, ദക്ഷിണാഫ്രിക്ക മത്സരം ഉപേക്ഷിച്ചതോടെ ഇംഗ്ലണ്ടിന്റെ സെമി സാധ്യത ഉയര്‍ന്നിരിക്കുകയാണ്. ഇന്ത്യ ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായാല്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരെയാണ് നേരിടേണ്ടത്. അങ്ങനെ വരുമ്പോള്‍ ഇന്ത്യ ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരായാല്‍ ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായി ഇംഗ്ലണ്ട് വരാനുള്ള സാധ്യത ഇപ്പോള്‍ സജീവമായിരിക്കുകയാണ്. സെമിയില്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവരെ ലഭിക്കുന്നതിനെക്കാളും ഇന്ത്യക്ക് കൂടുതല്‍ എളുപ്പം ഇംഗ്ലണ്ടാവും.

ഇംഗ്ലണ്ടിനെ അവസാന പരമ്പരയില്‍ തൂത്തുവാരി തകര്‍ത്തുവിടാന്‍ ഇന്ത്യക്കായിരുന്നു. അതുകൊണ്ടുതന്നെ സെമിയില്‍ ഇംഗ്ലണ്ടിനെ ലഭിക്കുന്നതാണ് ഇന്ത്യക്ക് അല്‍പ്പം കൂടി ആശ്വാസം. എന്തായാലും ഓസീസ്, ദക്ഷിണാഫ്രിക്ക മത്സരം ഉപേക്ഷിച്ചത് ഇംഗ്ലണ്ടിനാണ് കൂടുതല്‍ ആശ്വാസമാവുന്നത്. ഇംഗ്ലണ്ട് സെമി ടിക്കറ്റെടുക്കുകയും ഇന്ത്യക്കെതിരേ എത്തുകയും ചെയ്താല്‍ അത് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്ന കാര്യം ഉറപ്പാണ്.

virat kohli

പണി കിട്ടിയത് ദക്ഷിണാഫ്രിക്കയ്ക്ക്

ഓസ്‌ട്രേലിയക്കെതിരായ മത്സരം മഴമൂലം മുടങ്ങിയതോടെ പണികിട്ടിയത് ഇന്ത്യക്കാണെന്ന് പറയാം. ഓസീസിനെ തോല്‍പ്പിച്ച് സെമി ഉറപ്പിക്കാനുള്ള അവസരം ദക്ഷിണാഫ്രിക്കയ്ക്കുണ്ടായിരുന്നു. മികച്ച നെറ്റ് റണ്‍റേറ്റുമുള്ള ദക്ഷിണാഫ്രിക്ക ഓസീസിനെതിരേ ജയിക്കാന്‍ സാധ്യതയുമുണ്ടായിരുന്നു. ഇത്തവണ ഓസീസിനെക്കാള്‍ സംതുലിതമായ ടീമാണ് ദക്ഷിണാഫ്രിക്കയുടേതെന്ന് പറയാം. എന്നാല്‍ ഇന്നത്തെ മത്സരം ഉപേക്ഷിക്കപ്പെട്ടതോടെ ദക്ഷിണാഫ്രിക്കയ്ക്ക് പണികിട്ടിയിരിക്കുകയാണ്.

അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാതെ ദക്ഷിണാഫ്രിക്കയ്ക്ക് സെമിയിലെത്താനാവില്ല. ഇംഗ്ലണ്ട് നിലവില്‍ മോശം ഫോമിലാണ്. എന്നാല്‍ തകര്‍പ്പന്‍ താരനിരയാണ് ഇംഗ്ലണ്ടിന്റേത്. പ്രധാന മത്സരങ്ങളില്‍ കളി മറക്കുന്നത് ദക്ഷിണാഫ്രിക്കയുടെ ശീലമാണ്. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിനെതിരേ സമ്മര്‍ദ്ദത്തോടെയാവും ദക്ഷിണാഫ്രിക്ക ഇറങ്ങുക. ദക്ഷിണാഫ്രിക്കയ്ക്ക് ഇംഗ്ലണ്ടിനോട് തോല്‍ക്കേണ്ടി വന്നാല്‍ സെമി കാണാതെ പുറത്താകാനുള്ള സാധ്യതയും കൂടുതലാണ്.

ഇന്ത്യക്ക് ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കണം

ഇന്ത്യക്ക് ന്യൂസീലന്‍ഡിനെ തോല്‍പ്പിക്കാന്‍ സാധിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രണ്ട് ടീമും മികച്ച ഫോമിലാണ്. അതുകൊണ്ടുതന്നെ നേര്‍ക്കുനേര്‍ എത്തിയാല്‍ ആര് ജയിക്കുമെന്ന് പ്രവചിക്കുക അസാധ്യമാണ്. ഇന്ത്യക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായാലെ ഇംഗ്ലണ്ടിനെ സെമിയില്‍ എതിരാളികളായി ലഭിക്കാന്‍ സാധ്യതയുള്ളൂ. അല്ലാത്ത പക്ഷം ഇന്ത്യക്ക് ഓസ്‌ട്രേലിയയെ സെമിയില്‍ നേരിടേണ്ടി വരും. ഓസീസിന്റെ ബൗളിങ് കരുത്ത് അല്‍പ്പം മോശമാണെങ്കിലും കംഗാരുക്കളെ തോല്‍പ്പിക്കുക ഇന്ത്യക്ക് വലിയ വെല്ലുവിളി തന്നെയാണ്.

Story first published: Tuesday, February 25, 2025, 20:15 [IST]
Other articles published on Feb 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+