For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചാമ്പ്യന്‍സ് ട്രോഫി: ഉറപ്പില്ലെന്ന് അക്ഷര്‍, വിക്കറ്റെന്ന് രാഹുല്‍; തന്‍സിദിനെ മടക്കിയ ബ്രില്യന്‍സ്

ദുബായ്: ഐസിസി ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ ഞെട്ടിക്കുന്ന ബൗളിങ് പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ബംഗ്ലാദേശിന്റെ അഞ്ച് വിക്കറ്റുകളാണ് ആദ്യത്തെ 9 ഓവറിനുള്ളില്‍ ഇന്ത്യ വീഴ്ത്തിയത്. മുഹമ്മദ് ഷമി തുടക്കമിട്ട വിക്കറ്റ് വേട്ട ഹര്‍ഷിത് റാണയും പിന്നാലെ അക്ഷര്‍ പട്ടേലും പിന്തുടര്‍ന്നതോടെ ബംഗ്ലാദേശ് ടോപ് ഓഡര്‍ തകര്‍ന്നടിയുകയായിരുന്നു.

ബംഗ്ലാദേശിന്റെ വിക്കറ്റുകള്‍ ഒരു വശത്ത് വീഴവെ ഇന്ത്യയെ വിറപ്പിക്കുന്ന ബാറ്റിങ്ങാണ് ഓപ്പണര്‍ തന്‍സിദ് ഹസന്‍ കാഴ്ചവെച്ചത്. 25 പന്തില്‍ നാല് ബൗണ്ടറി ഉള്‍പ്പെടെ 25 റണ്‍സാണ് തന്‍സിദ് നേടിയത്. താരം ഇന്ത്യക്ക് ഭീഷണിയാകുമെന്ന് തോന്നിക്കവെ അക്ഷര്‍ പട്ടേലാണ് ഓപ്പണറെ മടക്കിയത്. വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് തന്‍സിദ് മടങ്ങിയത്. അക്ഷര്‍ പട്ടേലിന് ഉറപ്പില്ലാതിരുന്ന വിക്കറ്റ് നേട്ടത്തിലേക്കെത്തിച്ചത് രാഹുലിന്റെ ബ്രില്യന്‍സാണെന്ന് പറയാം.

വിക്കറ്റെന്ന് ഉറപ്പിച്ച് രാഹുല്‍

അക്ഷര്‍ പട്ടേലിനെ ഒമ്പതാം ഓവറിലാണ് രോഹിത് ശര്‍മ ബൗളിങ് ഏല്‍പ്പിക്കുന്നത്. പേസര്‍മാര്‍ മികവ് കാട്ടവെ അക്ഷറിന്റെ സ്പിന്‍ ആക്രമണംകൊണ്ടുവന്ന നായകന്‍ രോഹിത്തിന്റെ നീക്കം ഫലം കണ്ടു. ഓവറിന്റെ രണ്ടാം പന്തിലാണ് സംഭവം. അക്ഷറിന്റെ പന്തില്‍ കട്ട് ഷോട്ടിന് ശ്രമിച്ച തന്‍സിദിന് പിഴച്ചു. ബാറ്റിലിരസിയ പന്തിനെ മനോഹരമായി രാഹുല്‍ കൈയിലാക്കി. എന്നാല്‍ ഫീല്‍ഡര്‍മാരും ബൗളറായ അക്ഷര്‍ പട്ടേലും അപ്പീല്‍ പോലും ചെയ്യാന്‍ തയ്യാറായില്ല.

എന്നാല്‍ രാഹുല്‍ ഇത് വിക്കറ്റാണെന്ന് ഉറപ്പിക്കുകയായിരുന്നു. രാഹുലിന്റെ അപ്പീലിന് പിന്നാലെയാണ് അക്ഷര്‍ ഉള്‍പ്പെടെയുള്ളവര്‍ അപ്പീല്‍ ചെയ്തത്. ആദ്യം മടിച്ച അംപയര്‍ ഇതോടെ ഔട്ട് വിളിച്ചു. തന്‍സിദ് നോട്ടോട്ടാണോയെന്ന സംശയത്തില്‍ റിവ്യൂ എടുക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ റിവ്യൂവിന് ശ്രമിക്കാതെ തന്‍സിദ് കളം വിടുകയായിരുന്നു. ഇതോടെ നിര്‍ണ്ണായക വിക്കറ്റ് ഇന്ത്യക്ക് ലഭിക്കുകയും ചെയ്തു. രാഹുലിന്റെ നിര്‍ണ്ണായക നീക്കമാണ് തന്‍സിദിന്റെ വിക്കറ്റ് ഇന്ത്യക്ക് നേടിക്കൊടുത്തതെന്ന് നിസംശയം പറയാം.

ind vs ban

വിക്കറ്റിന് പിന്നില്‍ രാഹുല്‍ മിന്നിക്കുന്നു

തകര്‍പ്പന്‍ രണ്ട് ക്യാച്ചുകളാണ് കെ എല്‍ രാഹുല്‍ നേടിയത്. അക്ഷറിന്റെ പന്തില്‍ തന്‍സിദിനെ പുറത്താക്കിയ ക്യാച്ച് വളരെ ദുഷ്‌കരമായിരുന്നു. എന്നാല്‍ മനോഹരമായി ഇത് കൈയിലാക്കാന്‍ രാഹുലിന് സാധിച്ചു. തൊട്ടടുത്ത പന്തിലും രാഹുല്‍ മനോഹരമായി ക്യാച്ച് നേടി. സൂപ്പര്‍ താരവും സീനിയറുമായ മുഷ്ഫിഖര്‍ റഹീം ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന് കരുതിയ താരമാണ്. എന്നാല്‍ അക്ഷറിന്റെ നേരിട്ട ആദ്യ പന്തില്‍ത്തന്നെ ഗോള്‍ഡന്‍ ഡെക്കായി മുഷ്ഫിഖര്‍ മടങ്ങി. രാഹുലിന്റെ തകര്‍പ്പന്‍ ക്യാച്ചാണ് ഇതിന് സഹായിച്ചത്.

ഡിആര്‍എസ് എടുക്കുന്നതിലും രാഹുലിന്റെ മികവ് എടുത്തു പറയേണ്ടതാണ്. തുടക്കത്തിലേ തന്നെ ഹര്‍ഷിത് റാണ ഡിആര്‍എസിനായി ശ്രമിച്ചു. എന്നാല്‍ ഇത് നോട്ടൗട്ടാണെന്ന നിലപാട് രാഹുല്‍ സ്വീകരിക്കുകയായിരുന്നു. ഹര്‍ഷിത് റിവ്യൂവെടുക്കാന്‍ രോഹിത്തിനെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ രാഹുലിന്റെ നിലപാടിനൊപ്പമാണ് നായകന്‍ നിന്നത്. ഇത് ഇന്ത്യക്ക് ഗുണമാവുകയും ചെയ്തു. റിവ്യൂവില്‍ ഇത് വിക്കറ്റല്ലെന്ന് വ്യക്തമായി. രാഹുല്‍ ഡിആര്‍എസ് നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച് ഇന്ത്യയെ സഹായിക്കുന്നുണ്ട്.

തകര്‍ന്നടിഞ്ഞ് ബംഗ്ലാദേശ്

ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന് വെല്ലുവിളിച്ച ബംഗ്ലാദേശിന് ഇന്ത്യയുടെ ബൗളിങ് മികവിന് മുന്നില്‍ മുട്ടിടിക്കുന്നതാണ് കാണാനായത്. ആദ്യ ഓവറില്‍ത്തന്നെ സൗമ്യ സര്‍ക്കാരെ (0) ഷമി രാഹുലിന്റെ കൈയിലെത്തിച്ചു. നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയെ (0) ഹര്‍ഷിത് റാണ പുറത്താക്കി. മെഹതി ഹസന്‍ മിറാസിനെ (5) ഷമി സ്ലിപ്പില്‍ ശുബ്മാന്‍ ഗില്ലിന്റെ കൈയിലെത്തിച്ചു. മുഷ്ഫിഖര്‍ റഹീമിനേയും തന്‍സിദ് ഹസനേയും അക്ഷറും പുറത്താക്കിയതോടെ അഞ്ച് വിക്കറ്റിന് 35 എന്ന നിലയിലേക്ക് ബംഗ്ലാദേശ് തകരുകയായിരുന്നു.

Story first published: Thursday, February 20, 2025, 15:48 [IST]
Other articles published on Feb 20, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+