For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Champions Trophy: ധോണിയുടെ മാജിക്ക്, ഞാന്‍ പോലും അത്ഭുതപ്പെട്ടു; തുറന്ന് പറഞ്ഞ് അശ്വിന്‍

ഐ സി സി ചാമ്പ്യന്‍സ് ട്രോഫി വരാന്‍ പോവുകയാണ്. ഇത്തവണ പാകിസ്ഥാന്‍ ആതിഥേയര്‍ ആകുമ്പോള്‍ ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിലാണ് നടക്കുന്നത്. വാശി ഏറിയ പോരാട്ടം ഇത്തവണ പ്രതീക്ഷിക്കാം. 2013ന് ശേഷം മറ്റൊരു ചാമ്പ്യന്‍സ് ട്രോഫി കിരീടം ആണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. എന്നാല്‍ ഇന്ത്യക് കാര്യങ്ങള്‍ എളുപ്പം അല്ല. ഇംഗ്ലണ്ട് ഏകദിന പരമ്പര തൂത്തു വാരാന്‍ ഇന്ത്യക് സാധിച്ചിരുന്നു.

ഇത് ആത്മവിശ്വാസം നല്‍കുമെങ്കിലും കപ്പിലേക്ക് എത്തുക എന്നത് ഇന്ത്യക്ക് പ്രയാസമാണ്. 2013ലെ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ നേടാന്‍ കാരണം നായകന്‍ എം എസ് ധോണിയുടെ മികവായിരിയുന്നു. ഇംഗ്ലണ്ടിനോട് ഇന്ത്യ തോല്‍ക്കുമെന്ന് കരുതിയ മത്സരം ധോണിയുടെ മികവില്‍ ഇന്ത്യ ജയിക്കുക ആയിരുന്നു. ഇപ്പോഴിതാ മത്സരത്തില്‍ നിര്‍ണായക വഴിത്തിരിവ് സൃഷ്ടിച്ച ധോണിയുടെ നീക്കത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ആര്‍ അശ്വിന്‍

ധോണി അത് മുന്നില്‍ കണ്ടു

എം എസ് ധോണി നായകന്‍ എന്ന നിലയില്‍ നടത്തിയ പരീക്ഷണങ്ങള്‍ ആണ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായകം ആയത്. ആര്‍ അശ്വിനെ അവസാന ഓവറില്‍ ഉപയോഗിക്കാന്‍ ധോണി ധൈര്യം കാട്ടി. ധോണിയുടെ നീക്കങ്ങള്‍ എല്ലാം ഇന്ത്യക്ക് അനുകൂലമായി മാറുകയും ചെയ്തു. ധോണിയുടെ ചില നീക്കങ്ങള്‍ തന്നെ അത്ഭുതപെടുത്തി എന്നാണ് അശ്വിന്‍ തുറന്നു പറയുന്നത്. ധോണി ഭായി അന്ന് എന്നോട് പറഞ്ഞത് ഞാന്‍ ഇപ്പോളും ഓര്‍ക്കുന്നു.

ms dhoni

ട്രോട്ട് ക്രീസില്‍ നില്‍ക്കുമ്പോള്‍ ഓവര്‍ ദി വിക്കറ്റ് പന്തു എറിയരുത് എന്നാണ് അദ്ദേഹം പറഞ്ഞത്.ഏറൗണ്ട് ദി വിക്കറ്റില്‍ പന്തു എറിഞ്ഞാല്‍ അവന്‍ ഓഫ് സൈഡിലേക് കളിക്കാന്‍ ശ്രമിക്കും. പന്തു സ്പിന്‍ ചെയ്താല്‍ സ്റ്റമ്പ് ചെയ്യാം എന്ന് ധോണി പറഞ്ഞു. ഇത് എങ്ങനെ കൃത്യം ധോണി പ്രവചിച്ചു എന്നാണ് ഇപ്പോഴും എനിക്ക് മനസ്സിലാകാത്തത്' അശ്വിന്‍ പറഞ്ഞു. ധോണിയുടെ അന്നത്തെ ക്യാപ്റ്റന്‍സി മികവാണ് ഇന്ത്യയെ കിരീടത്തിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണ്ണായകമായത്.

ഇത്തവണ രോഹിത്തിന് നിര്‍ണ്ണായകം

ഇന്ത്യയെ ഇടവേളക്ക് ശേഷം ചാമ്പ്യന്‍സ് ട്രോഫി കിരീടത്തിലേക്കെത്തിക്കുകയെന്ന വലിയ ഉത്തരവാദിത്തമാണ് രോഹിത് ശര്‍മക്ക് മുന്നിലുള്ളത്. നായകനായും ക്യാപ്റ്റനായും രോഹിത്തിന് ചാമ്പ്യന്‍സ് ട്രോഫി നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. ഇത് രോഹിത്തിന് നായകനെന്ന നിലയില്‍ വലിയ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. എന്നാല്‍ ദുബായിലാണ് ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്.

അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. ഇന്ത്യയുടെ ടീം കരുത്ത് ശക്തമാണ്. ബാറ്റിങ് നിരയിലും ബൗളിങ് നിരയിലും മികവ് കാട്ടാന്‍ ശേഷിയുള്ള നിരവധി താരങ്ങളുമുണ്ട്. എന്നാല്‍ ജസ്പ്രീത് ബുംറയുടെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. സീനിയര്‍ താരം മുഹമ്മദ് ഷമിക്ക് പഴയ ഫോമുമില്ല. ഇതെല്ലാം ഇന്ത്യയെ പിന്നോട്ടടിക്കുന്ന കാര്യമാണ്. രോഹിത് ശര്‍മക്ക് കീഴില്‍ ഇന്ത്യ ചരിത്രം രചിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

ശക്തര്‍ ഇന്ത്യ തന്നെ

മറ്റ് ടീമുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ ശക്തര്‍ ഇന്ത്യയാണ്. ഓസീസ് പേസ് നിരയില്‍ പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കും ജോഷ് ഹെയ്‌സല്‍വുഡുമെല്ലാം പരിക്കേറ്റ് ടീമിന് പുറത്താണ്. ഇതെല്ലാം ഇന്ത്യക്ക് അനുകൂലമായ കാര്യങ്ങളാണ്. ന്യൂസീലന്‍ഡ് ഇത്തവണ കരുത്തുറ്റ താരനിരയുള്ള ടീമാണ്. എന്നാല്‍ ഇംഗ്ലണ്ടിനും പാകിസ്താനുമൊന്നും പഴയ ഫോമില്ല. ഇതെല്ലാം ഇന്ത്യക്ക് അനുകൂല സാഹചര്യമാണ്. കപ്പിലേക്കെത്താന്‍ ഭാഗ്യം ഇന്ത്യയെ തുണക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Saturday, February 15, 2025, 14:38 [IST]
Other articles published on Feb 15, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+